“ഓക്കെ അച്ചാച്ചാ, ഇനിയെങ്കിലും പ്രോജക്റ്റ് ഫീനിക്സ് എന്താണെന്ന് പറ, ആ ഇലിക്സർ എന്താണെന്നും പറ, എല്ലാം എനിക്കറിയണം.” ജെസ്സി സീരിയസ്സായി സംസാരിച്ചു. “പിന്നേ ഇവിടത്തെ സീക്രട്ടൊന്നും ഞങ്ങൾ ആരോടും പറയില്ല.”
“അതേ ജിനു ഇക്കാ, പ്രോജക്റ്റ് ഫീനിക്സ്, ഇലിക്സർ എന്നൊക്കെ കേട്ടത് തൊട്ടേ ഭയങ്കര ആകാംഷ മനസ്സിൽ കേറിയതാണ്. അത് എന്താണെന്നറിയാതെ എനിക്ക് സമാധാനം കിട്ടില്ല.” ഹസ്ന ഭയങ്കര വെപ്രാളവും ആകാംഷയും പ്രകടിപ്പിച്ചു.
“എനിക്കും അറിയണം ജിനുവേട്ടാ, ഇല്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിക്കും.” റിഥിയും വെപ്രാളം കാണിച്ചു.
അപ്പോ
എന്റെ ജോലി തുടർന്നു കൊണ്ട് തന്നെ ഞാൻ പുഞ്ചിരിച്ചു. കാര്യങ്ങൾ അറിയാതെ ഇനി ജെസ്സി പിന്മാറില്ല. അതിന്റെ സൂചനയാണ് അവളുടെ സ്വരത്തിലെ ഈ സീരിയസ്നെസ്. പോരാത്തതിന് റിഥിയും ഹസ്നയും ജെസ്സിയെ സപ്പോര്‍ട്ട് ചെയ്ത് ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യും.
“ശെരി, എല്ലാം ഞാൻ പറയാം, ഒരു 20 മിനിറ്റ് കൂടി വെയിറ്റ് ചെയ്യൂ.”
“മ്മ്.” അവർ മൂന്ന് പേരും ഒരുമിച്ച് മൂളി. എന്നിട്ട് അവർ തമ്മില്‍ അവരുടെ ഇഷ്ടത്തിന് പ്രോജക്റ്റ് ഫീനിക്സ് എന്തായിരിക്കുമെന്ന് ഓരോരോ ഊഹങ്ങൾ പറയുകയും, അതിന്റെ അടിസ്ഥാനത്തിൽ സീരിയസ്സായി ചർച്ച ചെയ്യാനും തുടങ്ങി. അവരുടെ ഊഹങ്ങളും ചർച്ചകളും എനിക്ക് ശെരിക്കും രസകരമായിട്ടാണ് തോന്നിയത്.
ഒരു 17 മിനിറ്റ് കൂടി അങ്ങനെ കടന്നുപോയി. ഒടുവില്‍ എന്റെ ലാപ്ടോപ്പ് ഒഴികെ എല്ലാ സിസ്റ്റവും ഷഡൗൺ ചെയ്തിട്ട് ഞാൻ എന്റെ കസേര ചെരിച്ചിട്ടിരുന്നിട്ട് അവരെ പുഞ്ചിരിയോടെ നോക്കി. ഉടനെ അവരും നല്ല ആക്റ്റീവായി നിവര്‍ന്നിരുന്നു.
“ശെരി, പറയൂ സയന്റിസ്റ്റുകളെ,” ഞാൻ പെട്ടന്ന് വളരെ ഗൗരവത്തിൽ സംസാരിക്കാൻ തുടങ്ങി, “9 മാസം മുമ്പ് നമ്മുടെ രാജ്യത്തിന്റെ അതിർത്തി വനങ്ങളില്‍ പട്രോൾ ചെയ്യുന്ന ഇന്ത്യൻ ആര്‍മിയുടെ ഭാഗമായ സ്പെഷ്യലൈസ്ഡ് ഫോഴ്സ് സോൾജേസിനെ ഏതോ മിസ്റ്റീരിയസ് വൈറസ് ബാധിച്ചില്ലേ..? ആ സംഭവത്തെ കുറിച്ചും ആ വൈറസ് കുറിച്ചും നിങ്ങൾക്ക് എന്തറിയാം…?”
