“ഓക്കെ, എന്നാണ് അറിയിപ്പ് കൊടുത്തത്..?”
“വെള്ളിയാഴ്ച നി തിരികെ വന്നത് അറിഞ്ഞിട്ട് രാത്രി ഒത്തിരി ആളുകൾ ചികില്‍സയ്ക്കായി വന്നായിരുന്നു. പക്ഷേ നി ലാബില്‍ ബിസിയായിരുന്നല്ലോ. അപ്പോഴാ ഞാൻ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ ഒട്ടിച്ചത്.”
“ഓക്കെ, താങ്ക്സ് ധ്വനി. നി ഇവിടത്തെ കാര്യം നോക്കിക്കോ, ഞാൻ ഗ്രീന്‍ ഹൗസിലേക്ക് പോകുന്നു, അവിടെ കുറച്ച് പണിയുണ്ട്.” അവളോട് പറഞ്ഞിട്ട് വീട്ടിന് പുറകിലുള്ള ഗ്രീന്‍ ഹൗസിലേക്ക് ഞാൻ നടന്നു.
“ഹും റെസ്റ്റെടുക്കാൻ ചാൻസ് കിട്ടിയാലും എന്തെങ്കിലുമൊക്കെ ജോലി വരുത്തി വെക്കുന്ന ഏക വ്യക്തി ഈ ലോകത്ത് നീ മാത്രമേ കാണൂ.” ധ്വനി ശാസിക്കുന്ന തരത്തിൽ പറഞ്ഞു.
“അത് പറഞ്ഞത് കറക്റ്റാണ് ചേച്ചി. ഇങ്ങനെ ഒരു സാധനത്തെ ലോകത്തെങ്ങും കിട്ടില്ല.” അന്നേരം ജെസ്സി എല്ലാം കേട്ടുകൊണ്ട് സ്റ്റോറില്‍ കയറി വന്നപാടെ എന്നെ കളിയാക്കി.
ജെസ്സിയും ധ്വനിയും പറഞ്ഞതൊക്കെ കേട്ടുകൊണ്ട് നിന്ന ആളുകളിൽ ചിലർ ചിരിച്ചു. മറ്റു ചിലർ ചിരിക്കാതിരിക്കാൻ ശ്രമിച്ചു. അപ്പൊ ചമ്മലോടെ ഞാൻ തല ചൊറിഞ്ഞു.
“ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല, ഞാൻ പോണു.” ഞാൻ പെട്ടന്ന് അവിടെ നിന്നു മുങ്ങി.
ഞാൻ പുറത്ത് പോയി ഗ്രീന്‍ ഹൗസിനെ ആദ്യം പരിപാലിച്ചു. ശേഷം അവിടെ നിന്നും എനിക്ക് വേണ്ട ചില മരുന്ന് ചെടികളുടെ ഇലകളും, മറ്റ് ചില ചെടികള്‍ പറിച്ച് അതിന്റെ വേരും തണ്ടുമൊക്കെ എടുത്തു. ശേഷം ഞാൻ എന്റെ റൂമിൽ പോയി മൊബൈൽ എടുത്തുകൊണ്ട് വീണ്ടും ചെന്ന് ലാബില്‍ കയറി.
അദ്യം ചിലര്‍ക്കൊക്കെ കോൾ ചെയ്ത് സംസാരിച്ച ശേഷം ഞാൻ ലാബില്‍ നിന്നും വേണ്ടതൊക്കെ എടുത്തിട്ട് ഒരു ചെറിയൊരു ജോലിയില്‍ ഏര്‍പ്പെട്ടു.
ഒരു പ്രത്യേകതരം തൈലമാണ് ഞാൻ ഉണ്ടാക്കുന്നത്. ചില ഹെര്‍ബല്‍ ചെടികളും, വേരും, തണ്ടും, തേനും, കൂടാതെ വേറെയും ചില സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ചേർത്തുണ്ടാക്കുന്ന ഒരു സ്പെഷ്യൽ തൈലമാണ്.
സ്റ്റെല്ല ആന്റിക്ക് കൈയും കാലിനുമൊക്കെ ചെറിയ വേദനയുണ്ടെന്ന് പറഞ്ഞായിരുന്നു. കൂടാതെ ഞാൻ ഡെല്‍ഹിയില്‍ നിന്ന് തിരികെ വന്നിട്ട് ഫുൾ ബോഡി മസാജിനുള്ള ഡേറ്റും കൊടുക്കാൻ പറഞ്ഞിരുന്നു. ആന്റിയുടെ ആ മസാജ് തെറാപ്പിക്കായിട്ടാണ് ഈ സ്പെഷ്യൽ
തൈലം ഞാൻ തയ്യാറാക്കുന്നത്. ഈ തൈലത്തിന് ഒരു പ്രത്യെകതയുണ്ട് — ശരീരത്തിന് പുറമെ ഉപയോഗിച്ച് മാത്രമല്ല തെറാപ്പി ചെയ്യാൻ കഴിയുക; കണ്ണിനകത്ത്, മൂക്ക്, വായ, ചെവിക്കകത്ത്… പിന്നെ യോനിക്കകത്തെ മസിൽസിനും, ഗുദത്തിലെ മസിൽസിനും വരെ ഈ തൈലം നല്ലതാണ്. കൂടാതെ ഈ തൈലം കുടിച്ചാൽ രക്തം ശുദ്ധിയാവും.
ഞാൻ ലോകം തന്നെ മറന്ന് തൈലം ഉണ്ടാക്കുന്ന പണിയിലായിരുന്നു. ഇടക്ക് എപ്പോഴോ ധ്വനിയും ജെസ്സിയും ഷിജി മോളും ലാബില്‍ വന്ന് എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും എനിക്ക് മൈന്റ് ചെയ്യാൻ കഴിഞ്ഞില്ല. ജെസ്സി എന്തൊക്കെയോ പരാതി പറഞ്ഞിട്ട് അവരെയും കൂട്ടി പോയി.
ഒന്‍പത് മണിയോടെ സ്റ്റെല്ല ആന്റിക്കുള്ള തെറാപ്പി തൈലം റെഡിയായി. ഞാൻ സന്തോഷത്തോടെ റൂമിൽ വന്ന് കൈയും മുഖവും കഴുകിയ ശേഷം കിച്ചനിൽ പോയി ജെസ്സി ഉണ്ടാക്കി വച്ചിട്ട് പോയി ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോൾ റൂമിൽ എന്റെ മൊബൈൽ റിങ്ങാവുന്ന ശബ്ദം കേട്ടു. കഴിക്കാൻ തുടങ്ങിയത് കൊണ്ട് ഞാൻ എഴുനേറ്റ് പോയില്ല. പക്ഷേ വേഗം കഴിച്ചിട്ട് റൂമിൽ പോയി.
അന്നേരം വീണ്ടും എന്റെ മൊബൈൽ റിംഗാവാൻ തുടങ്ങി.
സ്റ്റെല്ല ആന്റി..! സന്തോഷത്തോടെ സ്ക്രീനില്‍ നോക്കി ഞാൻ സ്വയം പറഞ്ഞിട്ട് വേഗം കോൾ എടുത്തു.
ഞാൻ ഹലോ പോലും പറയും മുമ്പ് ആന്റി ചോദിച്ചു, “നി വീട്ടിലുണ്ടോ ജിനു മോനെ..?”
പതിവില്ലാത്ത ചോദ്യമായിരുന്നു അത്.
“ഉണ്ട് ആന്റി, എന്തിനാ ചോദിച്ചത്..?”
“ഞങ്ങൾ നിന്റെ വീട്ടിനടുത്തെത്തി ജിനു മോനെ. ഇപ്പൊ നിന്റെ ഗെയിറ്റിൽ മുട്ടും.” കുട്ടിത്തം കലര്‍ന്ന സ്വരത്തിൽ ആന്റി പറഞ്ഞു. “കൃഷ്ണകുമാര്‍ ചേട്ടന്റെ കാറിലാണ് വരുന്നത്. നമുക്ക് നേരിട്ട്
