മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

ഉടനെ അവർ മൂന്ന്‌ പേരും ഞാൻ പറഞ്ഞത് ശെരിയാണെന്ന പോലെ തലയാട്ടി.

“അച്ചാച്ചാ, ആ ഹോസ്റ്റ് ഈച്ചകൾ കടിച്ചാൽ മാത്രമേ ആ വൈറസ് പടരു എന്നല്ലേ ഇപ്പൊ അച്ചാച്ചൻ പറഞ്ഞത്..? അല്ലാതെ പടറില്ലേ..?” ജെസ്സി സംശയം ചോദിച്ചു.

അപ്പോ ഞാൻ പുഞ്ചിരിച്ചു. ജെസ്സി എപ്പോഴും ഷാർപ്പാണ്.

“ശെരിയാണ്. ഒരു പ്രത്യേകതരം വൈറസാണത്. എനിക്ക് തോന്നുന്നത് ആ വൈറസിനെ സൃഷ്ടിക്കുന്നതിൽ അവർ പൂര്‍ണമായി വിജയിച്ചില്ല എന്നാണ്.”

“അതെന്താ ഇക്കാ അങ്ങനെ പറഞ്ഞത്..?” ഹസ്ന ചോദിച്ചു.

“കാരണം, ഈ വൈറസിന് മറ്റുള്ള വൈറസുകളെ പോലെ ജീവനുള്ള ഹോസ്റ്റ് സെൽസിൽ അറ്റാച്ച് ചെയ്യാൻ കഴിയുന്നുവെങ്കിലും, ഈ വൈറസിന് മറ്റുള്ള വൈറസുകളെ പോലെ സ്വന്തം കോപ്പികൾ ഉണ്ടാക്കി മൾട്ടിപ്ലൈ ചെയ്യാൻ കഴിയുന്നില്ല. പിന്നെ ആ ഹോസ്റ്റ് ഈച്ച ഏതെങ്കിലും ഒരാളെ കടിച്ച ഉടനെ ഈച്ചയിൽ നിന്നും കുറഞ്ഞ അളവില്‍ മാത്രമേ കടിക്കപ്പെട്ട അവളിലേക്ക് വൈറസിന് പടരാൻ കഴിയുന്നത്. കൂടാതെ ആ ഈച്ച ഉടനെ ചാവുകയും ചെയ്യുന്നു, അതുകൊണ്ട്‌ ഒരു ഈച്ചക്ക് ഒരാളിൽ മാത്രമേ വൈറസ് പടർത്താൻ കഴിയൂ. പിന്നെയുമൊരു പോസിറ്റിവ് കാര്യം എന്താണെന്ന് വച്ചാല്‍, ആ ഈച്ചകളിൽ നിന്നും മാത്രമേ ആളുകളിലേക്ക് വൈറസിന് പടരാൻ കഴിയുന്നുള്ളു. എന്നാൽ ബാധിച്ച മനുഷ്യരിൽ നിന്നും മറ്റ് മനുഷ്യരിലേക്ക് ആ വൈറസുകൾക്ക് പടരാൻ കഴിയില്ല.”

“ഹ്മ്, ആ വൈറസിന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ

കഴിയാത്തത് ഭാഗ്യം തന്നെയാ, ഇല്ലെങ്കിൽ ഈ 9 മാസം കൊണ്ട്‌ കോടികൾ മരിക്കുമായിരുന്നു.” റിഥി നെഞ്ചത്ത് കൈ വച്ചിട്ട് വിറച്ചു.

“മറ്റൊരു പോസിറ്റിവ് കാര്യം കൂടിയുണ്ട്..,” ഞാൻ പറഞ്ഞു, “ആ ഹോസ്റ്റ് ഈച്ചകൾക്ക് നാല്‌ മണിക്കൂറില്‍ കൂടുതൽ ആയുസ്സില്ല, ഹോസ്റ്റ് ഇല്ലാതെ ആ വൈറസിന് നിലനില്‍ക്കാന്‍ കഴിയാത്തത് കൊണ്ട്‌ ആ വൈറസും ഈച്ചക്കൊപ്പം നശിച്ചു പോകും. കൂടാതെ, ഈ ഈച്ചകൾക്ക് കാട്ടിലെ അന്തരീക്ഷത്തോട് മാത്രമെ പൊരുത്തപ്പെട്ടു പോകാൻ കഴിയൂ. അതുകൊണ്ട്‌ ലാബില്‍ നിന്നും ഹോസ്റ്റ് ഈച്ചകളെ സ്വതന്ത്രമാക്കി വിട്ടാൽ അത് നേരെ കാട്ടിലേക്ക് മാത്രമേ പറന്ന് പോകുകയുള്ളൂ. നാട്ടിലേക്ക് വരില്ല.” ഞാൻ അല്‍പ്പം സന്തോഷത്തില്‍ പറഞ്ഞു.

“ഓക്കെ, വൈറസിനെ കുറിച്ചും അതിന്റെ ഹോസ്റ്റായ ആ കാട്ടിച്ചകളെ കുറിച്ചും കുറെ കാര്യങ്ങൾ മനസ്സിലായി. ഇനി ആ വൈറസ് എങ്ങനെയാണ് മനുഷ്യരെ ബാധിച്ച് കൊല്ലുന്നതെന്ന് പറ ചേട്ടാ.” റിഥി ആവശ്യപ്പെട്ടു.

“ശെരി ഞാൻ ചുരുക്കി പറയാം. നമ്മുടെ മസ്തിഷ്കത്തിൽ നിന്നും പുറപ്പെടുന്ന 12 ജോഡി കപാല നാഡികളുണ്ട്. വൈറസുകൾ ആ നാധികളെ ഓരോന്നായി പ്രവർത്തനരഹിതമാക്കാൻ തുടങ്ങും. അതുകൊണ്ട്‌ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഓരോന്നായി നിലച്ചു പോകാൻ തുടങ്ങും. ഒടുവില്‍ തലച്ചോറിനെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും, അങ്ങനെ മരണവും സംഭവിക്കും.” ഞാൻ അത്രയും പറഞ്ഞിട്ട് ഒന്ന് നിര്‍ത്തി.

ജെസ്സിയും ഫ്രണ്ട്സും എല്ലാം കേട്ട് ഭയത്തോടെ പരസ്പരം നോക്കി. ആ സംഭവങ്ങൾ എല്ലാം കണ്‍മുന്നില്‍ കാണുന്നത് പോലെ ചെറുതായി അവർ വിറയ്ക്കുന്നുമുണ്ടായിരുന്നു.

“അപ്പോ ആ ഈച്ചകൾ ബോര്‍ഡറിലുള്ള ശത്രു രാജ്യത്തെ സോൾജേസിനേയും കടിക്കില്ലേ..? അവരും സേഫല്ലല്ലോ..?” ഒടുവില്‍ ജെസ്സി സംശയം പറഞ്ഞു.

“കടിക്കും.

റിസ്ക് ഉണ്ട്. പക്ഷേ ശത്രു രാജ്യം അവരുടെ വന അതിര്‍ത്തികളിലെ ലാബില്‍ നിന്നും ഈ ഈച്ചകളെ റിലീസ് ചെയ്യും മുമ്പ്‌ അവരുടെ സോൾജേസിനെ കുറച്ച് ദിവസത്തേയ്ക്ക് കാടുകളില്‍ നിന്നും മാറ്റി നിർത്തുമായിരിക്കും. പക്ഷേ കാട്ടില്‍ ജീവിക്കുന്ന ആദിവാസികളെ മാറ്റാൻ കഴിയില്ല, അതുകൊണ്ട്‌ അവരുടെ സോൾജേസ് മാത്രം സേഫാണ്. പക്ഷേ അവരുടെ ആദിവാസികളും, നമ്മുടെ ആദിവാസികളും, നമ്മുടെ വന അതിർത്തിയിലേ സോൾജേസും സേഫല്ല.”

“മതി, മതിയായി ചേട്ടാ, ആ വൈറസിനെ കുറിച്ച് ഇനി കൂടുതലൊന്നും ഞങ്ങൾക്ക് അറിയണ്ട.” റിഥി ചെറിയ പേടിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *