“അതേ, ആ വൈറസിനെ കുറിച്ച് കൂടുതൽ പറയണ്ട, വിചാരിക്കുമ്പോഴെ പേടിയാവുന്നു.” ഹസ്നയും പേടിയോടെ പറഞ്ഞു.
“എന്നാൽ ഇനി ആ പ്രോജക്റ്റ് ഫീനിക്സിനെ കുറിച്ച് അച്ചാച്ചൻ പറ.”ആ വൈറസിനെ നശിപ്പിക്കുന്ന മരുന്നാണോ ഈ ഇലിക്സർ..?”
“ജിനുക്കാ, പ്രോജക്റ്റ് ഫീനിക്സ് എന്ന് പേരിടാൻ എന്താണ് കാരണം..?”
“ഈ പ്രോജക്റ്റ് അത്ര നിസ്സാരമായ പ്രോജക്റ്റ് അല്ലെന്ന് എനിക്കുപോലും മനസ്സിലാവും. ചേട്ടന് എങ്ങനെയാണ് ഈ പ്രോജക്റ്റ് കിട്ടിയത്..?”
മൂന്ന് പേരും മാറിമാറി അവരുടെ ഓരോ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ മിണ്ടാതെ മേശയിൽ കൈമുട്ടൂന്നി താടിക്ക് കൈയും കൊടുത്ത് അവരുടെ എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവില്‍ അവരുടെ എല്ലാ സംശയങ്ങളും ചോദിച്ച് കഴിഞ്ഞപ്പോ ഞാൻ താടിയിൽ നിന്നും കൈ മാറ്റി നിവര്‍ന്നിരുന്നു.
“പ്രോജക്റ്റ് ഫീനിക്സ്…,” ഞാൻ പറഞ്ഞു തുടങ്ങി. “ആ വൈറസ് ബാധിച്ചവരുടെ മരണം ഉറപ്പാണെന്നും, മാക്സിമം നാല് മാസമേ അവര്‍ക്ക് ജീവിച്ചിരിക്കാൻ കഴിയുമെന്നുമായിരുന്നു 5 മാസത്തിന് മുമ്പ് വരെയുള്ള സിറ്റുവേഷൻ. അങ്ങനെയുള്ള മരണത്തിന് ഇനിയുള്ളവരെയെങ്കിലും വിട്ടുകൊടുക്കാതെ രക്ഷപെടുത്തിയെടുക്കാൻ
കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ്; ഫീനിക്സ് പക്ഷി എങ്ങനെ അതിന്റെ ചാരത്തിൽ നിന്ന് പുനര്‍ജനിക്കുന്നുവോ, അതുപോലെ മരണം ഉറപ്പിക്കുന്ന ഈ വൈറസിന്റെ പിടിയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിച്ചാണ്, ‘പ്രോജക്റ്റ് ഫീനിക്സ്’ എന്ന പേര് ഞാൻ കൊടുത്തത്.”
“വൗവ് ജിനുക്കാ, അടിപൊളി.”
“ചേട്ടാ, കേൾക്കാൻ തന്നെ എന്തോ ഒരു ഫീലാണ്.”
“കറക്റ്റായി യോജിക്കുന്ന പേരാണ് അച്ചാച്ചാ.”
അവർ മൂന്ന് പേരും വിടര്‍ന്ന കണ്ണുകളോടെ അഭിപ്രായം പറഞ്ഞു.
“പിന്നേ, ഈ പ്രോജക്റ്റ് എനിക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യം..!” അവർ മൂന്ന് പേരുടേയും മുഖത്ത് മാറിമാറി കണ്ണോടിച്ച ശേഷം ഞാൻ തുടർന്നു, “അടിയന്തരമായി റിസർച്ച് ചെയ്ത് ഡ്രഗ്സ് ഡെവലപ് ചെയ്യാനുള്ള അർജന്റ കോൾ എനിക്ക് മാത്രമല്ല കിട്ടിയത്; ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള സകല മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ, മെഡിക്കൽ റിസർച്ച് കമ്പനീസ്, മെഡിക്കൽ റിസർച്ച് ഓർഗനൈസേഷൻ എന്ന് മാത്രമല്ല, എല്ലാ സ്റ്റേക്ഹോൾഡർസിന്റെ ഡയറക്ടർസിനും കോൾ കുട്ടിയായിരുന്നു.”
“എവിടെ നിന്നും കോൾ വന്നു, ആരാണ് കോൾ ചെയ്തത്..?” റിഥി ചെറിയ വെപ്രാളം പിടിച്ച് ചോദിച്ചു.
“ഇന്ത്യൻ ഹെല്‍ത്ത് മിനിസ്ട്രിയിൽ നിന്നാണ് കോൾ വന്നത്. പിന്നെ വേണ്ട ഫണ്ട്സ് സ്റ്റെപ്പ് സ്റ്റെപ്പായി അലോക്കേറ്റ് ചെയ്യുന്നത് സെൻട്രൽ ഗവണ്മെന്റാണ്.” ഞാൻ പറഞ്ഞതും ജെസ്സിയുടെ കണ്ണുകളിൽ വല്ലാത്ത ഒരു അഭിമാനം നിറഞ്ഞു.
“ഓക്കെ. എത്ര സ്റ്റേക്ഹോൾഡർസിനാണ് കോൾ കിട്ടിയത്..?” ഹസ്ന ആരാഞ്ഞു.
“3 ലക്ഷത്തിലധികം.” ഞാൻ പറഞ്ഞു.
അമ്മോ…! അത്രക്കുമോ..?” അവർ മൂന്ന് പേരും വായ പൊളിച്ചുപോയി.
“അപ്പോ ഹെല്‍ത്ത് മിനിസ്ട്രിയിൽ നിന്നും കോൾ കിട്ടിയ അത്ര സ്റ്റേക്ഹോൾഡർസും
ജിനുക്കാ ചെയ്യുന്നത് പോലെ അവരുടേതായ ഡിഫറന്റ് പ്രോജക്റ്റ്സ് നടത്തുകയാണോ…?” ഹസ്ന ആകാംഷയോടെ ചോദിച്ചു.
ഇല്ലെന്ന് ഞാൻ തലയാട്ടി. “എല്ലാവർക്കുമൊന്നും ഈ ചാൻസ് കിട്ടിയില്ല. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ഡെല്‍ഹി റിസർച്ച് സെന്റരിൽ വച്ച് എല്ലാ ഡയറക്ടർസിനും, ഈരണ്ടു സ്പെഷ്യൽ ടാസ്ക്സ് തന്നായിരുന്നു. ഓരോ ഡയറക്റും അവരവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരു സയന്റിസ്റ്റിനേയും, പിന്നെ ഒരു കീ മെമ്പറിനേയും ടീമായി ചേര്‍ത്ത് ആ സ്പെഷ്യൽ ടാസ്ക് കംപ്ലീറ്റ് ചെയ്യണമായിരുന്നു. അങ്ങനെ സക്സസ്സായി കംപ്ലീറ്റ് ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ പ്രോജക്റ്റ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള അംഗീകാരം കിട്ടിയത്.”
“3 ലക്ഷം പ്ലസ് സ്ഥാപനങ്ങളിൽ എത്ര സ്ഥാപനങ്ങളാണ് ആ സ്പെഷ്യൽ ടാസ്ക്കിൽ സക്സസ്സായി അര്‍ഹത നേടിയത്…?” ജെസ്സി ആകാംഷയോടെ ചോദിച്ചു.
