മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“ഒരു ബോക്സിൽ എത്ര കുപ്പിയുണ്ട്..?” ഹസ്ന കണ്ണ് മിഴിച്ച് ചോദിച്ചു.

“12 കുപ്പി.” ജെസ്സി പറഞ്ഞു.

“അമ്മോ, ഇവിടെ 5000 കുപ്പി വെള്ളമെങ്കിലും ഉണ്ടാവുമല്ലോ..!! വെള്ളക്കച്ചവടം നടത്താനാണോ ഇത്രയും ബോക്സ് വെള്ളം ജിനുക്കാ സ്റ്റോക്ക് ചെയ്തിരിക്കുന്നത്..!” ചിരിച്ചുകൊണ്ട് ഹസ്ന എന്നെ കളിയാക്കി. മറ്റുള്ളവരും അതുകേട്ട് ചിരിച്ചു.

“അല്ല.” അവളുടെ തമാശ കേട്ട് ഞാനും ചിരിച്ചിട്ട് തുടർന്നു, “ഈ ഭാഗം കുറച്ച് റിമോട്ട് ഏരിയയാണ്. ഈ ഭാഗത്ത് വെള്ളം ആവശ്യത്തിന്‌ കിട്ടുമെങ്കിലും കുടിവെള്ളം കിട്ടുന്ന കിണറോ, ബോര്‍ വെൽസോ, പൈപ്പ് ലൈനോ ഇല്ല. വെള്ളം മേടിച്ച് തന്നെ കുടിക്കണം. ഈ കമ്പനിയുടെ വെള്ളം നല്ല ക്വാളിറ്റിയുള്ളതാണ്, കൂടാതെ ബൾക്കായി എടുക്കുമ്പൊ ചുളുവിലും കിട്ടും. എന്റെ ലാബിലെ എംപ്ലോയ്സിനും ഞാൻ തന്നെയാ കുടി വെള്ളം പ്രൊവൈഡ് ചെയ്യുന്നത്. അതുകൊണ്ട്‌ രണ്ടാഴ്ച കൂടുമ്പൊ 1100 ബോക്സ് വെള്ളമാണ് എടുക്കുന്നത്.”

“അമ്പോ, രണ്ടാഴ്ചത്തേക്ക് അത്രയും കുപ്പി വെള്ളം വേണ്ടിവരുമോ..!?” റിഥിയുടെ കണ്ണുകൾ പുറത്തേക്ക്‌ തള്ളിപ്പോയി.

“പിന്നേ അത്രയും വേണ്ടെ..?” ജെസ്സി ഒരു ഇടുപ്പിന് കൈ കൊടുത്തുകൊണ്ട് തർക്കിക്കാൻ റെഡിയായി നിന്നു. “ഈ ലാബിനകത്ത് മാത്രം 3 ഷിഫ്റ്റായിട്ട് 180 സ്റ്റാഫ്സാണ് ജോലി ചെയ്യുന്നത്. അവരെ കൂടാതെ മെയിൻ ഗെയിറ്റിൽ ഒരു ഷിഫ്റ്റിന് 2 ആണും 3 പെൺ സെക്യൂരിറ്റി വച്ച് മൂന്ന്‌ ഷിഫ്റ്റിന് മൊത്തം 15 സെക്യൂരിറ്റീസാണുള്ളത്. അതുപോലെ ചെറിയ ഗെയിറ്റിൽ ഒരു ഷിഫ്റ്റിന് 2 പെണ്ണും ഒരു ആൺ സെക്യൂരിറ്റിയും വച്ച് മൂന്ന്‌ ഷിഫ്റ്റിനായി 9

സെക്യൂരിറ്റീസുണ്ടാവും. പിന്നെ ഇവിടെ ലാബിനകത്ത് കുറെ ആര്‍മിക്കാരുമുണ്ട്. ഒരാള്‍ക്ക് 4 കുപ്പി വെള്ളമെങ്കിലും കുടിക്കാൻ വേണ്ടെ..? ഇവിടെ ആകെ 230 പേരെങ്കിലും ഉണ്ടാവും, അപ്പൊ എല്ലാവർക്കും കൂടി രണ്ടാഴ്ചത്തേക്ക് എത്ര കുപ്പി വെള്ളം വേണം ..?”

ഉടനെ എല്ലാവരും മനസ്സിൽ കണക്ക് കൂട്ടുന്നത് പോലെ നിന്നു.

“ശെരി, ശെരി, അതൊക്കെ വിട്ടേക്കാം.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ എല്ലാവരും കണക്ക് കൂട്ടുന്നത് മതിയാക്കി എന്നെ നോക്കി. “ഇവിടെ നിന്ന് വെള്ളം എത്ര വേണമെങ്കിലും നിങ്ങള്‍ക്കെടുക്കാം. വെള്ളം മാത്രമല്ല, ഇവിടെയുള്ള എന്തും എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം, എന്നോട് ചോദിക്കേണ്ട കാര്യമില്ല, മനസ്സിലായല്ലോ.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ഓക്കെ എന്ന് തലയാട്ടി.

“ഓക്കെ, എത്രയും പെട്ടെന്ന് എനിക്ക് ലാബില്‍ പോണം. പുറത്തുള്ള ഏതെങ്കിലും ബാത്റൂം ഞാൻ യൂസ് ചെയ്യാം. നിങ്ങളുടെ സൗകര്യം പോലെ അകത്തും പുറത്തുമുള്ള ഏത് ബാത്റൂം വേണമെങ്കിലും നിങ്ങൾ ഉപയോഗിച്ചോളു.” ഞാൻ അങ്ങനെ പറഞ്ഞപ്പോ അവരൊക്കെ പിന്നെയും തലയാട്ടി സമ്മതിച്ചു.

“പിന്നെ ഫുഡ് എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ ഫുഡ് ഓര്‍ഡര്‍ ചെയ്യാം. നമ്മൾ എല്ലാവരും കുളിച്ച് ഫ്രഷായി വരുമ്പോഴേക്കും ഫുഡ്ഡിങ്ങെത്തും.” പറഞ്ഞിട്ട് ഞാൻ ഹാളിലേക്ക് നടന്നു. മറ്റുള്ളവരും ഹാളിലേക്ക് വന്ന് രണ്ട് സോഫയിലായിട്ടിരുന്നു.

“ഫുഡ് ഡെലിവറി ചെയ്യുന്ന ആൾക്കെങ്ങനെ ഫേസ് സ്കാനറുള്ള ആ ഗെയിറ്റ് കടന്നുവരാൻ കഴിയും..?” ഹസ്ന എന്നോട് സംശയം ചോദിച്ചു.

“ഗെയിറ്റിനകത്ത് വരാൻ കഴിയില്ല, പക്ഷേ പുറത്ത്‌ സ്കാനറിനടുത്ത് ഫോൺ ഉണ്ട്. അത് വെറുതെ എടുത്താൽ മതി ഇവിടെയുള്ള ഫോൺ റിംഗ് ചെയ്യും. എടുത്ത് സംസാരിച്ച

മതി. അത് ഡെലിവറി ചെയ്യാൻ വരുന്ന എല്ലാവർക്കുമറിയാം. അപ്പൊ ഞാനോ അച്ചാച്ചനോ പോയി ഗെയിറ്റ് തുറന്ന് വാങ്ങിക്കും.” ജെസ്സി വിശദമാക്കി.

“ഓക്കെ. അടിപൊളി. ഞാൻ സ്വന്തമായി വീട് കെട്ടുമ്പോ ഈ സൗകര്യങ്ങള്‍ ഞാൻ ചേര്‍ക്കും.” ഹസ്ന ചിരിച്ചുകൊണ്ട് പറഞ്ഞു.

“കഴിച്ച ശേഷം നിങ്ങൾ എല്ലാവരും റെസ്റ്റ് എടുത്തോളു.” ഞാൻ തുടർന്നു. “രണ്ട് റൂമിലും ഡബിൾ ബെഡ്ഡായത് കൊണ്ട്‌ ബുദ്ധിമുട്ടുണ്ടായില്ല. കൂടാതെ രണ്ട് റൂമിലും ഹാളിലുമായി 4 വലിയ സോഫയും ഉണ്ടല്ലോ, വേണ്ടത് പോലെ എല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാം. കഴിച്ച ശേഷം ഞാനങ്ങ് ലാബിലോട്ട് പോകും.”

Leave a Reply

Your email address will not be published. Required fields are marked *