മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

ഉടനെ റിഥിയും ഹസ്നയും ഒന്ന് മിഴിച്ചു നിന്നെങ്കിലും പെട്ടന്ന്

അവടെ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ജെസ്സിയുടെ മുഖം പെട്ടന്ന് ഭയങ്കരമായി തുടുത്തു പോയി.

“നുണ പറയാല്ലെ അച്ചാച്ചാ, അങ്ങനെ ഞാൻ വാശിപിടിച്ചിട്ടേയില്ല.” ജെസ്സി ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്റെ കാലിൽ ചവിട്ടി.

“ഓക്കെ, നി അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ല, ഞാനാണ് നുണ പറഞ്ഞത്.” ചിരിയടക്കി ഞാൻ സമ്മതിച്ചു കൊടുത്തു.

“ചേട്ടൻ അപ്പൊ എന്താണ് ചെയ്തത്..? അവരുടെ ബാക്കിൽ തട്ടിയോ..? ബാക്കിൽ കടിച്ചോ..? അന്ന് ചേട്ടന് എത്ര വയസ്സായിരുന്നു..?” റിഥി ഭയങ്കര നാണത്തോടെ എന്നോട് ചോദിച്ചിട്ട് വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഹസ്ന നിലത്തിരുന്ന് വയറും പിടിച്ച് ചിരിക്കുകയായിരുന്നു.

“അന്നെനിക്ക് 18 വയസ്സായിരുന്നു. ജെസ്സിയുടെ വാശിയും കരച്ചിലും മാറാത്തത് കൊണ്ട്‌ ആ ചേച്ചി തന്നെ എന്നോട് അവരുടെ ബാക്കിൽ തട്ടിക്കോളാൻ പറഞ്ഞു. പക്ഷേ ഞാൻ തട്ടിയില്ല.”

“അയ്യടാ, കള്ള അച്ചാച്ചാ… ബിന്ദു ചേച്ചി തട്ടാൻ പറഞ്ഞപ്പോ ഉടനെ തന്നെ അച്ചാച്ചൻ ചേച്ചിയുടെ ബാക്കിൽ തട്ടിയില്ലേ..?” ചിരിച്ചുകൊണ്ട് ജെസ്സി വീണ്ടും എന്റെ കാലിൽ ചവിട്ടി. “എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ നല്ല രസമുണ്ടെന്നും അവരോട് പറഞ്ഞില്ലേ..!”

“ഇല്ല, ഞാൻ തട്ടിയില്ല. അങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല.” ഞാൻ ചമ്മലോടെ പറഞ്ഞു.

“ഇല്ലേ..?” ജെസ്സി എളിക്ക് കൈ കൊടുത്തു കൊണ്ട്‌ ചോദിച്ചു.

“ഓക്കെ, ഓക്കെ, സമ്മതിച്ചു… ഞാൻ ചേച്ചിയെ തട്ടി.” ചമ്മലോടെ ഞാൻ പറഞ്ഞു. അപ്പൊ റിഥിയുടെ മുഖവും ഹസ്നയുടെ മുഖവും നന്നായി ചുവന്നു തുടുത്തു.

“അപ്പോ ജിനു ഇക്കാ അവരുടെ ബാക്കിൽ കടിച്ചില്ലേ..?” ഹസ്ന നാണത്തിൽ ചോദിച്ചു.

“യേയ് ഇല്ല, എങ്ങനെയൊക്കെയോ ജെസ്സിയെ ഞാൻ സമാധാനിപ്പിച്ചത് കൊണ്ട്‌ അങ്ങനെ ചെയ്യേണ്ടി വന്നില്ല.”

“സത്യമാണോ ജെസ്സി, ജിനു

ചേട്ടൻ ആ ചേച്ചിയുടെ ചന്തിയിൽ കടിച്ചില്ലേ..?” റിഥി ജെസ്സിയോട് തുറന്നടിച്ച് ചോദിച്ചു.

“ഇപ്പൊ അച്ചാച്ചൻ സത്യമാ പറഞ്ഞത്. അച്ചാച്ചൻ ബിന്ദു ചേച്ചിയെ ബാക്കിൽ കടിച്ചില്ല.” ജെസ്സി ചിരിയോടെ പറഞ്ഞു.

“ഓക്കെ ഇനി തമാശയൊക്കെ മതിയാക്കാം..,” ഞാൻ പെട്ടന്ന് അല്‍പ്പം ഗൗരവത്തിലായി. “4 മണിക്കൂറാണ് അവിടെ അണ്ടർഗ്രൗണ്ടിൽ ചിലവായിപ്പോയത്. ഇനി സമയം കുറച്ചേയുള്ളു. ഉള്ള സമയം കൊണ്ട്‌ എന്റെ മറ്റ് ജോലികളൊക്കെ കംപ്ലീറ്റ് ചെയ്യാൻ കഴിയുമോന്ന് ഞാൻ നോക്കട്ടെ. ഒരുപാട്‌ ജോലി ചെയ്യാനുണ്ട്.”

“അച്ചാച്ചൻ പേടിക്കേണ്ട, എപ്പോഴും ഞാനും സഹായിക്കാറുണ്ടല്ലോ..! അതുപോലെ ഇപ്പോഴും ഞാൻ അച്ചാച്ചനെ സഹായിക്കാം. എന്താണ് ചെയ്യേണ്ടതെന്ന് അച്ചാച്ചൻ പറഞ്ഞു തന്നാൽ മതി.” എന്റെ ഭാവമാറ്റം കണ്ടിട്ട് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ജെസ്സി എപ്പോഴും ചെയ്യാറുള്ളത് പോലെ എന്നെ ഹെല്പ് ചെയ്യാൻ സന്നദ്ധയായി മാറി.

“അതെ, ഞങ്ങളും ഹെല്പ് ചെയ്യാം. എന്തു ചെയ്യണം, എങ്ങനെ ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞുതന്നാൽ മതി. അതുപോലെ ഞങ്ങൾ ചെയ്യാം.” ജെസ്സിയെ പോലെ ഹസ്നയും റിഥിയും എന്നെ ഹെല്പ് ചെയ്യാൻ തയാറായി എന്നെ ആകാംഷയോടെ നോക്കി നിന്നു.

“നിങ്ങള്‍ക്കെന്നെ ടെക്നിക്കലായി ഹെല്പ് ചെയ്യാൻ കഴിയില്ലെങ്കിലും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കുറെ ജോലികളുണ്ട്. എല്ലാം ഞാൻ വ്യക്തമായി പറഞ്ഞു തരാം അതുപോലെ നിങ്ങൾ ചെയ്താൽ മതി, എനിക്ക് വലിയ ഹെല്പായിരിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാൻ മടിക്കരുത്. എന്നാൽ സമയം കളയാതെ തുടങ്ങാം വരൂ.”

അത്രയും പറഞ്ഞ ശേഷം അവര്‍ക്ക് ചെയ്യാൻ കഴിയുന്ന ചില ടാസ്ക്സ് ഞാൻ ഏറെകുറെ പഠിപ്പിച്ച് തന്നെ കൊടുത്തു. എന്നിട്ട് അതൊക്കെ ചെയ്യാനായി അവര്‍ക്ക് വേണ്ടതൊക്കെ ലാബില്‍ നിന്ന്

പ്രൈവൈഡ് ചെയ്യുകയും ചെയ്തു.

അതിനുശേഷം ഞാൻ എന്റെ ജോലി തുടങ്ങി.

******************************

ഒരുപാട്‌ സാഹചര്യങ്ങളിൽ എന്റെ കൂടെ നിന്ന് ജെസ്സി സഹായിച്ചിട്ടുള്ളത് കൊണ്ട്‌ ഞാൻ അവളോട് പറയുന്ന ടെക്നിക്കല്‍ കാര്യങ്ങൾ ചിലതൊക്കെ ജെസ്സി വേഗം മനസ്സിലാക്കി എന്നെ ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു. അതുപോലെ അവളുടെ ഫ്രണ്ട്സ് ചെയ്യുന്ന ചെറിയ മിസ്റ്റേക്ക്സ് പോലും ജെസ്സി പറഞ്ഞു കൊടുത്ത് തിരുത്തി ചെയ്യിക്കുന്നുണ്ടായിരുന്നു. അവരും നല്ല ഉത്സാഹത്തോടെയാണ് ഓരോന്ന് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *