മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

കണ്ണുകളിൽ കാഠിന്യം വരുത്തി എന്റെ മിഴികളെ അവൾ എതിരേറ്റു.

മറ്റുള്ളവർ ഒന്നും മിണ്ടാതെ എന്നെയും ജെസ്സിയേയും മാറിമാറി അസ്വസ്ഥതയോടെ നോക്കുന്നുണ്ടായിരുന്നു.

“ജെസ്സി മോളെ, നീ അങ്ങനെ പറഞ്ഞത് ഒട്ടും ശെരിയായില്ല.” ഒടുവില്‍ ഷെഹിന ആന്റി ജെസ്സിയെ കുറ്റപ്പെടുത്തി.

“എടി ജെസ്സി, നീ പറഞ്ഞത് തെറ്റാണ്.” റിഥി ജെസ്സിയോട് പറഞ്ഞു. “നിന്റെ മനസ്സിൽ അങ്ങനെയൊക്കെ ശെരിക്കും ഉദ്ദേശിച്ചൊന്നുമല്ല പറഞ്ഞതെന്ന് ഞങ്ങൾ എല്ലാവർക്കുമറിയാം. പക്ഷേ എങ്കിലും ചേട്ടൻ നിന്നോട് ആ സീക്രട്ട്സ് പറയാത്തതിന്റെ ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞ്‌ ചേട്ടനെ ഹർട്ട് ചെയ്യാൻ പാടില്ലായിരുന്നു.” റിഥി ഉപദേശിച്ചു.

“മോശമായിപ്പോയി ജെസ്സി.” ഹസ്ന വിഷമത്തോടെ പറഞ്ഞു.

“ഞാൻ അങ്ങനെ പറഞ്ഞത് തെറ്റ് തന്നെയാ, സമ്മതിച്ചു. അത് എനിക്കുമറിയാം. പക്ഷേ ഇക്കാര്യത്തിൽ ഞാൻ അച്ചാച്ചനോട് സോറിയൊന്നും ചോദിക്കില്ല.” ജെസ്സി വാശിയില്‍ അവരോട് പറഞ്ഞു. “എത്ര വലിയ സീക്രട്ടാണെങ്കിലും അച്ചാച്ചൻ എന്നോട് പറയാതിരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല, എന്റെ കുഞ്ഞിക്കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു മറയുമില്ലായിരുന്നു, പക്ഷേ ഈ സീക്രട്ട് പ്രോജക്റ്റ്സ് മാത്രമാണ് ഒരു മറയായി നിന്ന് അച്ചാച്ചനെ എന്നിൽ നിന്നും അകറ്റി നിര്‍ത്തുന്നത്. ആ അകല്‍ച്ച എനിക്ക് ഇഷ്ട്ടമല്ല. എന്റെ ആ വിഷമം നിങ്ങളോട് പറയാൻ എനിക്കറിയില്ല, പറഞ്ഞാലും നിങ്ങള്‍ക്ക് മനസ്സിലാവില്ല.” അത്രയും പറഞ്ഞിട്ട് ജെസ്സി വിൻഡോയിലൂടെ പുറത്ത്‌ നോക്കിയിരുന്നു.

അപ്പോ മറ്റുള്ളവർ എന്നെ വിഷമത്തോടെ നോക്കി. പക്ഷേ എന്റെ വിഷമം മറച്ചുകൊണ്ട് ഞാൻ ചിരിച്ചു. എന്നിട്ട് വാത്സല്യപൂർവം ജെസ്സിയെ നോക്കിയിട്ട് നോട്ടം മാറ്റി.

“ജെസ്സി കുറച്ച് മുമ്പ്‌ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായിട്ടെടുക്കണ്ട.” മറ്റുള്ളവരോടായി ഞാൻ പറഞ്ഞു. “അവളുടെ വിഷമം എനിക്ക് മനസ്സിലാവും.”

അത്രമാത്രം പറഞ്ഞിട്ട്

ഞാൻ റോഡില്‍ മാത്രം ശ്രദ്ധിച്ചു. അപ്പൊ റിഥിയും ഹസ്നയും ജെസ്സിയും കൂടി എന്തൊക്കെയോ രഹസ്യമായി സംസാരിക്കാൻ തുടങ്ങി.

