മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഞാനും ചിരിച്ചു. ചിരിച്ചുകൊണ്ട് അവളുടെ ചെവിക്ക് പിടിക്കാന്‍ തുടങ്ങിയപ്പോൾ അവൾ ഓടിച്ചെന്ന് ധ്വനിയുടെ അപ്പുറത്തായി നടന്നു. ധ്വനിക്കൊപ്പം നടക്കുന്നതിനിടയിൽ ജെസ്സി ധ്വനിയോടായി പറഞ്ഞു, “ “ചേച്ചി, അച്ചാച്ചന്റെ പ്രാന്ത്—”

“എടീ…!!” ഞാൻ ഒച്ച വച്ചു.

“അല്ല, സോറി ഭ്രാന്തല്ല, അച്ചാച്ചന്റെ റിസര്‍ച്ച് ചെയ്യാനുള്ള പാഷൻ ഒരുപാട് തലങ്ങളിലുണ്ട്, എല്ലാം ഞാൻ ചേച്ചിയോട് പിന്നെ പറയാവേ.” ജെസ്സി ധ്വനിയോട് പറഞ്ഞിട്ട് എന്നെ

കളിയാക്കും പോലെ കണ്ണിറുക്കി കാണിക്കുന്നതും ഞാൻ കണ്ടു

“എന്റെ ഗതികേട്. അല്ലാതെന്തു പറയും.” തലയാട്ടി കൊണ്ട്‌ ഞാൻ വീട്ടില്‍ കേറി.

വീട്ടിനകത്ത് കേറിയ ഉടനെ സ്റ്റെല്ല ആന്റിയുടെ മൂഡ് മാറി. സ്റ്റെല്ല ആന്റിയുടെ ഭർത്താവും, മോനും, മരുമോളും, ലണ്ടനിലേക്ക് പോയത് കൊണ്ട്‌ ആ വേര്‍പാടിന്റെ വിഷമം ആന്റിയുടെ മുക്കത്ത് കാണാമായിരുന്നു.

“എനിക്കെന്തോ ഒരു മൂഡില്ല, നമുക്ക് കഴിച്ചിട്ട് കിടന്നാലോ..?” സ്റ്റെല്ല ആന്റി എല്ലാവരോടുമായി ചോദിച്ചു.

“വേഗം കിടക്കാം, അതാണ്‌ നല്ലത്.” ആന്റിയുടെ വിഷമമറിഞ്ഞ് പപ്പ ഉടനെ യോജിച്ചു.

“പിന്നേ ഉച്ചക്ക് ഉണ്ടാക്കിയ ചോറും കറിയുമൊക്കെ ഒരുപാട്‌ ബാക്കിയാണ്, അതൊക്കെ പോരെ, ഇന്നത്തേക്ക് അഡ്ജസ്റ്റ് ചെയ്യുമോ…?“ അമ്മ പൊതുവായി ചോദിച്ചു.

ഞാൻ രാത്രി സമയങ്ങളില്‍ ഒരിക്കലും ചോറ്‌ കഴിക്കാറില്ല, പക്ഷേ മറ്റുള്ളവർക്ക് രാത്രി കാലങ്ങളില്‍ ചോറ്‌ പ്രശ്നമല്ല. അതുകൊണ്ട്‌ അമ്മ എന്നെ നോക്കി ചോദിച്ചു, “അതോ വേറെ എന്തെങ്കിലും ഉണ്ടാക്കണോ..?”

“വേണ്ട മമ്മാ, വേറെയൊന്നും ഉണ്ടാക്കണ്ട, ഞാൻ അഡ്ജസ്റ്റ് ചെയ്യാം.” ഞാൻ അങ്ങനെ പറഞ്ഞപ്പൊ അമ്മ പുഞ്ചിരിച്ചു.

അവരൊക്കെ ഡ്രെസ്സ് പോലും മാറാതെ കൈ മാത്രം കഴുകിയിട്ട് കഴിക്കാനിരുന്നപ്പൊ ഞാനും അങ്ങനെ തന്നെ ചെയ്തു. എത്രയും വേഗം കഴിച്ചിട്ട് റൂമിലേക്ക് പോയാൽ മതിയെന്ന് അവരൊക്കെ ചിന്തിച്ചിട്ടുണ്ടാവും.

ആന്റി നന്നായി കഴിച്ചുമില്ല. ആന്റിയുടെ മാനസികാവസ്ഥ മനസ്സിലാക്കി കൂടുതൽ സംസാരിച്ചിരിക്കാതെ എല്ലാവരും വേഗം കഴിച്ചിട്ട് എഴുന്നേറ്റു.

