മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“അതേ, അങ്ങനെ മതി. എല്ലാവരും ഒരുമിച്ച് കറങ്ങാൻ പോകാം. ജിനു എന്ത് പറയുന്നു..?” ഷെഹിന ആന്റി എന്നോടും അഭിപ്രായം ആരാഞ്ഞു.

അപ്പോ എന്റെ പ്ലാൻ ഞാൻ അവരോട് പറഞ്ഞു, “ലാസ്റ്റ് ദിവസത്തെ ഇവരുടെ എക്സിബിഷൻ കഴിഞ്ഞ് ഇവർ നന്നായി റെസ്റ്റെടൂക്കട്ടെ. അടുത്ത ദിവസം രാവിലെ 8 മണിക്ക് നമുക്ക് ടൂർ പോകാം. കുറെ ടൂറിസ്റ്റ് സ്ഥലങ്ങള്‍ നമുക്കടുത്തായി തന്നെയുണ്ട്. ടൂർ കഴിഞ്ഞ് രാത്രി 10 മണിക്ക് നമുക്ക് നാട്ടിലേക്ക് തിരിക്കാം. ആദ്യം എന്റെ ലാബില്‍ പോണം. അവിടെ എന്റെ ജോലി കഴിഞ്ഞ് നേരെ നാട്ടിലേക്ക്, പക്ഷേ പോകുന്ന വഴിക്ക് കണക്റ്റ് ചെയ്യുന്ന ടൂറിസ്റ്റ് സ്ഥലങ്ങളിലൊക്കെ ഞാൻ കൊണ്ടുപോകാം. എങ്ങനെയുണ്ട് എന്റെ പ്ലാൻ, എല്ലാവർക്കും ഓക്കെയാണോ..?”

“എനിക്ക് ഓക്കെ.” ഉടനെ അവർ 5 പേരില്‍ നിന്നും ഒരേ സമയത്ത് മറുപടി വന്നു. അന്നേരം വില്ലയ്ക്ക് മുന്നില്‍ വണ്ടി എത്തി കഴിഞ്ഞിരുന്നു.

“അപ്പോ ഈ പ്ലാൻ നമ്മൾ ഫിക്സ് ചെയ്തിരിക്കുന്നു.” വില്ല മുറ്റത്ത്‌ വണ്ടി കൊണ്ട്‌ നിര്‍ത്തി എല്ലാവരും പുറത്തിറങ്ങിയ ശേഷം ഞാൻ പറഞ്ഞു.

“ഡൺ. ഫിക്സ് ചെയ്തിരിക്കുന്നു.”

സവിത ആന്റി എല്ലാവർക്കും വേണ്ടി സംസാരിച്ചു.

ശേഷം ഷെഹിന ആന്റി ചെന്ന് വാതിൽ തുറന്നതും ഞങ്ങൾ എല്ലാവരും അകത്ത് കേറി. വാതിൽ ലോക്ക് ചെയ്ത ശേഷം ഞങ്ങൾ ലിവിംഗ് റൂമിലേക്ക് വന്നു.

“ജിനുവേട്ടാ, ഔഷധ ചായ മറക്കല്ലേ.” റിഥി പെട്ടന്ന് എന്നെ ഓർമ്മിപ്പിച്ചു.

“ഇല, ഞാൻ മറന്നിട്ടില്ല.”

“പിന്നേ ബോണ്ടയോ, വേറെ എന്തെങ്കിലും പലഹാരമോ ഉണ്ടാക്കണേ.” റിഥി അവളുടെ അമ്മയേയും ഷെഹിന ആന്റിയേയും നോക്കി പറഞ്ഞു.

“ഉണ്ടാകാമെടി പെണ്ണേ. പക്ഷേ ഒരു മണിക്കൂര്‍ ഞങ്ങൾക്ക് സമയം വേണം.” സവിത ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. “ജിനുവിന്റെ ഔഷധം ഉണ്ടാക്കാൻ തന്നെ 40 മിനിറ്റ് വേണം. അന്നേരം കൊണ്ട്‌ പലഹാരങ്ങളും റെഡിയാവും. പിന്നെ ഔഷധം ചേര്‍ത്ത് ചായ ഉണ്ടാക്കാൻ 20,22 മിനിറ്റ് കൂടി വേണം. അതുകൊണ്ട്‌ നേരത്തെ വന്ന് കൊതിയിട്ട് നില്‍ക്കാതെ നിങ്ങൾ പോയി സാവധാനത്തിൽ കുളിച്ച് ഫ്രെഷായി പതിയെ കിച്ചനിലോട്ട് വന്നാൽ മതി.”

“ഓക്കെ, ഓക്കെ. ഞങ്ങൾ ഒരു മണിക്കൂര്‍ കഴിഞ്ഞ് വരാം.” ജെസ്സിയും ഹസ്നയും ചിരിയോടെ പറഞ്ഞു.

“അതൊന്നും പറ്റില്ല.” റിഥി വിസമ്മതിച്ചു. “ജിനുവേട്ടൻ ഔഷധം ഉണ്ടാക്കുന്നത്‌ കാണാന്‍ ഒരു രസമാണ്. അതുകൊണ്ട്‌ ഞാൻ വേഗം കുളിച്ചിട്ട് വന്നിരിക്കും. പിന്നെ മമ്മി പേടിക്കേണ്ട, ഞാൻ കൊതിയിടാതെ നിന്നോളാം.”

“ഈ പെണ്ണിന്റെ ഒരു കാര്യം. എപ്പോ സമയം കിട്ടിയാലും ജിനുവിന്റെ പിന്നാലെ കൂടി കാടും, മലയും, തെറാപ്പിയും, ഔഷധങ്ങളെ കുറിച്ചാണല്ലോ നിനക്ക് പഠിക്കാൻ താല്‍പ്പര്യം.” സവിത ആന്റി ചിരിച്ചു.

“അതേലോ, അതൊക്കെയാണ് എനിക്ക് താൽപര്യം. മമ്മിക്ക് എന്തേലും പ്രശ്നമുണ്ടോ..?” റിഥി അല്‍പ്പം സീരിയസ്സായി ചോദിച്ചു.

“ഓഹോ, അങ്ങനെയാണോ. എന്നാൽ

ഒരു കാര്യം നീ ചെയ്യ്, ഡാറ്റാ സയൻസ് പഠിക്കുന്നത് മതിയാക്കി അവന്റെ അസ്സിസ്റ്റന്റായി അവന്റെ കൂടെ തന്നെ നീ കൂടിക്കൊ.” ആന്റിയും സീരിയസ്സായി തിരിച്ചടിച്ചു.

“ഹിഹി.. മമ്മി ഇപ്പൊ പറഞ്ഞത് തന്നെയാ ഞാനും നേരത്തെ ചിന്തിച്ചത്. പക്ഷേ മമ്മി പറഞ്ഞതില്‍ നിന്നും ഒരു ചെറിയ ചേഞ്ചുണ്ട്. ഡാറ്റാ സയൻസ് പകുതിക്ക് നിർത്താനൊന്നും എനിക്ക് പ്ലാനില്ല മമ്മി. ഈ പഠിത്തം കഴിഞ്ഞിട്ട് ജിനുവേട്ടന്റെ അസ്സിസ്റ്റന്റായി ചേര്‍ന്നാലോന്നാ എന്റെ ആലോചന. എന്തായാലും ഇക്കാര്യം നമുക്ക് പിന്നെ തീരുമാനിക്കാം.” അത്രയും പറഞ്ഞ ശേഷം മിഴിച്ചു നില്‍ക്കുന്ന അവളുടെ അമ്മയെ നോക്കി ചിരിച്ചിട്ട് റിഥി ഹസ്നയുടെ കൈയും ജെസ്സിയുടെ കൈയും പിടിച്ച് വലിച്ചു കൊണ്ട്‌ അവരുടെ റൂമിലേക്ക് ഓടിപ്പോയി.

“അവൾ ശെരിക്കും പറഞ്ഞതാണോ ഷെഹി..?” സവിത ആന്റി സംശയത്തോടെ ഷെഹിന ആന്റിയോട് ചോദിച്ചു.

“എനിക്കറിയില്ല ചേച്ചി.” ഷെഹിന ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ അവള്‍ക്ക് ശെരിക്കും അതാണ് താൽപര്യമെങ്കിൽ ചേച്ചി സമ്മതിക്കുമോ..?”

Leave a Reply

Your email address will not be published. Required fields are marked *