മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

കേരളത്തിൽ സ്ഥിതി ചെയ്യുന്ന എന്റെ ലാബാണ്, എന്റെ ലാബുകളിൽ വച്ച്, ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഇവിടെ ഈ ലാബിന് നാല്‌ നിലകളുണ്ട്. അണ്ടർ ഗ്രൗണ്ടിലെ

രണ്ട് ഫ്ലോറും സീക്രട്ട് ഫെസിലിറ്റീസാണ്, എന്റെ അനിയത്തിയെ പോലും ഞാൻ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല, അതിന്റെ പിണക്കം ഇപ്പോഴും അവളുടെ മനസ്സിലുണ്ട്. പിന്നെയുള്ളത് ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറുമാണ്. അതിലൊക്കെ എങ്ങോട്ട് പോകാനും, ഏത് റിസർച്ച് റൂമിലും എക്സ്പെരിമെന്റ റൂമിൽ ഏതു നേരത്ത് കയറിച്ചെല്ലാനും എന്റെ അനിയത്തിക്ക് ഞാൻ ഫുൾ സ്വാതന്ത്രം കൊടുത്തിട്ടുണ്ട്.

“വാവ്, ഇത്രയും നേരം ഈ കൂറ്റന്‍ ലാബ് എങ്ങനെയാണ് എന്റെ കണ്ണില്‍ പെടാതിരുന്നത്..!?” ഹസ്ന പെട്ടന്ന് ഉത്സാഹവതിയായി തുള്ളിച്ചാടി. എന്നിട്ട് ഇങ്ങോട്ട് തിരിഞ്ഞ് എന്നെ നോക്കി.

“വലിയ ലാബാണല്ലോ ജിനുവേട്ടാ, ഇത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു.” എന്നോട് പറഞ്ഞിട്ട് റിഥി വിടര്‍ന്ന കണ്ണുകളോടെ വീണ്ടും ലാബിനെ വിസ്മയത്തോടെ നോക്കി നിന്നു. അവളുടെ ജീവിതത്തിൽ ഏറ്റവും വലിയ അഭിലാഷം പൂര്‍ത്തിയായത് പോലെ.

“ശെരി വരൂ, നമുക്ക് അകത്ത് പോകാം.” ഞാൻ എല്ലാവരോടും പറഞ്ഞ ഉടനെ ജെസ്സി കുറച്ച് ഗമയിൽ പോയി സ്കാനറിൽ അവളുടെ മുഖം കാണിച്ചു. ഉടനെ ആ ഹെവി സ്റ്റീല്‍ ഡബിൾ ഗെയിറ്റ് താനേ ഉള്ളിലേക്ക് തുറന്നു.

“വാ പൊളിച്ച് നിക്കാതെ രണ്ടും കേറി വാ. അച്ചാച്ചന്റെ അണ്ടർ ഗ്രൗണ്ട് സിസ്റ്റം ഒഴികെ ബാക്കി സകല സെക്യൂരിറ്റി സിസ്റ്റവും എനിക്കുവേണ്ടി തുറന്നിരിക്കും.” ചിരിച്ചുകൊണ്ട് ജെസ്സി അവളുടെ രണ്ട് കൂട്ടുകാരികളുടെ കൈ പിടിച്ചു വലിച്ച് കോമ്പൗണ്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“ജെസ്സി നിന്റെ സകല ബിസിനെസ്സ് സ്ഥാപനങ്ങളിലും വന്നിട്ടുണ്ട്, അല്ലേ..? ഇന്ത്യയിലുള്ള സകല ഉൾകാടുകളിൽ വരെ നീ അവളെ കൊണ്ടുപോയിട്ടുണ്ടെന്ന് ജെസ്സി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, അതൊക്കെ സത്യമാണല്ലേ.?” സവിത ആന്റി എന്നോട് ചോദിച്ചു.

“സത്യമാണ്. അവളുടെ സമ്മർ വെക്കേഷൻ

ടൈമിലും, മറ്റ് ലീവ് ദിവസങ്ങളിലുമൊക്കെ ഞാൻ എങ്ങോട്ട് പോയാലും അവളും എന്റെ കൂടെ തന്നെ ഉണ്ടാവും.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഞാൻ ആന്റിമാരോട് അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചിട്ട് ഞാൻ പോയി എന്റെ വണ്ടിയില്‍ കയറി.

ആന്റിമാർ അകത്ത് പോയതും ഞാൻ എന്റെ വണ്ടി അകത്ത് കൊണ്ടുപോയി രൂഫ് മാത്രമുള്ള പാർക്കിംഗിൽ വിട്ട ശേഷം ഞാൻ ഇറങ്ങി മറ്റുള്ളവരുടെ കൂടെ ജോയിൻ ചെയ്തു.

ഞങ്ങൾ ഒരുമിച്ച് നടന്നുപോയി എന്റെ ആ വീടിന്റെ വാതിലിനു മുന്നിലായി വന്നതും എന്റെ വീടും ലാബിനേയും വേര്‍തിരിക്കുന്ന കോൺക്രീറ്റ് മതില്‍ക്കെട്ടിലെ ചെറിയ ഗെയിറ്റ് തുറന്നത് കണ്ടിട്ട് ഞാൻ അവിടേ തന്നെ നിന്നു. മറ്റുള്ളവരും നിന്നിട്ട് അങ്ങോട്ട് നോക്കി.

തുറക്കപ്പെട്ടു ആ ഗെയിറ്റിലൂടെ ഒരു സ്ത്രീ ഇപ്പുറം കടന്ന് ധൃതിയില്‍ എന്റെ അടുത്തേക്ക് നടന്നുവന്നു. അവര്‍ക്ക് പുറകില്‍ ഉടനെ ഗെയിറ്റ് അടയുകയും ചെയ്തു.

അവർ ഉടുത്തിരുന്ന സാരിക്ക് മുകളിലായി ഒരു ബ്ലൂ ലാബ് കോട്ടാണ് അണിഞ്ഞിരുന്നത്.

“ആരാണ് ആ സ്ത്രീ..?” റിഥി രഹസ്യമായി ജെസ്സിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.

“അവരാണ് സുനയ മാഡം. അച്ചാച്ചന്റെ കര്‍ണാടക ബ്രാഞ്ച് ലാബ് ഹെഡ്ഡാണ്.” ജെസ്സി ശബ്ദം താഴ്ത്തി മറുപടി കൊടുത്തു.

“മുഖത്ത് ഭയങ്കര ഗൗരവമാണല്ലോ..!” ഹസ്ന രഹസ്യമായി ജെസ്സിയോട് പറഞ്ഞു.

“മെഡിസിനൽ പ്ലാന്റ് സയൻസിലും, റിസർച്ചിലും PhD ഉണ്ട്. അപ്പോ പിന്നെ അത്രയും ഗൗരവം ഇല്ലെങ്കിൽ എങ്ങനെയാ. ഗൗരവം ഉണ്ടെങ്കിലും മാഡം സൂപ്പർ ആളാണടി.” ജെസ്സി മാഡത്തെ പൊക്കി പറഞ്ഞു.

“നല്ല ടെൻഷനിലാണല്ലോ വരുന്നത്. എന്തോ പ്രശ്നമുണ്ടെന്ന് തോനുന്നു. അതോ ജിനു നേരത്തെ സൂചിപ്പിച്ച അതേ പ്രശ്നം തന്നെയാവുമോ.”

സവിത ആന്റി ഷെഹിന ആന്റിയോട് അഭിപ്രായം പറഞ്ഞു.

“കൂടിപ്പോയാൽ 47,48 വയസ്സ് ഉണ്ടാവും, അല്ലേ..?” റിഥി ശബ്ദം താഴ്ത്തി രഹസ്യമായി തന്നെ ജെസ്സിയോട് തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *