“ഹാ, രണ്ടാളും വന്നലോ..!” ഹാൾ സോഫയിൽ ശ്രീവിദ്യ ആന്റിക്കടുത്തിരുന്ന് എന്തോ സംസാരിച്ചുകൊണ്ട് ഹെര്‍ബല്‍ ടീ കുടിക്കുകയായിരുന്ന സ്റ്റെല്ല ആന്റി ഞങ്ങൾ കേറി ചെന്നത് കണ്ടിട്ട് പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ കൃഷ്ണകുമാർ അങ്കിളിന്റെ വിളറിയ മുഖം കണ്ടപ്പോ ആന്റിയുടെ പുഞ്ചിരി പെട്ടന്ന് മറഞ്ഞു.
പുഞ്ചിരിയോടെ ഞങ്ങളെ നോക്കിയ ശ്രീവിദ്യ ആന്റിയുടെ പുഞ്ചിരിയും ആന്റിയുടെ ഭർത്താവിന്റെ വിളറിയ മുഖം കണ്ടപ്പോ മാറി.
“എന്തുപറ്റി കൃഷ്ണേട്ടാ..?” ശ്രീവിദ്യ ആന്റി സ്വന്തം ഭര്‍ത്താവിനോട് ചോദിച്ചു. പക്ഷേ അങ്കിൾ മിണ്ടാതെ സോഫയിലിരിക്കുന്ന ആന്റിയുടെ സൈഡുമായി ചേര്‍ന്ന് കിടപ്പുണ്ടായിരുന്ന ഒരു കസേരയില്‍ ചെന്നിരുന്നു.
ഉടനെ ശ്രീവിദ്യ ആന്റിയും സ്റ്റെല്ല ആന്റിയുടേയും ചോദ്യഭാവത്തിലുള്ള നോട്ടം എന്റെ മുഖത്ത് പതിച്ചു. ഞാൻ വെറുതെ ചുമല്‍കൂച്ചി കാണിച്ചു. എന്നിട്ട് ഞാൻ പോയി ടീപ്പോയിൽ വച്ചിരുന്ന ഫ്ലാസ്ക്കിൽ നിന്നും എനിക്കും അങ്കിളിനുമായി വച്ചിരുന്ന രണ്ട് ഗ്ളാസിലേക്ക് ഹെര്‍ബല്‍ ടീ പകര്‍ന്നു. ശേഷം എന്റെ ഗ്ളാസ് എടുത്തുകൊണ്ട് ഞാൻ പോയി സോഫയ്ക്ക് എതിരെയുള്ള ഒരു കസേരയില്‍ ഇരുന്നു.
ശ്രീവിദ്യ ആന്റി ടെൻഷനിൽ എന്നെ നോക്കിയ ശേഷം ഞാൻ അങ്കിളിനായി പകർന്ന ഹെര്‍ബല്‍ ടീ ഗ്ളാസെടുത്ത് അങ്കിളിന്റെ നേര്‍ക്ക് നീട്ടി. പുള്ളി മിണ്ടാതെ വാങ്ങിച്ച് അത് കുടിക്കാന്‍ തുടങ്ങി.
“ജിനു മോനെ, ചേട്ടൻ എന്തിനാ ഇങ്ങനെ ഇരിക്കുന്നത്…? നിങ്ങൾ രണ്ടാളും എന്താണ് സംസാരിച്ചത്..? നിങ്ങൾ വഴക്ക് കൂടിയോ..?” സ്റ്റെല്ല ആന്റി സംശയത്തോടെ എന്നോട് ചോദിച്ചു.
“അങ്കിളിന്റെ പ്രശ്നം വ്യക്തമായി മനസ്സിലാക്കിയാലേ അതിനുള്ള മരുന്ന് തയ്യാറാക്കാനും, തെറാപ്പി മുറകൾ നിര്‍ണയിക്കാനും കഴിയൂ. അതിനായി ചില ടെസ്റ്റുകൾ നടത്താനുണ്ട്, ആന്റി. പക്ഷേ എന്റെ ടെസ്റ്റ് മുറകൾ മാന്യമല്ലെന്നും, ഞാൻ മോശക്കാരനാണെന്ന തരത്തിലും അങ്കിൾ സംസാരിച്ചു. എന്റെ ട്രീറ്റ്മെന്റിലും പുള്ളിക്ക് വിശ്വാസമില്ല. അതുകൊണ്ട് താല്പര്യമുണ്ടെങ്കിൽ മാത്രം എന്റെ ട്രീറ്റ്മെന്റ് സ്വീകരിച്ചാൽ മതി, ഇല്ലെങ്കിൽ മാന്യതയുള്ള ട്രീറ്റ്മെന്റ് നടത്തുന്ന ആരുടെയെങ്കിലും അടുത്തേക്ക് പോകാൻ ഞാൻ പറഞ്ഞായിരുന്നു. വേറെയൊന്നും സംഭവിച്ചില്ല.” ആന്റിയോട് കാര്യം ഞാൻ തുറന്നു പറഞ്ഞു.
“മാന്യതയില്ലാത്ത ടെസ്റ്റുകളോ..?” സ്റ്റെല്ല ആന്റിയും ശ്രീവിദ്യ ആന്റിയും ഒരേ സമയത്ത് എന്നോട് ചോദിച്ചു.
പക്ഷേ ഞാനൊന്നും വ്യക്തമാക്കാൻ പോയില്ല. മിണ്ടാതിരുന്ന് എന്റെ ഹെര്‍ബല്‍ ടീ ഞാൻ കുടിച്ചു.
“എന്ത് ടെസ്റ്റാണത് കൃഷ്ണേട്ടാ..? എന്തിനാ ജിനുവിനേ മോശമായി സംസാരിച്ചത്..?” ശ്രീവിദ്യ ആന്റി ഭര്‍ത്താവിനോട് മുഖം ചുളിച്ച് ചോദിച്ചു. അപ്പൊ പുള്ളിയുടെ വിളർച്ച മാറി മുഖം പെട്ടന്ന് ചുവന്നു തുടുത്തു.
പക്ഷേ അങ്കിളും എന്നെപോലെ മിണ്ടാതിരുന്ന് ഹെര്‍ബല്‍ ടീ കുടിച്ചു.
അപ്പോ ശ്രീവിദ്യ ആന്റി ചിന്താകുഴപ്പത്തോടെ എന്നെ നോക്കി. ഞാനും ഒന്നും മിണ്ടിയില്ല.
“ജിനു മോനെ…,” സ്റ്റെല്ല ആന്റി എന്തോ പറയാൻ തുടങ്ങി. പക്ഷേ ഞാൻ തലയാട്ടിയപ്പോ ആന്റി കൂടുതൽ സംസാരിക്കാതെ വായടച്ചു.
അങ്കിള്‍ ഒടുവില്‍ ഹെര്‍ബല്‍ ടീ കുടിച്ച് കഴിഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി.
“ജിനു, എനിക്കും വിദ്യക്കും നീ പറഞ്ഞതിനെ കുറിച്ച് ചർച്ച ചെയ്യണം. ഇവിടെയുള്ള
ഏതെങ്കിലും ഒരു റൂം ഞങ്ങൾ യൂസ് ചെയ്തോട്ടെ..?” പുള്ളി എന്നോട് അനുവാദം ചോദിച്ചു.
“അതിനെന്താ, ഏത് റൂം വേണമെങ്കിലും നിങ്ങള്‍ക്ക് യൂസ് ചെയ്യാം.” ഞാൻ അനുവാദം കൊടുത്തു.
“വാ വിദ്യേ.. എല്ലാം ഞാൻ നിന്നോട് പറയാം.” അതും പറഞ്ഞ് പുള്ളി ഭാര്യയെയും കൂട്ടിക്കൊണ്ട് ആദ്യം കണ്ട റൂമിലേക്ക് കയറിച്ചെന്നു. ആ റൂം എന്റെ റൂമായിരുന്നു.
“ജിനു മോനെ, എന്താണ് ഇതൊക്കെ..? എനിക്കൊന്നും മനസ്സിലായില്ല. എന്നോട് നി കാര്യം പറയില്ലേ..?” അവർ രണ്ടുപേരും പോയ ശേഷം സ്റ്റെല്ല ആന്റി എഴുനേറ്റ് വന്ന് എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്ന ശേഷം എന്നോട് ചിന്താകുഴപ്പത്തോടെ സംസാരിച്ചു.
