“അങ്ങനത്തെ ടെസ്റ്റൊക്കെ എന്തിനാണ് ചെയ്യുന്നത്…? എന്റെ ഭാര്യ അങ്ങനെയൊക്കെ ചെയ്യുന്നത് നിനക്ക് കാണാന്‍ വേണ്ടിയുള്ള അടവാണോയിത്..?” പുള്ളി ചാടി കുടിക്കാന്‍ വരുന്നത് പോലെ ചൂടായി സംസാരിച്ചു. “ഞാൻ എത്രയോ വലിയ വലിയ ഡോക്ടർമാരിൽ നിന്നു മാത്രമല്ല, ചില വലിയ വൈദ്യന്‍മാരിൽ നിന്നു വരെ ട്രീറ്റ്മെന്റ് നടത്തിയതാണ്, പക്ഷേ അവരിൽ ആരുംതന്നെ ഇങ്ങനെയുള്ള മോശം ടെസ്റ്റുകൾ നടത്തിയില്ല. അവരൊക്കെ മാന്യമായ ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്.” എന്നെ ചീപ്പാക്കി അപമാനിക്കുന്ന തരത്തിലായിരുന്നു അയാള്‍ സംസാരവും സംസാരത്തിലെ ടോണും. അയാളുടെ ആ ടോണിലുള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടതുമില്ല.
എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ ഉള്ളില്‍ തന്നെ ആ ദേഷ്യമടക്കി അതിനെ ഉടനെ നശിപ്പിച്ചുകളഞ്ഞു. ഇതുപോലത്തെ സാഹചര്യങ്ങളിൽ ഉണ്ടാവുന്ന ദേഷ്യം എനിക്ക് യോജിച്ചതല്ല. പൊതുവായി ഇതുപോലത്തെ സാഹചര്യങ്ങളിൽ എന്റെ ദേഷ്യം ഞാൻ വെളിപ്പെടുത്താറുമില്ല, പകരം എന്റെ കഴിവ് തെളിയിച്ച് ഇതുപോലത്തെ എത്രയോ ആളുകളുടെ ചിന്താഗതി മാറ്റിയെടുത്താണ് നീ നിലയില്‍ ഞാൻ എത്തി നില്‍ക്കുന്നത്.
“ആണോ സർ, മറ്റാരും ഇങ്ങനത്തെ ടെസ്റ്റുകൾ നടത്തിയില്ലെന്ന് വച്ച് ഈ ടെസ്റ്റുകൾ വെറും മോശമാണ്, അസംബന്ധമാണെന്നൊക്കെ നിങ്ങൾ സ്വയം തീരുമാനിച്ചാൽ മതിയോ..?” ഞാൻ പുള്ളിയോട് ഭയങ്കര ഗൗരവത്തിൽ ചോദിച്ചു.
എന്നിലെ പെട്ടന്നുള്ള മാറ്റം കണ്ടിട്ട് പുള്ളി ചെറുതായി വിളറിപ്പോയി.
“പറയു സർ,” ഞാൻ ഗൗരവത്തിൽ തന്നെ തുടർന്നു, “വലിയ വലിയ ഡോക്ടർമാരും വൈദ്യന്‍മാരും മാന്യമായ ടെസ്റ്റുകൾ മാത്രം നടത്തിയ
ശേഷം ട്രീറ്റ്മെന്റ് നടത്തിയെന്നല്ലേ നിങ്ങൾ അവകാശപ്പെട്ടത്..? എന്നിട്ട് നിങ്ങളുടെ ഈ രോഗം അവർക്ക് ഭേദമാക്കാൻ കഴിഞ്ഞോ…? ഭേദമാക്കുന്നത് പോട്ടെ, പഴയതിൽ നിന്ന് ചെറിയ മാറ്റമെങ്കിലും വരുത്താൻ അവരുടെ ട്രീറ്റ്മെന്റിന് കഴിഞ്ഞോ..?” ഞാൻ ചോദിച്ചിട്ട് എഴുനേറ്റ് നിന്നു.
അയാള്‍ വായും പൊളിച്ച് നില്‍ക്കുക മാത്രമാണ് ചെയ്തത്.
“അതുപിന്നെ….!!” മറുപടി പറയാൻ കഴിയാതെ അയാള്‍ മിഴിച്ചു നിന്നു.
“നിങ്ങളുടെ പുശ്ചം കേള്‍ക്കാന്‍ ഞാൻ മുറിവൈദ്യനൊന്നുമല്ല.” അല്‍പ്പം ചൂടില്‍ തന്നെ ഞാൻ സംസാരിച്ചു. “എന്റെ റിസർച്ചിലൂടേയും പരീക്ഷണങ്ങളിലൂടേയുമൊക്കെ ഞാൻ നേടിയെടുത്ത ജ്ഞാനവും അംഗീകാരവും എത്രയാണെന്ന് നിങ്ങള്‍ക്കറിയില്ല.” അത്രയും പറഞ്ഞിട്ട് ഞാൻ അയാളെ മേലും കീഴും നോക്കി
പക്ഷേ പുള്ളി ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ തുടർന്നു, “ഒരാളെ നോക്കി അയാളുടെ ശരീരം പുറമെ തരുന്ന ചെറിയ സൂചനകള്‍ വച്ച് പോലും പലതും എനിക്ക് മനസ്സിലാക്കാൻ കഴിയും. ഒരാൾ നടക്കുമ്പോഴും, ഇരിക്കാൻ ശ്രമിക്കുമ്പോഴും, എണീക്കുമ്പോഴും, എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴുമൊക്കെ ശരീരം കാണിക്കുന്ന നേരിയ അസ്വഭാവികത പോലും എനിക്ക് കാണാന്‍ മാത്രമല്ല, ആ അസ്വഭാവികത എന്തിന്റെ സൂചനകനളാണെന്ന് പോലും എനിക്ക് പറയാൻ കഴിയും. ഇതൊക്കെ മാത്രമല്ല, വേറെയും ഒരുപാട് കാര്യങ്ങൾ എനിക്ക് അവകാശപ്പെടാൻ കഴിയും. പക്ഷേ നിങ്ങളോട് വെറുതെ സംസാരിച്ച് എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യമൊന്നുമില്ല.”
“ജിനു… ഞാൻ—”
“സർ, നേരത്തെ എന്നെ മോശമായി പറഞ്ഞതിനെ ന്യായീകരിക്കാനൊന്നും ശ്രമിക്കണ്ട.” അയാളുടെ സംസാരത്തെ മുറിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിൽ എന്റെ ട്രീറ്റ്മെന്റ് സ്വീകരിക്കാം, ഇല്ലെങ്കിൽ മാന്യമായി ചികില്‍സിക്കുന്ന ആരുടെയെങ്കിലും അടുത്തേക്ക് പോകാം. എന്ത് വേണമെന്ന് സ്വയം തീരുമാനിച്ചോളു.” ഞാൻ അയാളോട് പറഞ്ഞിട്ട് നടന്നുപോയി എന്റെ
ഓഫീസ് ഡോർ തുറന്ന് പിടിച്ചു.
ഞാൻ കുറച്ച് പരുഷമായി അയാളോട് പറഞ്ഞതൊക്കെ കേട്ട് വിളറി നില്ക്കുകയായിരുന്ന പുള്ളിക്കാരൻ ഒന്നും മിണ്ടാതെ ഓഫീസിന് പുറത്തിറങ്ങി നിന്നു.
ഒന്നും മിണ്ടാതെ ഞാൻ അയാളെയും കൂട്ടി ഷെഡ് തുറന്ന് പുറത്തേക്ക് വന്നു. ശേഷം അയാളെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുള്ളിയുടെ മുഖം ഇപ്പോഴും കുറച്ച് വിളറി തന്നെയാണിരുന്നത്.
