“ഉച്ചയല്ല ജിനു..,”, ധ്വനി കളിയാക്കും പോലെ ചിരിച്ചു. “രാത്രിയായി. 15 മണിക്കൂറാണ് നി ഉറങ്ങിയത്.”
“15 മണിക്കൂറോ…!” ഞാൻ പോലും അന്തിച്ചു നിന്നു. ഇത്രയും നേരം ഉറങ്ങുമെന്ന് ഞാൻ വിചാരിച്ചില്ല.
“എടാ മോനെ, എപ്പോഴും ജോലി ബിസിനെസ്സ് യാത്ര എന്നൊക്കെ പറഞ്ഞ് ആവശ്യത്തിന് ഉറങ്ങാതിരുന്നാൽ ഇങ്ങനെയാണ് സംഭവിക്കുക, പതിനഞ്ചല്ല, ചിലപ്പോ 25 മണിക്കൂര്‍ ഇറങ്ങിപ്പോകും.” എന്നും ആവശ്യത്തിന് ഉറങ്ങണമെന്ന് എന്നെ ഉപദേശിക്കുന്ന പോലെ വില്യം അങ്കിൾ സംസാരിച്ചു.
“ഉം ശെരി, ഇങ്ങനെ മിഴിച്ച് നില്‍ക്കാതെ പോയി കുളിച്ചിട്ട് വാ. ഇത്ര മണിക്കൂര്‍ ഉറങ്ങിയത് കാരണം മുഖം ചീര്‍ത്തിരിക്കുന്നു.” എന്റെ അമ്മ എന്റെ നില്‍പ്പ് കണ്ടിട്ട് ചിരിയോടെ പറഞ്ഞു.
“പോ ചേട്ടാ, വേഗം പോയി കുളിച്ചിട്ട് വാ, എനിക്ക് വിശക്കുന്നു. ഞങ്ങൾ ഡൈനിംഗ് റൂമിൽ വെയിറ്റ് ചെയ്യാം.” ഷീന പറഞ്ഞിട്ട് എന്നെ ബാത്റൂമിന് നേര്‍ക്ക് പതിയെ തള്ളിവിട്ടു.
“ഇത്ര വൈകിയിട്ടും നിങ്ങളാരും കഴിച്ചില്ലേ..?” ഞാൻ എല്ലാവരെയും മാറിമാറി
നോക്കി ചോദിച്ചു.
“ഞങ്ങളൊക്കെ ഗസ്റ്റുകൾക്കൊപ്പമിരുന്നു കഴിച്ചു കഴിഞ്ഞു ജിനു മോനെ.” സ്റ്റെല്ല ആന്റി പുഞ്ചിരിയോടെ അറിയിച്ചു “ഇനി ഈ പിള്ളാരും നീയും മാത്രമെ കഴിക്കാനുള്ള. നി എണീറ്റ ശേഷം നിനക്കൊപ്പമിരുന്ന് കഴിക്കാനാ അവരൊക്കെ വെയിറ്റ് ചെയ്തത്.”
“ഓഹ് അങ്ങനെയാണോ.” ഞാൻ പുഞ്ചിരിച്ചു. ജെസ്സിയും ഷീനയും അലനും പണ്ട് തൊട്ടേ അങ്ങനെയാണ്. ഞാൻ കൂടെ ഉള്ളപ്പൊ എനിക്കൊപ്പമിരുന്ന് മാത്രമേ അവർ കഴിക്കു.
“അപ്പോ പിള്ളരെ, നിങ്ങളിനി നിങ്ങളുടെ കാര്യം നോക്കിക്കൊ. ഞങ്ങൾ വയസ്സന്മാർ പോയി കിടക്കട്ടെ.” വില്യം അങ്കിൾ തമാശയായി പറഞ്ഞു.
“ഹാഹാ, വയസ്സൻമാരോ.” സേവിയർ അങ്കിൾ പൊട്ടിച്ചിരിച്ചു. “എടാ വില്യമേ നീ നിന്നെക്കുറിച്ച് മാത്രം പറഞ്ഞാൽ മതി. ഞങ്ങളൊക്കെ ഇപ്പോഴും യംഗാണ്.”