ശേഷം സ്റ്റെല്ല ആന്റി ഗുഡ് നൈറ്റ് പറഞ്ഞിട്ട് അമ്മയെയും കൂട്ടി ആന്റിയുടെ ബെഡ്റൂമിലേക്ക് പോയി. പപ്പ ഒറ്റക്ക് മറ്റൊരു ബെഡ്റൂമിലോട്ട് പോയി. ജെസ്സിയും ധ്വനിയും ഒരുമിച്ച് വേറൊരു ബെഡ്റൂം സെലക്റ്റ് ചെയ്തപ്പോ ഞാൻ ഗസ്റ്റ്

റൂമിലേക്ക് മടങ്ങി.

കുളിച്ച ശേഷം ഞാൻ ഒരു സാൻഡോ ബനിയനും ത്രീ ഫോര്‍ത്തും ഇട്ടിട്ട് ലൈറ്റ് ഓഫാക്കി കിടന്നു. മൊബൈലും കൈയിൽ ഉണ്ടായിരുന്നു.

സമയം ഒന്‍പതര കഴിഞ്ഞതേയുള്ളു. ഞാൻ ഗോള്‍ഡ മിസ്സിന് കോൾ ചെയ്തു. കഴിഞ്ഞ മൂന്ന്‌ ദിവസത്തിൽ ഒരിക്കൽ പോലും മിസ്സിനോ ടീച്ചർക്കൊ ഞാൻ കോൾ ചെയ്തില്ലായിരുന്നു. മെനിഞ്ഞാന്ന് ഞാൻ ലാബില്‍ ഉണ്ടായിരുന്നപ്പൊ അവർ രണ്ടുപേരുടേയും ഓരോ കോൾ വന്നത് എനിക്ക് എടുക്കാനും കഴിഞ്ഞില്ല.

ഇപ്പൊ ഗോള്‍ഡ മിസ്സിന്റെ മൊബൈൽ ഫുൾ റിംഗായ ശേഷം കട്ടായി. മിസ്സ് എടുക്കാത്തത് കൊണ്ട്‌ ഞാൻ അടുത്ത് നിത്യ ടീച്ചർക്ക് വിളിച്ചു. പക്ഷേ ടീച്ചറും എടുത്തില്ല. രണ്ടുപേരും ദേഷ്യത്തിലാവുമോ..! അതോ ഉറക്കത്തിലാവുമോ..?

അവർ എടുക്കാത്തതിന്റെ കാരണം ആലോചിച്ചു കൊണ്ട്‌ ഞാൻ കുറച്ചുനേരം അനങ്ങാതെ കിടന്നു. അന്നേരം ഗോൾഡ മിസ്സിന്റെ ഒരു വാട്സാപ് മെസേജ് വന്നു, അതും ടെക്സ്റ്റ് മെസേജ്. തൊട്ട് പുറകെ നിത്യ ടീച്ചറിന്റേയും. ആദ്യം ഞാൻ ഗോള്‍ഡ മിസ്സിന്റെ മെസേജ് വായിച്ചു.

*ഞങ്ങളിപ്പൊ ഒരു സ്റ്റഡി ടൂറിലാണ്. ഇന്നലെ ഒന്നാം തിയതി സ്റ്റാര്‍ട്ട് ചെയ്തു, 7 കംപ്ലീറ്റ് ദിവസത്തെ ടൂറാണ്. എട്ടാം തിയതി തിരിച്ചെത്തും. ലേറ്റ് നൈറ്റ് സ്റ്റഡി പ്രോഗ്രാംസുള്ളത് കൊണ്ട്‌ നിന്റെ കോൾ എടുക്കാൻ കഴിഞ്ഞില്ല. എട്ടാം തിയതി വരെ ഞങ്ങൾ വളരെ ബിസിയായിരിക്കും. ഇതൊക്കെ പറയാനാ കഴിഞ്ഞ ദിവസം വിളിച്ചത്. പക്ഷേ എന്റെ കോൾ എടുക്കാൻ പോലും നിനക്ക് സമയമില്ലായിരുന്നു, അല്ലേ. ഈ ടൂർ കഴിഞ്ഞിട്ട് നീ ഇങ്ങോട്ട് വാ, നമുക്ക് നേരിൽ കാണാം.*

Leave a Reply

Your email address will not be published. Required fields are marked *