“താങ്ക്സ് മിസ്റ്റർ ജിനു. ഓക്കെ തേൻ, ക്യാരിയോൺ.” അതും പറഞ്ഞ് അയാള്‍ മാറി നിന്നു.
“സർ, ഇവരുടെ ഡീറ്റെയിൽസ് വിസിറ്റർ ലോഗിൽ എന്റർ ചെയ്യണോ..?” ഹർവിന്ദറുമായുള്ള എന്റെ സംഭാഷണം കഴിഞ്ഞതും ഒരു പെൺ സെക്യൂരിറ്റി എന്നോട് കന്നടഭാഷയിൽ ചോദിച്ചിട്ട് അവരുടെ കൈയിൽ ഉണ്ടായിരുന്ന ടാബിൽ വിസിറ്റർ ലോഗ് ഓപ്പൺ ചെയ്തു വച്ചു.
“വേണ്ട, അതിന്റെ ആവശ്യമില്ല.” ഞാനും കന്നടയിൽ തന്നെ മറുപടി കൊടുത്തു.
“ഓക്കെ സർ.” അവർ ഉടനെ ടാബ് ക്ലോസ് ചെയ്തു.
ശേഷം മൂന്ന് സെക്യൂരിറ്റിയും വേറെ എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്ന് ചോദിക്കും പോലെ എന്നെ നോക്കി നിന്നു. ഇല്ലെന്ന് ഞാന്‍ തലയാട്ടി.
“വരൂ ബ്യൂട്ടിഫുൾ ലേഡീസ്, നമുക്ക് പോകാം.” എന്റെ അനിയത്തിയും കൂട്ടുകാരികളോടും ഞാൻ അങ്ങനെ പറഞ്ഞപ്പോ അവർ ചിരിച്ചു. പക്ഷേ ഞാൻ അങ്ങനെ വിളിച്ചത് നന്നായി ഇഷ്ട്ടപെട്ടത് പോലെ മൂന്ന് പേരുടെയും മുഖം നാണത്തിൽ തുടുത്തു കയറി.
ഒന്ന് ചിരിച്ചിട്ട് ഞാൻ ലാബിന്റെ സൈഡ് എൻട്രൻസ് നോക്കി നടന്നു.
“അച്ചാച്ചാ, നേരത്തെ സുനയ മാഡത്തോട് ഒരു എക്സ്പെരിമെന്റ് കുറിച്ച് മാത്രമല്ലേ സംസാരിച്ചത്..? ഇപ്പൊ അദ്ദേഹത്തോട് നാലെന്നും പറഞ്ഞു..!” ജെസ്സി എനിക്കൊപ്പം നടന്നുകൊണ്ട് എന്നോട് സംശയം പറഞ്ഞു. “
“ശെരിയാണ്,” റിഥി തലയാട്ടി. ഞാനും അതാണ് ചിന്തിച്ചത്..!”
“ബട്ട് അച്ചാച്ചൻ നാലെന്ന് പറഞ്ഞാൽ തീർച്ചയായും അതിന്റെ ഡബിൾ എങ്കിലും അച്ചാച്ചന്റെ മനസ്സിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.” ജെസ്സി അവളുടെ ഫ്രണ്ട്സിനോട് പറഞ്ഞു.
“ശെരിക്കും പറഞ്ഞാൽ എന്റെ മനസ്സിൽ ഞാൻ ഓൾറെഡി
11 എക്സ്പെരിമെന്റ്സ് നടത്തിക്കഴിഞ്ഞു.” ഞാൻ പറഞ്ഞത് കേട്ട് മൂന്ന് പേരും അന്തംവിട്ട് നടത്തം നിര്‍ത്തി എന്നെ നോക്കി നിന്നു.
“വരൂ, നടക്കൂ.” ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞിട്ട് ഞാൻ പോയി സൈഡ് എൻട്രൻസിലും ഉണ്ടായിരുന്ന സ്കാനറിന് മുന്നില്‍ നിന്നിട്ട് സ്കാനറിൽ എന്റെ മുഖം കാണിക്കാതെ ഞാൻ തുടർന്നു, “എല്ലാത്തിലും 90% മുകളില്‍ വിജയ സാധ്യതയും ഞാൻ കാണുന്നുണ്ട്. പക്ഷേ മനസ്സിൽ കാണുന്നത് അതുപോലെ നടക്കില്ല, എക്സ്പെരിമെന്റ്സ് നടത്തുമ്പോഴെ ചില പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയൂ.”
അവരോട് അത്രയും പറഞ്ഞിട്ട് സ്കാനറിൽ എന്റെ മുഖം കാണിച്ച് ഡോർ തുറന്നിട്ട് അകത്ത് ഇടനാഴിയിലേക്ക് ഞാൻ പ്രവേശിച്ചു. എന്നെ ഫോളോ ചെയ്ത് അവരും അകത്തുകയറി.
അവരെ ഞാൻ കൂട്ടിക്കൊണ്ടു പോകുന്ന വഴിക്ക് ഇടനാഴിയുടെ രണ്ട് സൈഡിലും നിരനിരയായി കാണുന്ന ഗ്ളാസ് ഡോറുകളിലൂടെ അകത്ത് നടക്കുന്നതൊക്കെ റിഥിയും ഹസ്നയും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ജെസ്സി അവര്‍ക്ക് ഓരോരോ കാര്യങ്ങൾ എക്സ്പ്ലെയിൻ ചെയ്തു കൊടുത്തുകൊണ്ട് വന്നു.
ഒടുവില്‍ അടുപ്പിച്ചടുപ്പിച്ച് സ്ഥിതി ചെയ്യുന്ന രണ്ട് കമ്പ്യൂട്ടറൈസ്ഡ് ഡോറിന് അടുത്ത് പോയി ഞാൻ നിന്നു.
ഒരു ഡോറിൽ “1st ഫ്ലോർ” എന്ന ഫലകം പതിച്ചിരുന്നു. രണ്ടാമത്തെ ഡോറിൽ ഒന്നും സൂചിപ്പിച്ചിട്ടില്ലായിരുന്നു. ഒന്നും സൂചിപ്പിക്കാത്ത ഡോറിന് മുന്നിലേക്ക് ഞാൻ നീങ്ങി നിന്നിട്ട് അവരെ നോക്കി.
“ഇതിന്റെയൊക്കെ അകത്ത് എന്താ, മുകളിലേക്കും താഴേക്കും പോകാനുള്ള സ്റ്റെയറാണോ..!” റിഥി ജെസ്സിയോട് ചോദിച്ചു.
“ഇല്ല, ലിഫ്റ്റാണ്.” ജെസ്സിയുടെ മറുപടി വന്നു.
അന്നേരം എന്റെ മുന്നിലുള്ള കമ്പ്യൂട്ടറൈസ്ഡ് ലിഫ്റ്റ് ഡോർ ഒരു ചെറിയ ശബ്ദത്തോടെ തുറക്കുന്നത് കണ്ടിട്ട് ഞാൻ പുറകോട്ട് മാറി നിന്നു.
ലിഫ്റ്റ് തുറന്ന് സുനയ മാഡവും
എന്റെ ലാബില്‍ ജോലി ചെയ്യുന്ന വേറെ രണ്ട് ലേഡി സ്റ്റാഫ്സും പുറത്തിറങ്ങി വന്നു.
“ഗുഡ് ഈവനിങ് സർ.” ആ രണ്ട് സ്റ്റാഫ്സും എന്നെ ബഹുമാനത്തോടെ നോക്കി വിഷ് ചെയ്തു. ഞാനും പുഞ്ചിരിയോടെ അവരെ വിഷ് ചെയ്തു.
അവർ എന്നിട്ട് ജെസ്സിയും ഫ്രണ്ട്സിനേയും നോക്കി പുഞ്ചിരിയോടെ തലയനക്കിയ ശേഷം രണ്ട് ഭാരമുള്ള ബോക്സും അവരുടെ കൈയിൽ നിന്നും വാങ്ങി.
“നിങ്ങൾ ലാബില്‍ എന്റരായത് താഴെ സെക്യൂരിറ്റി സിസ്റ്റത്തിൽ കണ്ടിട്ടാണ് ഞങ്ങൾ വന്നത്.” മാഡം അത്രയും പറഞ്ഞിട്ട് ഹസ്നയ്ക്ക് നേരെ കൈ നീട്ടി.