“അങ്ങനെ പറഞ്ഞു കൊടുക്ക് സേവി.” എന്റെ പപ്പ ചിരിച്ചുകൊണ്ട് സേവിയർ അങ്കിളെ സപ്പോര്‍ട്ട് ചെയ്തു. “യംഗ്സ്റ്റർസ്ന്റെ ചോരത്തിളപ്പ് ഇപ്പോഴും ഞങ്ങൾക്ക് മാറിയിട്ടില്ല. അല്ലേ ഷൈനി.” പപ്പ പറഞ്ഞിട്ട് അമ്മയെ അര്‍ത്ഥം വച്ച് നോക്കി, ഉടനെ അമ്മയുടെ മുഖം ചുവന്നു തുടുത്തു.
“ഹാഹാ, ഞാനൊരു തമാശ പറഞ്ഞതല്ലേ. ഞങ്ങളുടെ ചോരത്തിളപ്പും മാറിയിട്ടില്ല. അല്ലേ ലിസി.” വില്യം അങ്കിൾ പറഞ്ഞപ്പോ ലിസി ആന്റിയുടെ മുഖവും ചുവന്നു തുടുത്തു. “ശെരി വാ നമുക്ക് പോകാം.” അത്രയും പറഞ്ഞിട്ട് ലിസി വില്യം അങ്കിൾ ആന്റിയെ കൂട്ടിക്കൊണ്ടു പോയി.
“ഞങ്ങളും പോകുന്നു.” ഉടനെ പപ്പയും അമ്മയെ കൂട്ടിക്കൊണ്ടു പോയി.
അന്നേരം സ്റ്റെല്ല ആന്റിയുടെ മുഖത്ത് ഒരു നിരാശ മിന്നി മറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
“അച്ചാച്ചന് മാറ്റാനുള്ള ഡ്രെസ്സ് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇട്ടിരിക്കുന്ന ആ ഡ്രെസ്സ് മാറ്റിയേക്കണെ.” മുഖം ചുളിച്ചു കൊണ്ട് ജെസ്സി
ഞാനിട്ടിരിക്കുന്ന പാന്റും ഷർട്ടിലും നോക്കി പറഞ്ഞിട്ട് കൈയിലുണ്ടായിരുന്ന കിറ്റ് എന്റെ നേര്‍ക്ക് നീട്ടി.
“താങ്ക്സ് ജെസ്സി മോളെ.” അവളുടെ കൈയിൽ നിന്നും ആ കിറ്റ് ഞാൻ വാങ്ങി. ഉടനെ ജെസ്സി മുഖം ചുളിച്ച് ചുണ്ട് കോട്ടി എന്റെ കാലിൽ ഒന്ന് ചവിട്ടി.
എന്തോ തമാശ കണ്ടത് പോലെ ധ്വനി വായ പൊത്തി ചിരിച്ചു.
എന്റെ കാലിൽ ചവിട്ടിയ ശേഷം ഒന്നും മിണ്ടാതെ ജെസ്സി ധ്വനിയെ കൂട്ടിക്കൊണ്ട് റൂമിൽ നിന്നിറങ്ങിപ്പോയി.
“ജെസ്സി മോള് നിന്നോട് പിണങ്ങിയിരിക്കുവാന്നോടാ ജിനുവേ..?” ചിരിച്ചുകൊണ്ട് സേവിറങ്കിൾ ചോദിച്ചു.
“ആണെന്ന് തോന്നുന്നു.” തലയാട്ടി ഞാൻ പറഞ്ഞതും സ്റ്റെല്ല ആന്റി ചിരിച്ചു.
“ശെരി, നമുക്കും പോകാം ഇച്ഛായ. പിള്ളാര് തന്നെ അവരുടെ കാര്യം സ്വയം നോക്കിക്കോളും.” അതും പറഞ്ഞ് സ്റ്റെല്ല ആന്റി സേവിയർ അങ്കിളെ കൂട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു.
ഒടുവില്‍ ഞാനും അലനും ഷീനയും മാത്രമായി റൂമിൽ.
“ജിനുവേട്ടൻ വേഗം ഫ്രെഷായി വാ. എനിക്ക് നന്നായി വിശക്കുന്നു.” അലൻ വയറ് തടവി.
