ഷീന കണ്മുന്നില് നിന്ന് മറഞ്ഞ ശേഷവും, ലിസി ആന്റിയും വില്യം അങ്കിളും അവളെ ലാസ്റ്റായി കണ്ട ഭാഗത്ത് തന്നെ കുറച്ച് നേരത്തേക്ക് നോക്കി നിന്നു. ഒറ്റ മോളായത് കൊണ്ട് അവൾ ദൂരേക്ക് പോയപ്പോ അവര്‍ക്ക് ഭയങ്കര വിഷമമുണ്ടാകും. എന്റെ അമ്മയും, പപ്പയും, സ്റ്റെല്ല ആന്റിയും കൂടി അവരെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നത് കണ്ടു.
ഒടുവില്‍ ഒന്നും മൂഡില്ലെന്ന് പറഞ്ഞ് ലിസി ആന്റിയും വില്യം അങ്കിളും ഞങ്ങളോട് യാത്ര പറഞ്ഞിട്ട് അവരുടെ കാറിൽ കയറി അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ബാക്കിയുള്ള ഞങ്ങൾ എല്ലാവരും തിരികെ സ്റ്റെല്ല ആന്റിയുടെ വീട്ടിലേക്ക് യാത്രയായി. സ്റ്റെല്ല ആന്റിയുടെ കൂടെ അമ്മയാണ് വണ്ടിയില്‍ കേറിയത്. ധ്വനി എന്റെ വണ്ടിയില്‍ വന്ന് മുന്നില്‍ കേറിയപ്പൊ ജെസ്സി ആദ്യം മുഖം വീർപ്പിച്ചു.
“ശെരി, നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ടാകും, ഞാൻ പപ്പക്കൊപ്പം പോകാം.” ജെസ്സി ചെന്ന് പാപ്പയുടെ കാറിൽ കേറി.
മറ്റ് രണ്ട് കാറും നീങ്ങിയപ്പൊ ഞാൻ അവര്‍ക്ക് പുറകെ വിട്ടു.
“10 ദിവസത്തെ ഡെല്‍ഹി ജീവിതം എങ്ങനെയുണ്ടായിരുന്നു..?” വണ്ടി നീങ്ങിയപ്പൊ ധ്വനി ചോദിച്ചു.
ഞാൻ അവളോട് ആന്റിമാരുമായുള്ള കളികൾ ഒഴികെ മറ്റെല്ലാം ചുരുക്കി പറഞ്ഞു.
“പിന്നേ
ധ്വനി, ഞാൻ നിനക്കൊരു സർപ്രൈസ് തരാൻ പോകുവാ.” നിഗൂഢമായി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“എന്ത് സർപ്രൈസ്..?” അതറിയാൻ ധ്വനിക്ക് ഭയങ്കര ആകാംഷയായി.
“നിന്റെ ശരീരമാകെയുള്ള പാടുകളിൽ പുരട്ടി പാടുകള്‍ മാറ്റാനുള്ള ഔഷധക്കുഴമ്പ് ഇനിയൊരു നാല് ദിവസത്തിൽ റെഡിയാവും.”
“എന്ത്..!!!” ധ്വനിയുടെ കണ്ണുകൾ ആശ്ചര്യത്തിൽ വലുതായി വിരിഞ്ഞു. “സത്യമാണോ ജിനു..? എങ്ങനെയാ ഇത്രയും വേഗത്തിൽ ഇത് സാധ്യമായത്..? നി ഡെല്‍ഹിയില്‍ നിന്ന് തിരികെ വന്നിട്ട് ഉണ്ടാക്കാൻ തുടങ്ങുമെന്നല്ലേ പറഞ്ഞിരുന്നത്..? കൂടാതെ, മൂന്ന് ബാച്ച് തയ്യാറാക്കണമെന്നും, അതിനായി ഒരു മാസം വേണ്ടിവരുമെന്നും നീ പറഞ്ഞായിരുന്നു. പിന്നെ എങ്ങനെയാ ഇത് സാധിച്ചത്..?!!” ഒന്നും മനസ്സിലാവാതെ ധ്വനി തല പുകയുന്നത് പോലെ എന്നെ നോക്കിയിരുന്നു.
“ഈ ഔഷധക്കുഴമ്പ് തയ്യാറാക്കാനായി കുറെ റെയർ ഹെർബ്സിനൊപ്പം എന്റെ കുറെ സീക്രട്ട് ഇൻഗ്രീഡിയൻസും ചേര്‍ത്ത് 11 തരം സൊല്യൂഷൻസ് ഉണ്ടാക്കിയെടുക്കണമായിരുന്നു. അതിന് ഒരുപാട് സമയവും വേണമായിരുന്നു. ഞാൻ ഒറ്റക്ക് അതൊക്കെ തയ്യാറാക്കാൻ തുടങ്ങിയിരുന്നെങ്കിൽ 27 ദിവസം എടുത്തേനേ.. കാരണം എല്ലാം ഒരുമിച്ച് ഉണ്ടാക്കാൻ കഴിയില്ലല്ലോ, ഓരോന്നായി ഉണ്ടാക്കണം. അതുകൊണ്ട് ഈ ഇൻഗ്രീഡിയൻസ് തയ്യാറാക്കാനുള്ള ഫോര്മുലാസ് ഞാൻ എന്റെ പല ലാബുകളിലായി വീതിച്ച് കൊടുത്താണ് ഇത്രയും വേഗത്തിൽ 11 സൊല്യൂഷൻസും ഉണ്ടാക്കിയെടുത്തത്.”
“സത്യമോ..!! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ജിനു, നിന്റെ സീക്രട്ട് സൊലൂഷൻസ് ഉണ്ടാക്കാനുള്ള രഹസ്യ ഫോര്മുലാസ് നി ആര്‍ക്കും കൊടുക്കാറില്ലല്ലോ, പിന്നെ എങ്ങനെയാ ഇപ്പൊ അതൊക്കെ നി നിന്റെ ലാബുകളിൽ കൊടുത്തത്..?” ധ്വനി അന്തംവിട്ട് ചോദിച്ചു.
“ഈ 11 സൊല്യൂഷൻസ് ഉണ്ടാക്കാനുള്ള ഫോര്മുലാസ് ഞാൻ ഒറ്റ ലാബില്‍ കൊടുത്താൽ പോലും എന്റെ ഫൈനല്‍ സീക്രട്ട് ഫോര്‍മുല ഇല്ലാതെ
ഈ സൊല്യൂഷൻസ് എല്ലാം എന്തിനാണെന്ന് പോലും അവര്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല. എന്റെ ഔഷധക്കുഴമ്പിന്റെ കാര്യവും ലാബിലാർക്കും അറിയില്ല. ആ ധൈര്യത്തിലാണ് ഫൈനല്‍ ഫോര്‍മുല ഒഴികെ ഞാൻ 11 ഫോര്മുലാസ് മാത്രം കൊടുത്തത്. പക്ഷേ എന്നിട്ടും പല ലാബുകളിലായി വീതിച്ചാണ് കൊടുത്തത്. അതുകൊണ്ട് ഒറ്റ ലാബിന് എല്ലാ ഇൻഗ്രീഡിയൻസും ഒരുമിച്ച് കിട്ടില്ല.”
“നിന്റെ ലാബുകൾ തമ്മില്‍ അതൊക്കെ ഷെയർ ചെയ്യില്ലേ..?” അവൾ സംശയം പറഞ്ഞു.
“ഇല്ല. എന്റെ ഒരു ലാബിലെ രഹസ്യം എന്റെ തന്നെ മറ്റ് ലാബുകളിലേക്ക് ഷെയർ ചെയ്യാൻ ആര്‍ക്കും അനുവാദമില്ല. അതുകൂടാതെ വേറെ നിബന്ധനകളും എന്റെ സ്റ്റാഫ്സിന്റെ കോഡ് ഓഫ് കൺഡക്റ്റിൽ കൊടുത്തിട്ടുണ്ട്, സ്പെഷ്യൽ എഗ്രിമെന്റും അവരൊക്കെ സൈൻ ചെയ്തിട്ടുമുണ്ട്. സോ എന്റെ ഒരു റൂൾസും അവർ തെറ്റിക്കില്ല. ആരെങ്കിലും തെറ്റിച്ചാൽ നിയമപരമായ നടപടികൾ അവര്‍ക്ക് നേരിടേണ്ടി വരും. പല തരത്തിൽ പെട്ട ഫോര്മുലാസും രഹസ്യങ്ങളും ലീക്കാക്കുന്നവർ വെറും ആയിരങ്ങളിലോ ലക്ഷങ്ങളിലോ ആയിരിക്കില്ല എനിക്ക് നഷ്ടപരിഹാരം തരേണ്ടി വരിക പല കോടികളിലായിരിക്കും. ചിലപ്പോ ജയിലിലും പോകേണ്ടി വരും. അതുകൊണ്ട് ഈ ഫോര്മുലാസ് മാത്രമല്ല, നിസ്സാരമായ കാര്യങ്ങൾ പോലും എന്റെ ഒരു ലാബില്‍ നിന്നും പുറത്തേക്ക് ലീക്കാവില്ല.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
