മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

ഒരു നെടുവീര്‍പ്പോടെ ഞാൻ റോഡില്‍ ശ്രദ്ധിച്ച് വണ്ടി ഓടിച്ചു.

“ഷീന ചോദിക്കാൻ പോകുന്ന സംശയങ്ങളും ചോദ്യങ്ങളും വിചാരിച്ചാണോ അച്ചാച്ചൻ കാറ്റ്‌ പോയ ബലൂൺ

പോലെയായത്..?” പുറകിലിരുന്ന് ചിരിച്ചുകൊണ്ട് ജെസ്സി ചോദിച്ചു.

“യേയ്, അങ്ങനെയൊന്നുമില്ല.” ഞാൻ പെട്ടന്ന് കള്ളം പറഞ്ഞു. ഉടനെ ജെസ്സി കൂടുതലായി ചിരിച്ചു.

“ഞാൻ അവളോട് പറഞ്ഞുകൊടുക്കുമെന്ന് വിചാരിച്ചല്ലെ അച്ചാച്ചൻ കള്ളം പറയുന്നത്..?” ചിരിച്ചുകൊണ്ട് തന്നെ ജെസ്സിയുടെ അടുത്ത ചോദ്യവും വന്നു.

പക്ഷേ മറുപടിയൊന്നും കൊടുക്കാതെ ഞാൻ ചിരിക്കുക മാത്രം ചെയ്തു.

“അതെന്താ, ഷീന മണ്ടത്തരങ്ങളാണോ ചോദിക്കാറുള്ളത്..?” ഹസ്ന ജെസ്സിയോട് ചോദിച്ചു.

“മണ്ടത്തരമൊന്നുമല്ലടി.” ജെസ്സി ഹസ്നയോടായി പറഞ്ഞ ശേഷം അവളോട് ചോദിച്ചു, “ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നതിൽ നമ്മുടെ റിഥി എങ്ങനെയാണെന്ന് നിനക്കറിയില്ലേ..?”

“പടച്ചോനെ.., അറിയാം. ചോദ്യങ്ങൾ ചോദിച്ച് റിഥി എല്ലാവരെയും കൊല്ലാക്കൊല ചെയ്യും.” കളിയാക്കി ചിരിച്ചുകൊണ്ട് ഹസ്ന പറഞ്ഞ വിധം കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. റിഥി മാത്രം ചിരിക്കാതെ മുഖം വീർപ്പിച്ചു.

“കറക്റ്റാണ്.” ചിരി നിർത്തി ജെസ്സി തമാശയ്ക്ക് സീരിയസ് ഭാവം മുഖത്ത് വരുത്തി തുടർന്നു, “റിഥിയെ ഒരുവിധം അഡ്ജസ്റ്റ് ചെയ്യാൻ കഴിയും, പക്ഷേ ഷീന ഒരു സംഭവമാണ്. ഫോര്‍ എക്സാമ്പിൾ, അച്ചാച്ചൻ ഒരു കാര്യം പറഞ്ഞാൽ റിഥി വെറും പതിനഞ്ചോ ഇരുപതോ സംശയങ്ങളും ചോദ്യങ്ങളും മാത്രമല്ലേ ചോദിക്കു.., എന്നാൽ ഷീന അവിടെ 65 സംശയങ്ങൾ ചോദിക്കും. പോരാത്തതിന് ആ സംശയങ്ങളിൽ നിന്നുണ്ടാകുന്ന ചോദ്യങ്ങളും.. അതിൽ നിന്നുണ്ടാകുന്ന സംശയങ്ങൾ വരെയും അവൾ ഒറ്റയടിക്ക് ചോദിക്കും.”

ഇതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. റിഥി പോലും അവളുടെ പിണക്കം മറന്ന് മറ്റുള്ളവർക്കൊപ്പം പൊട്ടിച്ചിരിച്ചു.

അതിനുശേഷം റിഥിയും ഹസ്നയും കൂടി ഷീനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ജെസ്സിയോട്ട് ഓരോന്നായി ചോദിക്കാൻ തുടങ്ങി. ജെസ്സിയും മറുപടി കൊടുത്തുകൊണ്ടിരുന്നു. രണ്ട് ആന്റിമാർ പോലും വളരെ ഇന്ററസ്റ്റായി അതൊക്കെ

കേള്‍ക്കുക മാത്രമല്ല, അവരും ഓരോരോ ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. അതിനുശേഷം അവർ എന്തൊക്കെയോ കാര്യമായി ചർച്ച ചെയ്തും, തമാശ പറഞ്ഞും സ്ത്രീകൾ മാത്രമുള്ള ലോകത്തേക്ക് കടന്നു. ഞാനുള്ള കാര്യംതന്നെ അവർ 5 പേരും മറന്നുപോയി.

എനിക്കതിൽ കുഴപ്പമൊന്നുമില്ലായിരുന്നു. ഞാൻ എന്റേതായ കാര്യങ്ങൾ ചിന്തിച്ച് കൊണ്ടും, പല ബിസിനസ്സ് കാര്യങ്ങൾ പ്ലാൻ ചെയ്തു കൊണ്ടും, പല കോളുകൾ ചെയ്ത് ശബ്ദം താഴ്ത്തി സംസാരിച്ചു കൊണ്ടും വണ്ടി ഓടിച്ചു.

ഒടുവില്‍ കുറച്ചുനേരമായി വണ്ടിക്കകത്ത് നിശബ്ദത നിറഞ്ഞു നില്‍ക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് എല്ലാവരും ഉറങ്ങുകയാണെന്ന കാര്യം ഞാൻ അറിഞ്ഞത്.

ഞാൻ മൂളിപ്പാട്ടും പാടിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. നല്ല സ്പീഡിലാണ് ഓടിച്ചത്.

***********************

സവിത ആന്റിയും ഷെഹിന ആന്റിയും അയല്‍ക്കാരാണെന്നറിയാം. അവർ താമസിക്കുന്നത് കാട്ടാക്കട ടൗണിലാണെന്നും അറിയാം. പക്ഷേ കൃത്യമായി അവരുടെ വീടുകൾ എവിടെയാണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട്‌ കാട്ടാക്കട എത്തിയതും ഉറങ്ങിക്കിടക്കുന്ന എല്ലാവരെയും ഞാൻ വിളിച്ചുണർത്തി.

“ങേ, കാട്ടാക്കട എത്തിയല്ലോ…!!” സവിത ആന്റി പുറത്തേക്ക്‌ നോക്കി കണ്ണുകൾ തിരുമ്മിക്കൊണ്ട് പറഞ്ഞ ശേഷം കൈയിൽ കെട്ടിയിരുന്ന വാച്ചിൽ സമയം നോക്കി.

“ജിനു എത്ര സ്പീഡിലാ വണ്ടി ഓടിച്ചത്..!!” ഷെഹിന ആന്റി അന്തംവിട്ട് ചോദിച്ചു. “7 മണിക്ക് അല്‍പ്പം മുമ്പായി എത്തുമെന്നല്ലെ നീ പറഞ്ഞത്, ഇപ്പൊ സമയം 5:55 ആയതേയുള്ളു…!!”

“ഈ സമയം ട്രാഫിക് തീരെ കുറവല്ലേ, പിന്നെ അല്‍പ്പം സ്പീഡും കൂട്ടി.” ഞാൻ ഇളിച്ചു കൊണ്ട്‌ പറഞ്ഞു. “ശെരി കറക്റ്റ് ലൊക്കേഷൻ പറഞ്ഞെ.” ഞാൻ ആവശ്യപ്പെട്ടപ്പൊ സവിത ആന്റി ലൊക്കേഷൻ വ്യക്തമാക്കി തന്നു.

Leave a Reply

Your email address will not be published. Required fields are marked *