“അതേ, തീര്‍ച്ചയായും ഈ പ്രോജക്റ്റ് വിജയിക്കും.” ഹസ്നയും റിഥിയും വിശ്വാസത്തോടെ പറഞ്ഞിട്ട്
അവരും എഴുനേറ്റ് നിന്നു.
“ഓക്കെ ചേട്ടാ, ചോദിക്കാൻ മറന്നു… ഈ തേഡ് ഫെയ്സ് ഇലിക്സർന് എന്ത് ചെയ്യാൻ കഴിയും..?” റിഥി ആകാംഷയോടെ ചോദിച്ചു.
“വൈറസുകളെ ആക്രമിച്ച് കോശങ്ങളിൽ നിന്നും കംപ്ലീറ്റായി സെപ്പറേറ്റ് ചെയ്യുകയും, അതിനുശേഷം ആ ഇലിക്സർ റിലീസ് ചെയ്യുന്ന ഒരു സ്പെഷ്യൽ ടൈപ്പ് പ്രൊട്ടക്ട്ടീവ് പ്രോട്ടീൻ വൈറ്റ് ബ്ലഡുമായി റിയാക്റ്റ് ചെയ്ത് തോല് പോലെയുള്ള ഒരുതരം പവർഫുൾ ഡിഫൻസീഫ് ലേയർ കൊണ്ട് വൈറസിനെ പൊതിഞ്ഞ് പെർമെനെന്റായി വൈറസിനെ ഫ്രീസ് ചെയ്ത് വൈറസിന്റെ ആക്രമണത്തെ പൂര്‍ണമായി തടഞ്ഞു നിര്‍ത്തും. അതാണ് തേഡ് ഫെയ്സ് ഇലിക്സർന് ചെയ്യാൻ കഴിയുക.”
ഞാൻ പറഞ്ഞത് കേട്ട് അവർ മൂന്ന് പേരുടെ കണ്ണുകളും അഭിമാനത്തിൽ തിളങ്ങി. ഒരുത്തരം ആരാധന പോലും അവരുടെ മുഖത്ത് കാണാനും കഴിഞ്ഞു.
“അപ്പോ ഫൈനല്‍ ഫെയ്സോ..?” എന്നോട് ഭയങ്കര ഇഷ്ട്ടം കൂടിയത് പോലെ ഹസ്ന അവളുടെ രണ്ട് കൈ കൊണ്ടും എന്റെ രണ്ട് കൈയും പിടിച്ചുകൊണ്ട് ചോദിച്ച ശേഷം എന്റെ കൈ വിട്ടു.
ഹസ്ന അങ്ങനെ ചെയ്തപ്പോ റിഥിയുടെ കണ്ണില്‍ ഒരു ചെറിയ അസൂയ മിന്നി മറയുന്നത് ഞാൻ കണ്ടു.
“ഫൈനൽ ഫെയ്സ് ഇലിക്സിർന്റെ റിസർച്ച് കഴിഞ്ഞ് തിയറിയും റെഡിയായി. പക്ഷേ ഫീനിക്സ് ഇലിക്സർ ഉണ്ടാക്കാനുള്ള സ്റ്റെപ്സ് ആന്‍ഡ് പ്രൊസീജർസ് കംപ്ലീറ്റായിട്ടില്ല. കാരണം, അതിനായി ആദ്യത്തെ മൂന്ന് ഫെയ്സ് ഇലിക്സർന്റെ ഫൈനല്‍ ഫോര്മുലാസ് നിര്‍ബന്ധമാണ്. ആദ്യത്തെ രണ്ട് ഫോര്മുലാസ് ഉണ്ട്, മൂന്നാമത്തെ കൂടി കിട്ടണം.” ഞാൻ ചെറിയ നിരാശയിൽ സംസാരിച്ചു.
“എന്നാലും, ഒരു പ്ലാൻ ഇല്ലാതെ നിങ്ങള്‍ക്ക് റിസർച്ച് ചെയ്തില്ലല്ലോ..! ആ ഇലിക്സർ എന്ത് ചെയ്യുമെന്ന് പറ ചേട്ടാ.”
റിഥി നിര്‍ബന്ധം പിടിച്ചു.
“ഓക്കെ പറയാം. ഫൈനലായി ഞങ്ങൾ ഉണ്ടാക്കുന്ന ഫീനിക്സ് ഇലിക്സർ ആ ഫ്രീസാക്കപ്പെട്ട വൈറസുകളെ നശിപ്പിക്കും — നശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനെ ശരീരത്തിൽ നിന്നും പൂര്‍ണമായി പുറത്തേക്ക് ഫ്ലഷ് ചെയ്യും, അപ്പൊ ഹോസ്റ്റ് നഷ്ടമായ വൈറസ് ഉടനെ നശിക്കും. എന്നിട്ട് കപാല നാഡികളേയും, അഫക്റ്റായ തലച്ചോറിലെ ഭാഗങ്ങളെയും ഫീനിക്സ് ഇലിക്സർ ക്യൂർ ചെയ്യാൻ തുടങ്ങും. ഒറ്റ ഡോസ് കൊണ്ടൊന്നും നടക്കില്ല, 15 ദിവസത്തെ ഇടവേളകള്‍ വിട്ട് ഓരോ ഡോസ് എടുത്തുകൊണ്ടിരിക്കണം. മൊത്തം 6 ഡോസ് വേണ്ടിവരുമെന്നാണ് ഞങ്ങളുടെ നിഗമനം. പക്ഷേ ഇതൊക്കെ ഫീനിക്സ് ഇലിക്സർന്റെ വർക്കിങ് തിയറി മാത്രമാണ്. തിയറിയിൽ രണ്ട് എന്‍ഡ് പോയിന്റിൽ ചെന്ന് നിൽക്കാനുള്ള സാധ്യതയും ഉണ്ട്, ആ രണ്ടിലും ബ്രേക്ക്ത്രൂസ് ഉണ്ടായാലെ രക്ഷയുള്ളൂ, ഇല്ലെങ്കിൽ ലാസ്റ്റ് ഫെയ്സിനായി പുതിയ റിസർച്ച് നടത്തേണ്ടി വരും.”
“പേടിക്കേണ്ട എല്ലാം സ്മൂത്തായി നടക്കും ചേട്ടാ.” റിഥി അടുത്തേക്ക് വന്ന് ഹസ്ന കുറച്ച് മുമ്പ് ചെയ്തത് പോലെ എന്റെ രണ്ട് കൈയും പിടിച്ച് വിശ്വാസത്തോടെ പറഞ്ഞിട്ട് എന്റെ കൈ വിട്ടു.
“ഓക്കെ, ഇവിടെ സംസാരിച്ചിരുന്നത് മതി, നമുക്ക് വീട്ടിലോട്ട് പോകാം.” ഞാൻ എന്റെ ലാപ്ടോപ്പ് ഷഡൗൺ ചെയ്തിട്ട് എഴുന്നേറ്റ് ഓഫീസിന് പുറത്തേക്ക് നടന്നു.
“അച്ചാച്ചാ, ലാസ്റ്റായി ഒരു ചോദ്യം മാത്രം ചോദിച്ചോട്ടെ..?” ഓഫീസ് വാതില്ക്കല് എത്തിയതും എന്റെ കൈ പിടിച്ചുകൊണ്ട് ഒപ്പം നടക്കുകയായിരുന്നു ജെസ്സി എന്നെ പിടിച്ചു നിര്‍ത്തി.
“മ്മ് ചോദിക്ക്.”
“പുറത്ത് ആ ചെറിയ സെക്യൂരിറ്റി ഗെയിറ്റിലും, പിന്നെ മുമ്പ് എന്നോട് പറഞ്ഞില്ലേ അണ്ടർ ഗ്രൗണ്ടിൽ 30+ ആര്മിക്കാരുണ്ടെന്ന്..? അവരൊക്കെ ആ വൈറസ് മൂലം
അഫക്റ്റായവരാണോ..?” ജെസ്സി അവളുടെ സംശയം ചോദിച്ചു.
“ശെരിയാണ്, അവരൊക്കെ അഫക്റ്റായവരാണ്. അതും നാല് മാസത്തിൽ കൂടുതൽ.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “ഇരുപത് ദിവസത്തിനൊരിക്കൽ എടുക്കുന്ന എന്റെ സെക്കണ്ട് ഫെയ്സ് ഇലിക്സറാണ് അവരെയൊക്കെ ഇപ്പോഴും ജീവനോടെ നിലനിർത്തുന്നത്.” അഭിമാനത്തോടെ ഞാൻ പറഞ്ഞു.
