മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“സാരമില്ല അങ്കിൾ. കുറച്ചെങ്കിലും എനിക്ക് മനസ്സിലാക്കാൻ കഴിയും.” അതും പറഞ്ഞ്‌ ഞാൻ കെമിക്കൽ ടിൻ തിരികെ കൊണ്ട്‌ വച്ചിട്ട് തെറാപ്പി ടേബിളും ക്ലീന്‍ ചെയ്തിട്ടു. അങ്കിളും എന്നെ സഹായിച്ചായിരുന്നു.

“ഓക്കെ ജിനു.” അങ്കിൾ പെട്ടന്ന് ആശ്വാസത്തോടെ ചിരിച്ചു. “ആ കളിക്ക് ശേഷമാണ് ശരീരവും മനസുമൊക്കെ നല്ല ഫ്രെഷായത്.” അങ്കിൾ സന്തോഷത്തോടെ പറഞ്ഞു. “ശെരി അത് പോട്ടെ, ഈ മരുന്നിന്റെ വില പറഞ്ഞില്ലല്ലോ..? എത്രയാണ് ഒരെണ്ണത്തിന്റെ വില. പിന്നെ ടെസ്റ്റ് നടത്തിയതിന്റെ ഫീ, നിന്റെ കൺസൾട്ടിങ് ഫീസ്, എല്ലാം കൂടി എത്രയായെന്ന് പറ ജിനു.” അങ്കിൾ ഉത്സാഹത്തോടെ സംസാരിച്ചു.

“ഈ മരുന്ന് ഒരെണ്ണത്തിന് 750 രൂപയാണ്.”

“ങേ, അത്രേയുള്ളോ.” പുള്ളി അന്തംവിട്ടു. “അത് വല്ലാതെ കുറഞ്ഞു പോയല്ലോ. സത്യത്തിൽ മൂവായിരത്തിന് മുകളിലാണ് ഞാൻ മനസ്സിൽ വിചാരിച്ചത്.”

“അത്രേയുള്ളൂ അങ്കിൾ.” ഞാൻ ചിരിച്ചു. “പിന്നേ ടെസ്റ്റ് നടത്തിയതിന്റെ ഫീയും, എന്റെ കൺസൾട്ടിങ് ഫീയുമൊന്നും വേണ്ട, മരുന്നിന്റെ മാത്രം കൂട്ടിയാൽ മതി.”

“യേയ് അത് ശരിയാവില്ല.” അങ്കിൾ

തലയാട്ടിക്കൊണ്ട് പറഞ്ഞു.

“അതൊക്കെ ശരിയാവും.” ഞാൻ തറപ്പിച്ച് പറഞ്ഞു. “ഫ്രീ ഷോ കണ്ടതിന് ഇളവ് തന്നിരിക്കുന്നു.” തമാശയായി ഞാൻ പറഞ്ഞതും അങ്കിൾ പൊട്ടിച്ചിരിച്ചു.

“ഓക്കെ, അങ്ങനെയെങ്കിൽ അങ്ങനെ.” അതും പറഞ്ഞ്‌ അങ്കിൾ ഈ ഒരു മാസത്തിന്റെ മരുന്നിനും, പിന്നെ ഒരു മാസം കഴിഞ്ഞ് ഞാൻ കൊടുക്കുമെന്ന് പറഞ്ഞ ടോണിക്കിന്റേയും കണക്കുകൾ ഒരുമിച്ച് കൂട്ടി പറഞ്ഞു.

“ടോണിക്കിന്റെ കാശ് ഇപ്പൊ വേണ്ട. അത് ഞാൻ നിങ്ങള്‍ക്ക് തരുമോ മാത്രം പേ ചെയ്താല്‍ മതി.”

“ശെരി ഓക്കെ.” അങ്കിൾ അത് ഒഴിവാക്കി ബാക്കി കാശ് മാത്രം ഉടനെ എനിക്ക് ജിപേ ചെയ്തു.

“ശെരി, അങ്കിൾ അവരുടെ അടുത്തേക്ക് പൊയ്ക്കോളു, ഞാൻ സ്റ്റോറില്‍ പോയി അങ്കിളിന്റെ മരുന്ന് പാക് ചെയ്തു കൊണ്ടുവരാം.” അത്രയും പറഞ്ഞിട്ട് ഞാൻ നേരെ പുറത്തിറങ്ങി എന്റെ മരുന്ന് സ്റ്റോറിലേക്ക് പോയി.

ഹാളിലൂടേയാണ് പോകേണ്ടത്. അവിടെ സ്റ്റെല്ല ആന്റിയും ശ്രീവിദ്യ ആന്റിയും രഹസ്യം പോലെ സംസാരിച്ച് കൊണ്ടിരുന്നു. എന്നെ കണ്ടതും രണ്ടുപേരുടെ മുഖവും വല്ലാതെ ചുവന്നു പോയി. പക്ഷേ രണ്ടുപേരും എന്റെ മുഖത്തേട്ട് നോക്കിയില്ല.

ഞാന്‍ അവിടെ നില്‍ക്കാതെ സ്റ്റോറില്‍ പോയി മരുന്നെടുത്ത് പാക് ചെയ്തിട്ട് തിരികെ ഹാളില്‍ വന്നപ്പോ അങ്കിളും അവിടെ ഉണ്ടായിരുന്നു.

“ഇതാ അങ്കിൾ.” മരുന്ന് പാക്കറ്റ് പുള്ളിക്ക് കൊടുത്തിട്ട് ഞാൻ സമയം നോക്കി.

12:48

“ജിനു മോനെ, നിനക്ക് ലാബില്‍ കേറാന്‍ സമയമായല്ലേ..?” സ്റ്റെല്ല ആന്റി ഒടുവില്‍ എന്റെ കണ്ണില്‍ നോക്കി തന്നെ സംസാരിച്ചു.

“അതേ ആന്റി. നാല്‌ മണിക്ക് മുമ്പ്‌ ലാബില്‍ എന്റെ ജോലിയൊക്കെ കഴിയും.” ഞാൻ സ്റ്റെല്ല ആന്റിക്ക് മറുപടി കൊടുത്തിട്ട്

ശ്രീവിദ്യ ആന്റിയെ നോക്കി സംസാരിച്ചു, “ആന്റിക്ക് മൂന്ന്‌ കിലോ ഹെര്‍ബല്‍ ടീ വേണമെന്ന് പറഞ്ഞില്ലേ വൈകിട്ട് വരെ ഇവിടെ ടൈം പാസ് ചെയ്യൂ, ലാബില്‍ നിന്ന് വന്ന ശേഷം ഞാൻ തയ്യാറാക്കി തരാം.”

“ഓക്കെ ജിനു. ഞങ്ങൾ വെയിറ്റ് ചെയ്യാം. ഹെര്‍ബല്‍ ടീയും കൊണ്ടേ ഞാൻ പോകു.” ആന്റി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

എന്റെ കണ്ണില്‍ നോക്കിയപ്പോ ആന്റിക്ക് ഭയങ്കര നാണമുണ്ടായെങ്കിലും എന്റെ കണ്ണില്‍ നിന്നും ആന്റി നോട്ടം മാറ്റിയില്ല.

പക്ഷേ ഞാൻ ആന്റിയുടെ മുഖത്ത് നിന്നും നോട്ടം മാറ്റി സ്റ്റെല്ല ആന്റിയുടെ മുഖത്ത് പതിച്ചു. “ആന്റി, ഉച്ചക്കുള്ള ഫുഡ്ഡിന്റെ കാര്യം ഞാൻ ഹോട്ടലിൽ വിളിച്ച് അറേഞ്ച് ചെയ്യ—”

“ഒരു ഹോട്ടലും വേണ്ട. നിന്റെ കിച്ചനിൽ വേണ്ടതൊക്കെയുണ്ടല്ലോ. ഞാനും വിദ്യയും കൂടി ഉണ്ടാക്കാം. ലാബില്‍ നിന്റെ ജോലിയൊക്കെ തീര്‍ത്തിട്ട് വാ, നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം.” ആന്റി തറപ്പിച്ച് പറഞ്ഞു.

“അതേ, അങ്ങനെ മതി.” ശ്രീവിദ്യ ആന്റിയും സ്റ്റെല്ല ആന്റിയേട് കൂട്ട് ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *