മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

ഞാൻ കിടക്കുന്ന ഡബിൾ ബെഡ്ഡിൽ തന്നെ മൂന്ന്‌ പേരും ഇരുന്നുകൊണ്ടാണ് സംസാരിക്കുന്നത്. കഴിഞ്ഞുപോയ ടെക് ഫെസ്റ്റ് കുറിച്ചായിരുന്നു വിഷയം. ഒടുവില്‍ ജെസ്സിയുടെ മൊബൈലില്‍ ഒരു മെസേജ് വന്നപ്പോ അവരുടെ സംസാരം നിന്നു.

“ഫുഡ് കോർട്ടിൽ നിന്നാണ്, രണ്ടര മണിക്കൂര്‍ കഴിഞ്ഞ് അച്ചാച്ചന്റെ ഫുഡ് കൊണ്ടുവന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പൊ രണ്ടര മണികൂറായി. ഫുഡ് കൊണ്ടുവരുന്നുവെന്ന് അവരെന്നെ ഇൻഫോം ചെയ്യുകയാണ്.” ജെസ്സി ഫ്രണ്ട്സിനോട് പറഞ്ഞു.

“എന്നാൽ ചേട്ടനെ എണീപ്പിക്ക്.” റിഥി പറഞ്ഞു.

“വേണ്ടടി, ഇക്ക കുറച്ചൂടെ ഉറങ്ങട്ടെ.” ഹസ്ന എതിരഭിപ്രായം പറഞ്ഞു.

“എടി, രണ്ട് മണിക്കൂറില്‍ എണീപ്പിക്കാൻ പറഞ്ഞെന്നല്ലേ ജെസ്സി നമ്മോട് പറഞ്ഞത്. എന്നിട്ടും അവൾ ചേട്ടനെ എണീപ്പിച്ചില്ല. രണ്ടര മണിക്കൂറില്‍ ഇവിടെനിന്ന് പോകണമെന്നും ചേട്ടൻ നമ്മൾ

എല്ലാവരോടും പറഞ്ഞാ, പക്ഷേ ഇപ്പൊ രണ്ടര മണിക്കൂറും കഴിഞ്ഞിരിക്കുന്നു.” റിഥി അവരോട് തര്‍ക്കിച്ചു.

“എടി റിഥി. നീ വെറുതെ ടെന്‍ഷനാവല്ലെ. അച്ചാച്ചൻ പറഞ്ഞ ആ സമയത്ത് നമ്മൾ പോയില്ലെന്നുവച്ച് ആകാശം ഇടിഞ്ഞൊന്നും വീഴില്ല.” ജെസ്സി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാലും ജെസ്സി, ഇതുവരെ എണീപ്പിക്കാത്തതിന് ജിനു ചേട്ടൻ നിന്നോട് ദേഷ്യപ്പെടില്ലെ…?” റിഥി ചോദിച്ചു.

അപ്പോ തമാശ കേട്ടതുപോലെ ജെസ്സി ഒന്ന് ചിരിച്ച്. “അച്ചാച്ചൻ എന്നോട് ദേഷ്യപ്പെടാനോ..? അങ്ങനെ സംഭവിച്ചാൽ അതൊരു അല്‍ഭുതമായിരിക്കും.” ജെസ്സി എന്റെ കാലിൽ തട്ടിത്തട്ടി ഓരോ വാക്കും സംസാരിച്ചു.

“എടി, ജിനുവേട്ടൻ ഉറങ്ങട്ടെന്ന് നീതന്നെ പറഞ്ഞിട്ട് ഇപ്പൊ ഉറങ്ങാൻ സമ്മതിക്കാതെ നീതന്നെ കാലിൽ തട്ടിത്തട്ടി കളിക്കുകയും ചെയ്യുന്ന. ഇതെന്ത് തമാശ..!!” റിഥി സീരിയസ്സായി ചോദിച്ചു.

“അതിന്‌ അച്ചാച്ചൻ ഇപ്പൊ ഉറങ്ങുന്നുവെന്ന് ആരാ പറഞ്ഞത്, കള്ളൻ ഉണര്‍ന്നു തന്നെയാ കിടക്കുന്നത്.” ജെസ്സി വീണ്ടും എന്റെ കാലിൽ തട്ടിത്തട്ടിയാണ് സംസാരിച്ചത്.

“പക്ഷേ കണ്ടിട്ട് നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നല്ലോ..!” റിഥി സംശയത്തോടെ പറഞ്ഞു.

“നിങ്ങള്‍ക്ക് അങ്ങനെ തോന്നാം. പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ എന്റെ അച്ചാച്ചന്റെ കള്ളത്തരമൊക്കെ ഞാൻ കണ്ടുപിടിക്കും. വെറുതെ കണ്ണടച്ച് കിടന്ന് നമ്മൾ സംസാരിക്കുന്നതൊക്കെ കേട്ടുകൊണ്ട് തന്നെയാ അച്ചാച്ചൻ കിടക്കുന്നത്.” ജെസ്സി ചിരിച്ചുകൊണ്ട് ഞാൻ കഴുത്ത് വരെ പുതച്ചിരുന്ന എന്റെ പുതപ്പ് പിടിച്ചു വലിച്ചു.

“അയ്യോ ജെസ്സി മോളെ, അബദ്ധമൊന്നും കാണിക്കലെ.. ലുങ്കി അഴിഞ്ഞ്‌ കിടക്കുവാ.” ഞാൻ ധൃതിയില്‍ പുതപ്പ് മാറി പോകാതെ പിടിച്ചു വച്ചു.

“ലുങ്കി അഴിഞ്ഞു കിടന്നാലെന്താ, അകത്ത് ഒന്നിന് രണ്ട് ഷഡ്ഡിയല്ലെ ഇട്ടിരിക്കുന്നത്. അതുകൊണ്ട്‌ അന്ന് തോർത്തിനിടയിലൂടെ അച്ചാച്ചന്റെ പെരുമ്പാമ്പ് പുറത്ത്‌ വന്ന്

എന്റെ ഫ്രണ്ട്സിനെ ഭയപ്പെടുത്തി. പക്ഷേ അതുപോലെ ഇപ്പൊ വരാൻ കഴിയില്ലല്ലോ. വന്നാലും എന്റെ ഫ്രണ്ട്സ് ഇനി പേടിക്കില്ല.” ജെസ്സി എന്നെ കളിയാക്കി. ഉടനെ റിഥിയും ഹസ്നയും നാണിച്ച് കൈകൾ കൊണ്ട്‌ വായും മുഖവും പൊത്തിപ്പിടിച്ചുകൊണ്ട് കുലുങ്ങിക്കുലുങ്ങി ചിരിച്ചു.

ജെസ്സി അങ്ങനെ പറഞ്ഞ്‌ കളിയാക്കിയത് കേട്ട് ഞാൻ ശെരിക്കും നാണങ്കെട്ടുപോയി.

“എടി കഴുതെ..!!” ചിരിയോടെ ഒരു കൈ ഉപയോഗിച്ച് പുതപ്പ് എന്റെ ദേഹത്തോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ എഴുനേറ്റിരുന്നു. എന്നിട്ട് അടുത്ത കൈ ഉപയോഗിച്ച് അവളുടെ ചെവിക്ക് പിടിക്കാന്‍ ശ്രമിച്ചപ്പൊ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവൾ എഴുനേറ്റ് പുറത്തേക്കോടി. അവള്‍ക്കൈപ്പം അവളുടെ ഫ്രണ്ട്സും എഴുനേറ്റ് ചിരിച്ചുകൊണ്ട് ഓടിപ്പോയി.

“അച്ചാച്ചൻ വേഗം കുളിച്ചിട്ട് വാ, ഫുഡ് ഞാൻ വാങ്ങിച്ചു വെക്കാം. ഒരു പാന്റും ടീ ഷര്‍ട്ടും എന്റെ ബാഗിലുണ്ട്. പിന്നെ ഒരു ഷഡ്ഡിയും ഒരു ബോക്സറും.” അവൾ പുറത്തേക്ക്‌ ഓടിപ്പോകുന്നതിനിടക്ക് വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *