മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

അവള്‍ പറഞ്ഞത് കേട്ട് ഞാൻ അന്തംവിട്ടു. പക്ഷേ എനിക്ക് പെട്ടന്ന് ദേഷ്യം വന്നിട്ട് മുഖം വലിഞ്ഞു മുറുകി.

“സോറി ജിനു, എന്നോട് ദേഷ്യം തോന്നരുത്. എനിക്ക് നിന്നെ ഇഷ്ട്ടമാണ്. ഇപ്പോഴും നിന്നോട് ആരാധനയാണ്. പക്ഷേ എനിക്ക് നിന്നെ മറ്റെ രീതിക്ക് മാത്രം ചിന്തിക്കാനെ കഴിയുന്നില്ല. നിന്നെ കുറിച്ച് ചന്തിക്കുമ്പോ നി എന്റെ സ്വന്തം ബ്രദർ എന്നാണ്‌ മനസ്സിൽ നിറയുന്നത്. എന്തിനാണ് എന്റെ മനസ്സങ്ങനെ മാറിയതെന്നും മനസ്സിലാവുന്നില്ല. സോറി ജിനു. ഇതിന്റെ പേരില്‍ എന്നോട് നി പിണങ്ങരുത്.” കരയുന്നത് പോലെ ധ്വനി എന്റെ കൈയിൽ പിടിച്ചുകൊണ്ട് സംസാരിച്ചു.

ഉടനെ എന്റെ മനസ്സ് അലിഞ്ഞു പോയി. എന്റെ ദേഷ്യവും മാറി. അവളുടെ മനസ്സ് എനിക്ക് പൂര്‍ണമായി മനസിലായത് പോലെ ഫീൽ ചെയ്തു. അവളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മനസ്സിലായി.

“ഓക്കെ സാരമില്ല ധ്വനി. അതൊക്കെ വിട്ടേക്കാം.” അവളുടെ പിടിയില്‍ നിന്ന് എന്റെ കൈ ഞാൻ മോചിപ്പിച്ചു. “എനിക്ക് നിന്നെ എന്റെ

സ്വന്തം സിസ്റ്ററായിട്ടൊന്നും കാണാന്‍ കഴിയില്ല. പക്ഷേ ഞാൻ ഇനി നിന്നെ മറ്റെ ചിന്തയോടേയും കാണില്ല, പോരെ..? നല്ല ഒരു ഫ്രണ്ടായിട്ട് എനിക്ക് നിന്നെ കാണാന്‍ കഴിയും.”

ഞാൻ അങ്ങനെ പറഞ്ഞപ്പൊ ധ്വനിയുടെ സങ്കടം കൂടി.

“സോറി ജിനു, നിനക്ക് ദേഷ്യ—”

“വിട്ടുകള ധ്വനി. ഇതിന്റെ പേരില്‍ ഞാൻ കരഞ്ഞു നടക്കുന്ന ടൈപൊന്നുമല്ല.” ഗൗരവത്തിൽ പറഞ്ഞിട്ട് ഞാൻ പുഞ്ചിരിച്ചു. “നമ്മൾ തമ്മില്‍ സംഭവിച്ചു പോയ ആ കാര്യങ്ങളൊക്കെ നമുക്ക് മറന്നു കളയാം. ഈ നിമിഷം മുതൽ നി എനിക്കൊരു നല്ല ഫ്രണ്ട് മാത്രമാണ്.”

എന്റെ പുഞ്ചിരി കണ്ടപ്പോ ധ്വനിയുടെ മുഖം തെളിഞ്ഞു.

“താങ്ക്സ് ജിനു.”

“ഓക്കെ വാ, നിന്റെ തെറാപ്പി നമുക്ക് തുടങ്ങാം.” ഞാൻ അവളോട് പറഞ്ഞു.

“മ്മ്, ഓക്കെ.” സമ്മതിച്ചു കൊണ്ട്‌ അവളും എന്റെ കൂടെ തെറാപ്പി റൂമിലേക്ക് നടന്നു.

“പിന്നേ അറിയാലോ, ഈ തെറാപ്പി ചെയ്യാനായി നി പൂര്‍ണ നഗ്നയായി കിടക്കേണ്ടി വരും.” ഞാൻ അവളെ ഓർമ്മിപ്പിച്ചു.

“അത് സാരമില്ല. തെറാപ്പിയല്ലേ.” ധ്വനി ചെറിയ നാണത്തോടെ ചിരിച്ചു.

തെറാപ്പി റൂമിൽ കേറി ഞാൻ ഒന്നും പറയാതെ തന്നെ ധ്വനി സ്വയം ഡ്രെസ്സൊക്കെ ഊരി കളഞ്ഞിട്ട് തെറാപ്പി ടേബിളിൽ പൂര്‍ണ നഗ്നയായി കിടന്നിട്ട് നാണത്തോടെ എന്നെ നോക്കി.

എന്റെ കണ്ണുകൾ അവളുടെ പല ഭാഗത്തും മേയാന്‍ കൊതിച്ചെങ്കിലും മനസ്സിനെ ഞാൻ പിടിച്ചു നിർത്തി. എന്നിട്ട് അവളുടെ തെറാപ്പി ഞാൻ തുടങ്ങി.

അവളുടെ രഹസ്യ ഭാഗങ്ങളിൽ ഞാൻ മോശമായ ചിന്തയൊന്നുമില്ലാതെയാണ് തെറാപ്പി ചെയ്തത്. ചുരുക്കി പറഞ്ഞാൽ ഒരു അർത്ഥത്തിലും അവളെ ഞാൻ മുതലെടുത്തില്ല.

ഒടുവില്‍ തെറാപ്പിയും കഴിഞ്ഞു.

“ഓക്കെ

ധ്വനി, അര മണിക്കൂര്‍ വെയിറ്റ് ചെയ്തിട്ട് പോയി കുളിക്ക്.” ഞാൻ അവളുടെ കണ്ണുകളിൽ മാത്രം നോക്കി പറഞ്ഞു.

“ശെരി ജിനു.”

“പിന്നേ ബുധനാഴ്ച ചെയ്യേണ്ട തെറാപ്പി അവിടെ തറവാട്ടിൽ വച്ചുതന്നെ ചെയ്യാം. കാരണം തെറാപ്പി കഴിഞ്ഞ് മണിക്കൂറുകൾ ഉറങ്ങുമ്പോ ഇടക്കിടക്ക് വന്നു നോക്കാൻ അമ്മ ഉണ്ടാവുമല്ലോ.” ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖത്ത് ഒരു സങ്കടം നിറഞ്ഞു.

“ഞാൻ നിന്നെ ഒഴിവാക്കിയെന്ന കാരണം കൊണ്ടല്ലേ നി എന്നെ അകറ്റി നിര്‍ത്തും പോലെ സംസാരിക്കുന്നത്..?” അവള്‍ വിഷമം പറഞ്ഞു.

“യേയ്, അങ്ങനെയൊന്നുമല്ല.” നേരത്തെ ഞാൻ അങ്ങനെ തന്നെയാണ് തീരുമാനിച്ചിരുന്നത്. കാരണം ഇവിടെ വച്ച് തെറാപ്പി ചെയ്താൽ നി ഉണരും വരെ ഞാൻ വന്നു വന്ന് നോക്കണം. എനിക്ക് പുറത്ത്‌ പോകാനും കഴിയില്ല. ഇപ്പോഴേ ഒരുപാട്‌ കാര്യങ്ങൾ പെൻഡിങ്ങിലാണ്. അതൊക്കെ നിനക്കും നന്നായിട്ടറിയാം ധ്വനി.” പുഞ്ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“ശെരി ഓക്കെ ജിനു, അങ്ങനെ തന്നെയാവട്ടെ.” ഒടുവില്‍ അവളും പുഞ്ചിരിച്ചു. പക്ഷേ അവളുടെ മുഖത്ത് ഇപ്പോഴും ചെറിയ പിണക്കമുണ്ടായിരുന്നു.

“നി കഴിച്ചിട്ടാണോ വന്നത്..?” ഞാൻ അവളോട് ചോദിച്ചു.

“ഇല്ല.”

“ഞാൻ എന്തെങ്കിലും ഉണ്ടാക്കാം. നി കുളിച്ചിട്ട് വന്ന ശേഷം നമുക്ക് കഴിക്കാം.”

Leave a Reply

Your email address will not be published. Required fields are marked *