ലോഡ്ജ് പാർക്കിംഗിൽ വണ്ടി നിർത്തിയപ്പോഴാണ് ജെസ്സിയും ഫ്രണ്ട്സും അവരുടെ രഹസ്യം പറച്ചില്‍ മതിയാക്കിയത്.

ഞങ്ങൾ ആ ലോഡ്ജിൽ 3 റൂം ബുക്ക് ചെയ്തു. ജെസ്സി എന്റെ കൂടെയാണ് വന്നത്. രണ്ട് ആന്റിമാരും കൂടി ഒരു റൂം ഷെയർ ചെയ്തു. റിഥിയും ഹസ്നയും ഒരുമിച്ച് പോയി.

“അച്ചാച്ചൻ കുറച്ചുനേരം ഉറങ്ങിക്കൊ. ഞാൻ കുളി കഴിഞ്ഞ് വന്നിട്ട് അച്ചാച്ചനെ ഉണര്‍ത്താം.”

“ശെരി.” ഞാൻ ഉടനെ സമ്മതിച്ചു. എന്നിട്ട് ബെഡ്ഡിൽ കയറി കിടന്നു.

ഇതുപോലെ സമയം കിട്ടുമ്പോ അര മുക്കാല്‍ മണിക്കൂര്‍ ഉറങ്ങാൻ ഞാൻ ശീലിച്ചിട്ടുള്ളതാണ്. അതുകൊണ്ട്‌ വേഗം എന്റെ മനസ്സ് ക്ലിയർ ചെയ്തിട്ട് ഞാൻ കണ്ണുകളടച്ചു.

പക്ഷേ ഉടനെ ജെസ്സി എന്നെ വിളിച്ചു, “അച്ചാച്ചാ..!”

ഞാൻ കണ്ണുകൾ തുറന്ന് ചോദ്യ ഭാവത്തിൽ അവളെ നോക്കി.

“എന്നോട് പോലും എന്തിനാ ചില പ്രോജക്റ്റുകളെ കുറിച്ച് പറയാതെ സീക്രട്ടായി വയ്ക്കുന്നത്..? എന്നോട് പറഞ്ഞാൽ എന്താണ് പ്രശ്നം..?” അവൾ സങ്കടം പറഞ്ഞു.

“ശെരി, ഞാൻ നിന്നോട് എല്ലാം പറയാം, ഇനി നീ സങ്കടപ്പെടരുത്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ഹയ്… താങ്ക്സ് അച്ചാച്ചാ.” അവൾ ബെഡ്ഡിൽ ചാടിക്കേറി എന്റെ അടുത്ത് കിടന്നിട്ട് എന്റെ കവിളിൽ ഉമ്മ തന്നു. എന്നിട്ട് അവൾ ബെഡ്ഡിൽ നിന്നിറങ്ങി. “ഇപ്പൊ അച്ചാച്ചൻ ഉറങ്ങിക്കോ, നമുക്ക് പിന്നെ വിശദമായി സംസാരിക്കാം.” സന്തോഷത്തോടെ അവൾക്ക് വേണ്ടതൊക്കെ എടുത്ത ശേഷം തുള്ളിച്ചാടിക്കൊണ്ടാണ് ചെന്ന് ബാത്റൂമിൽ കേറിയത്.

അവളുടെ സന്തോഷം കണ്ട് ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് കണ്ണുകൾ അയച്ച

ഉടനെ ഞാൻ ഉറങ്ങുകയും ചെയ്തു.

എപ്പോഴോ ജെസ്സി എന്നെ ഉണര്‍ത്തിപ്പോഴാണ് ഞാൻ എഴുനേറ്റത്. ഞാൻ ബാത്റൂമിൽ കേറി സമയമെടുത്ത് തന്നെ ക്ഷീണം മാറുന്നത്‌ വരെ കുളിച്ചു.

“ജെസ്സി മോളെ, അവര്‍ക്ക് കോൾ ചെയ്ത്‌ കാന്റീനിൽ വരാൻ പറ, നമുക്ക് പോയി കഴിക്കാം. കഴിച്ചിട്ട് ഉടനെ പോകുകയും വേണം. അവരുടെ തിംഗ്സ് എല്ലാം എടുക്കാൻ പറ.” കുളി കഴിഞ്ഞ് തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട് പുറത്ത്‌ വന്നതും അവളുടെ മൊബൈലില്‍ എന്തോ ചെയ്യുന്ന ജെസ്സിയോട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *