ആന്റി എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ ഇടുപ്പിൽ വിരൽ കൊണ്ട് കുത്തി കുത്തി ഇക്കിളി കാണിച്ചു. “മാവേലി.” ആന്റി സ്നേഹത്തോടെ പറഞ്ഞിട്ട് വീണ്ടും വീണ്ടും ഇക്കിളിപ്പെടുത്തി.
“ഇക്കിളിയാക്കല്ലെ ആന്റി.” ഇക്കിളി കാരണം ചിരിച്ചുകൊണ്ട്
ഞാൻ വേഗം ആന്റിയുടെ കൈ പിടിച്ചു വച്ചു.
“ശെരി, ഇനി ഇക്കിളിയാക്കില്ല.” പറഞ്ഞിട്ട് ആന്റി വീണ്ടും രണ്ട് മൂന്ന് പ്രാവശ്യം ഇക്കിളി കാണിച്ച ശേഷമാണ് നിര്‍ത്തിയത്.
ഒടുവില്‍ എനിക്കറിയാവുന്ന പലരും എന്റെ അടുത്തേക്ക് വന്ന് എന്നോട് കുശലമന്വേഷിച്ചു. ഞാനും അവരോടൊക്കെ ചാറ്റ് ചെയ്തു നിന്നു.
സ്റ്റെല്ല ആന്റിയുടെ വീട്ടില്‍ വലിയ ഫങ്ഷൻ നടക്കുന്നത് പോലെയാണ് തോന്നിച്ചത്. ഇവിടെ ഷീനയുടെ പേരന്റ്സും; പിന്നെ എന്റെ അമ്മ, പപ്പ, ജെസ്സി, ധ്വനി, ഞാൻ; കൂടാതെ, ഷീനയുടെ ചില അങ്കിൾമാരും, ആന്റിമാരും, കസിൻസും, ഷീനയുടെ ഒരുപാട് ഫ്രണ്ട്സുമൊക്കെ ഉണ്ടായിരുന്നു.
അലനും സേവിയറങ്കിളും എപ്പോഴും ലണ്ടനിൽ പോയിട്ട് വരുന്നത് കൊണ്ട് അവർ പോകുന്നത് സാധാരണ കാര്യമായി മാറിയിരുന്നു. അതുകൊണ്ട് യാത്ര പറയാനായി അവരുടെ റിലേറ്റീവ്സും ഫ്രണ്ട്സിനേയും ഇവർ അങ്ങോട്ട് ചെന്ന് കാണുമെന്നല്ലാതെ ഇങ്ങോട്ടാരും ഇവരെ യാത്രയാക്കാൻ വരാറില്ല. പക്ഷേ ഷീനയുടെ കാര്യം അങ്ങനെയല്ല. അവള് ആദ്യമായി ഇന്ത്യക്ക് പുറത്ത് പോകാനിരിക്കുന്നത് കൊണ്ട് അവളുടെ ഒരുപാട് റിലേറ്റീവ്സും ഫ്രണ്ട്സും അവൾക്ക് ശുഭയാത്ര നേരാനായി ഇങ്ങോട്ട് വന്നിരിക്കുന്നു.
ഫ്രണ്ട്സും ഫാമിലിക്കൊപ്പവും തിരക്കുപിടിച്ചാണ് ഷീന നില്‍ക്കുന്നത്. പക്ഷേ എന്നിട്ടും ഞാൻ വന്നത് അറിഞ്ഞപ്പോ അവൾ എന്റെ അടുത്തേക്ക് ഓടിയെത്തി. അവള്‍ക്ക് എന്നോടുള്ള സ്നേഹം അതിരു കവിയുമ്പൊ അവൾ ചെയ്യാറുള്ളത് പോലെ ഷീന എന്റെ സൈഡിൽ നിന്നുകൊണ്ട് എന്നെ മുറുകെ കെട്ടിപിടിച്ചിട്ട് വിട്ടു. ഞങ്ങൾ തമ്മിലുള്ള ചേട്ടൻ അനിയത്തി ബന്ധം എല്ലാവർക്കും അറിയാവുന്നത് കൊണ്ട് എല്ലാവരും പുഞ്ചിരിയോടെയാണ് അവളുടെ സ്നേഹപ്രകടനം കണ്ടു നിന്നത്. അന്നേരം ജെസ്സിയും ധ്വനിയും ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഇങ്ങോട്ട് വന്നിട്ടുള്ള ഷീനയുടെ 28 ഫ്രണ്ട്സിൽ
11 പേരെ മാത്രമേ എനിക്കറിയൂ. ഞാൻ അറിയാത്തവരെ ഷീന എനിക്ക് പരിചയപ്പെടുത്തി തന്നു. ജെസ്സി എന്നോട് മിണ്ടാതെ വലിയ ഗൗരവത്തിലാണ് പിണങ്ങി നിന്നത്. പക്ഷേ ഇടക്ക് ഞാൻ അവളുടെ തോളിൽ കൈയിട്ട് അവളെ എന്നോട് ചേര്‍ത്ത് നിര്‍ത്തിയപ്പൊ എതിർപ്പൊന്നും കൂടാതെ അവൾ എന്നോട് പറ്റിച്ചേർന്ന് നിന്നെങ്കിലും എന്നോട് മിണ്ടുകയൊന്നും ചെയ്തില്ല. എന്നാൽ ജെസ്സിക്കും ചേര്‍ത്ത് ധ്വനി എനിക്ക് കമ്പനി തന്നു.
“വീട്ടില്‍ ഇത്രയും തിരക്കുപിടിച്ച അന്തരീക്ഷമായത് കൊണ്ട് എന്റെ ട്രെയിനിങ് രാത്രി തുടങ്ങാം ചേട്ടാ.” ഒടുവില്‍ ഷീന എന്നോട് പറഞ്ഞു.
“അതാണ് നല്ലത്. ട്രെയിനിങ് രാത്രി തുടങ്ങാം. നിന്നെ കാണാൻ വന്നവരെ ഒഴിവാക്കിക്കൊണ്ട് ട്രെയിനിങ് തുടങ്ങുന്നത് മോശമാണ്.” അവളോട് ഞാനും യോജിച്ചു. “എന്നാൽ ഷീന മോള് അവരുടെ അടുത്തേക്ക് പൊയ്ക്കൊ, അവരൊക്കെ വെയിറ്റ് ചെയ്യിക്കണ്ട.”
“ഓക്കെ ചേട്ടാ, പിന്നെ കാണാം.” ഷീന എന്നോട് പറഞ്ഞിട്ട് ധ്വനിയും ജെസ്സിയേയും കൂട്ടിക്കൊണ്ടു അവളുടെ മറ്റ് ഫ്രണ്ട്സിനടുത്തേക്ക് പോയി.
വീട്ടില്‍ എല്ലാവരും അവരുടേതായ തിരക്കിലായിരുന്നു. എല്ലാവരും പരസ്പരം കണ്ട് ചെറിയ കുശലം നടത്തി എന്നല്ലാതെ പേഴ്സണൽ കാര്യങ്ങള്‍ സംസാരിക്കാനുള്ള സമയമൊന്നും ആര്‍ക്കും കിട്ടിയില്ല.
എന്റെ അമ്മയും, സ്റ്റെല്ല ആന്റിയും, ലിസി ആന്റിയും (ഷീനയുടെ അമ്മ), പിന്നെ മറ്റുള്ള സ്ത്രീകളും കൂടി വീട്ടില്‍ വന്ന നൂറ്റി ചില്ലറ ആളുകള്‍ക്ക് കഴിക്കാൻ ഫുഡ്ഡുണ്ടാക്കുന്ന തിരക്കിലായിരുന്നു. സേവിയർ അങ്കിളും, വില്യം അങ്കിളും (ഷീനയുടെ അച്ഛൻ), എന്റെ പപ്പയും പിന്നെ മറ്റുള്ള ആണുങ്ങളും കൂടി എല്ലാവർക്കും ഇരുന്ന് കഴിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലും. ഞാൻ ആ രണ്ട് ഗ്രൂപ്പിലും ചേര്‍ന്ന് സഹായിക്കാൻ ട്രൈ ചെയ്തതാണ്, പക്ഷേ രണ്ട്
