മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

അര മണിക്കൂര്‍ കൊണ്ട്‌ തെറാപ്പി കഴിയും. അതോടെ അടുത്ത ദിവസം ഉച്ച 12:30 മണിക്കെ നിനക്ക് ഉണരാന്‍ കഴിയൂ. അതുകൊണ്ട്‌ അടുത്ത ദിവസം നിനക്ക് കോളേജില്‍ പോകാൻ കഴിയില്ല,.”

“അയ്യോ ജിനു, അത് ശരിയാവില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇലക്ട്രോതെറാപ്പിയുടെ ലബോറട്ടറി ട്രെയിനിങ് ഞങ്ങൾക്കുണ്ട്, അത് ഒഴിവാക്കാൻ കഴിയില്ല. എനിക്ക് ക്ലാസിൽ പോണം ജിനു.” ധ്വനി പെട്ടന്ന് ടെൻഷനായി.

അപ്പോ ഞാൻ ഒന്നും മിണ്ടാതെ എന്റെ മനസ്സിൽ എന്നെ സ്വയം പഴിച്ചു. ഞാൻ എന്തൊരു മണ്ടനാണ്, അവളുടെ സൗകര്യവും ഞാൻ ചോദിച്ച് മനസ്സിലാക്കിയ ശേഷം ആ ഔഷധക്കുഴമ്പ് തയ്യാറാക്കണമായിരുന്നു.

“പക്ഷേ ജിനു, ഓരോ ബാച്ചും തയ്യാറാക്കാനായി ലക്ഷങ്ങളുടെ ചിലവുണ്ടെന്നല്ലേ നീ പറഞ്ഞത്..?” അവൾ വെപ്രാളം പിടിച്ച് ചോദിച്ചു. “തയ്യാറാക്കിക്കഴിഞ്ഞ കുഴമ്പ് 5 മണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ അതിന്റെ ഇഫക്റ്റ് നഷ്ടമാകുമെന്നും നി പറഞ്ഞു..!! അതുകൊണ്ട്‌ നിന്റെ സീക്രട്ട് ഔഷധങ്ങൾ ലേറ്റായി ചേർത്ത് ബുധനാഴ്‌ച വൈകിട്ടത്തേക്ക് റെഡിയാക്കാൻ കഴിയുമോ..?” അവൾ പ്രതീക്ഷയോടെ ചോദിച്ചു

“ഇല്ല ധ്വനി, ഞാൻ ഉണ്ടാക്കുന്ന ഏതുതരം സ്പെഷ്യൽ പ്രോഡക്റ്റ്സായാലും അതിനൊക്കെ ടൈമിംഗ് വളരെ പ്രാധാന്യമാണ്. അതുകൊണ്ട്‌ ആ 11 സൊല്യൂഷൻസും ഒരുമിച്ച് മിക്സ് ചെയ്ത സ്ഥിതിക്ക് പിന്നെയൊന്നും ലേറ്റാക്കാൻ കഴിയില്ല. ഞാൻ പറഞ്ഞ ടൈമിംഗ് പാലിച്ചു  തന്നെ ഔഷധം ചേർത്ത് കുഴമ്പ് കംപ്ലീറ്റ് ചെയ്തിരിക്കണം. ഇല്ലെങ്കില്‍ എല്ലാം പാഴായിപ്പോകും.” ഞാൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ട് അവളോട് പറഞ്ഞു.

“അപ്പോ പിന്നെ എന്തു ചെയ്യും..?” അവൾ ഭയങ്കര വിഷമത്തോടെ ചോദിച്ചു.

കുറച്ച് നേരത്തേക്ക് ഞാൻ ഒന്നും മിണ്ടാതെ എന്റെ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്താൻ തുടങ്ങി. അഞ്ചാറ്

ഐഡിയാസ് ഉടനെ കിട്ടിയെങ്കിലും മനസ്സിനകത്ത് തന്നെ ഞാൻ അതിനെ പരീക്ഷിച്ച് നോക്കിയപ്പോ അതൊക്കെ ഫെയിലാകുമെന്ന് മനസ്സിലായി. അതുകൊണ്ട്‌ അതൊക്കെ കളഞ്ഞിട്ട് വീണ്ടും ഞാൻ ആലോചിച്ചു.

ഒടുവില്‍ ഒരു പുഞ്ചിരിയോടെ ഞാൻ ധ്വനിയെ നോക്കി. അവൾ ഭയങ്കര ടെൻഷൻ പിടിച്ച് എന്നുതന്നെ നോക്കി ഇരിക്കുകയായിരുന്നു.

“എന്നാൽ ഞാനൊരു കാര്യം ചെയ്യാം, നിന്—”

“എന്തുകാര്യം ചെയ്യും..?” ധ്വനി വെപ്രാളം പിടിച്ച് ഇടക്ക് കേറി ചോദിച്ചു.

“നിന്റെ ശരീരത്ത് ഈ കുഴമ്പ് ഉപയോഗിച്ച് തെറാപ്പി ചെയ്ത് കഴിഞ്ഞാൽ ആ കുഴമ്പൊക്കെ നിന്റെ ശരീരം ഉള്ളിലേക്ക് വലിച്ചെടുക്കും. പക്ഷേ ആ കുഴമ്പ് നിന്റെ ശരീരം ഉല്പാദിപ്പിക്കുന്ന ചില പ്രത്യെക ഹോര്‍മോണും കെമിക്കൽസുമായി മാത്രമേ യോജിച്ച് റിയാക്റ്റ് ചെയ്യുകയുള്ളു. നീ ആഴ്ന്നുറങ്ങുമ്പോൾ മാത്രമേ ആ പ്രത്യെകതരം ഹോര്‍മോണും കെമിക്കലും നിന്റെ ശരീരം ഉല്‍പാദിപ്പിക്ക. അതുകൊണ്ട് നി അഗാധമായി ഉറങ്ങാൻ സഹായിക്കുന്ന ഔഷധവും ഒരു പ്രധാന ഘടകമാണ്.”

“ഓക്കെ ജിനു, ഇപ്പൊ നി എന്താണ് പറഞ്ഞു വരുന്നത്..?” ധ്വനി കാര്യമറിയാനായി തിടുക്കംകൂട്ടി.

“തല്‍കാലം, നിന്നെ അഗാധമായ ഉറക്കത്തിലേക്ക് നയിക്കുന്ന ആ ഔഷധ ഘടകത്തെ ഒഴിവാക്കി പകരം മറ്റൊരു സ്പെഷ്യൽ ഹെര്‍ബല്‍ സൊല്യൂഷൻ ചേര്‍ത്ത് ഞാൻ ഔഷധക്കുഴമ്പിനെ തയ്യാറാക്കിയെടുക്കും. എന്നിട്ട് തിങ്കളാഴ്ച തന്നെ തെറാപ്പിയും നടത്തും. നിന്റെ—”

“മറ്റൊരു സ്പെഷ്യൽ ഹെര്‍ബല്‍ സൊലൂഷനോ, അത് എന്താണ്‌ ചെയ്യുക..?” ധ്വനി വീണ്ടും ഇടക്ക് കേറി ചോദിച്ചു.

“നിന്റെ ശരീരം ഔഷധക്കുഴമ്പിനെ ഉള്ളിലേക്ക് വലിച്ചെടുത്തതും ആ സ്പെഷ്യൽ സൊലൂഷന്റെ അംശം മാത്രം വേര്‍പ്പെട്ട് നിന്റെ ശരീരത്തിലെ ചില കെമിക്കൽസുമായി റിയാക്റ്റ് ചെയ്ത്‌ ഔഷധക്കുഴമ്പിനെ കൊഴുപ്പായി മാറ്റി നിന്റെ സ്കിനിനടിയിൽ ഒരു

ലേയർ പോലെ അതിന്റെ ഇഫക്റ്റ് നഷ്ട്ടമാവാതെ നിലനിർത്തും. നിന്റെ ഉറക്കം—”

“എന്റെ ഉറക്കം എന്ത്..?” ധ്വനി വീണ്ടും ഇടക്ക് കേറി ചോദിച്ചപ്പോ അവളുടെ അക്ഷമ കാരണം ചിരിച്ചുകൊണ്ട് ഞാൻ തുടർന്നു..,,

Leave a Reply

Your email address will not be published. Required fields are marked *