ഞാൻ എടുത്തിട്ട സബ്ജെക്റ്റ് കേട്ട് പെട്ടന്ന് മൂന്ന് പേരുടെ മുഖത്തും ഒരു സങ്കടം നിറഞ്ഞു. അവർ മൂന്ന് പേരും വിഷമത്തോടെ പരസ്പരം ഒന്ന് നോക്കിയ ശേഷം വീണ്ടും അവരുടെ കണ്ണുകൾ എന്റെ മുഖത്തേക്ക് തിരിഞ്ഞു.
“ഏതോ ശത്രു രാജ്യമാണ് നമ്മുടെ അതിർത്തി വനങ്ങളില്‍
ആ മിസ്റ്റീരിയസ് വൈറസിനെ സ്പ്രെഡ് ചെയ്യിച്ചത്..,”
“ഡസൻ കണക്കിന് സോൾജേസാണ് ബാധിതരായത്..,”
“വൈറസ് ആ സോൾജേസിന്റെ തലച്ചോറിനെ ഏതോ വിധത്തിൽ ബാധിച്ച് എന്തൊക്കെയോ നശിപ്പിച്ചത് കൊണ്ട് നാല് മാസം കൊണ്ട് അവരൊക്കെ മരിക്കുകയും ചെയ്തു..,”
“തലച്ചോറിനെ ആക്രമിച്ച് കൊല്ലുന്ന ആ വൈറസിനെ പൂര്‍ണമായി നിയന്ത്രിക്കാനോ നശിപ്പിക്കാനോ ഉള്ള മരുന്ന് ഇതുവരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല..,”
“ഇപ്പൊ രണ്ട് മാസം മുമ്പ് വീണ്ടും അതേ വൈറസ് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു അതിർത്തി ഭാഗത്ത് പടർന്ന് അവിടെയുണ്ടായിരുന്ന സോൾജേസിനെ ബാധിച്ചിരിക്കുന്നു.”
“ശെരിക്കും ഇതൊരു ബോര്‍ഡര്‍ വാറാണ്, ഏതോ ശത്രു രാജ്യം ഏതോ മിസ്റ്റീരിയസ് വൈറസ് ഉപയോഗിച്ച് നടത്തുന്ന വാർ.”
ജെസ്സിയും, ഹസ്നയും, റിഥിയും, മാറിമാറി അവര്‍ക്ക് അറിയാവുന്ന കാര്യങ്ങളത്രയും പറഞ്ഞുകൊണ്ടേ പോയി.
ഒടുവില്‍ എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം പെട്ടന്ന് എന്തോ കത്തിയത് പോലെ മൂന്ന് പേരുടെ കണ്ണുകളും ആശ്ചര്യത്തിൽ വലുതായി വിടര്‍ന്നു.
“അച്ചാച്ചാ..,” ഭയങ്കര സന്തോഷത്തില്‍ ജെസ്സി ഏറെകുറെ അലറുകയാണ് ചെയ്തത്, “അപ്പോ ഈ… ഈ പ്രോജക്റ്റ് ഫീനിക്സ്….. ഈ ഇലിക്സർ…. അത് ആ വൈറസ് ബാധിച്ചവരെ ഭേദമാക്കുന്ന മരുന്നാണോ..!!”
“കറക്റ്റ്… അതിന് തന്നെയാവും ആ ഇലിക്സർ..!!” റിഥി വിളിച്ചു കൂവി.
“പക്ഷേ ആ ഇലിക്സർ കംപ്ലീറ്റായില്ല അല്ലെ..? തേഡ് ഫെയ്സ് ഫെയിലെന്നല്ലെ സുനയ മാഡം പറഞ്ഞത്. ഫൈനല്‍ ഫെയ്സ് കൂടി ബാക്കി ഉണ്ടെന്നും നിങ്ങൾ സംസാരിച്ചു.” ഹസ്ന നിരാശയിൽ പറഞ്ഞു.
