“ഇപ്പോഴും അത്രയും സ്റ്റേക്ഹോൾഡർസ് ഈ പ്രോജക്റ്റിലുണ്ടോ ജിനുക്കാ..?” ഹസ്ന ആകാംഷയോടെ ചോദിച്ചു.
ഇല്ലെന്ന് ഞാൻ തലയാട്ടി.
“ഞാൻ നേരത്തെ പറഞ്ഞില്ലേ, 700+ സ്റ്റേക്ഹോൾഡർസ് കണ്ടുപിടിച്ച മരുന്നുകളെ കുറിച്ച്..? ആ 761 സ്റ്റേക്ഹോൾഡർസും മെയിൻ പ്രോജക്റ്റായ ഗ്രേഡ് 1 ലെവലിൽ നിന്നു മാറി ഇപ്പൊ ഗ്രേഡ് 2 ലെവലിൽ വർക്ക് ചെയ്യുകയാണ്.”
അപ്പോ ഞാൻ പറഞ്ഞത് മനസ്സിലാവാതെ ജെസ്സിയും ഫ്രണ്ട്സും മിഴിച്ചു നിന്നു.
“അതായത് അവർ നേരത്തെ കണ്ടുപിടിച്ച അവരുടെ തന്നെ മരുന്നുകളെ അപ്ഗ്രേഡ് ചെയ്യാനുള്ള എക്സ്പെരിമെന്റ്സ് നടത്തുകയാണ്. അവർ ഇപ്പൊ മെയിൻ പ്രോജക്റ്റിൽ നിന്നും മാറിയെങ്കിലും അവര്‍ക്ക് ഇപ്പോഴും വേണ്ടത്ര ഫണ്ട് ഗവണ്മെന്റ് കൊടുക്കുക തന്നെ ചെയ്യും.” ഞാൻ അവര്‍ക്ക് മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു.
“ഓക്കെ.” റിഥി മൊബൈലില്‍ കാൽക്കുലേറ്റർ ഓപ്പണ്‍ ചെയ്ത് കണക്കുകൂട്ടി. “അങ്ങനെയാണെങ്കില്‍ ഇപ്പൊ 1400+ സ്റ്റേക്ഹോൾഡർസ് ഉണ്ട്. പക്ഷെ ചേട്ടൻ പറഞ്ഞ കണക്ക് വച്ച് നോക്കുമ്പോ ആകെ 3400 സോൾജേസും. അവരെയൊക്കെ 1400 സ്റ്റേക്ഹോൾഡർസിന് വീതിച്ചു കൊടുത്താൽ ഒരു
ലാബിൽ മാക്സിമം 3 സോൾജേസ് മാത്രമേ ഉണ്ടാവു. ഇപ്പോഴും കണക്ക് ശരിയാവുന്നില്ലല്ലോ ജിനുവേട്ടാ..!”
ഞാൻ അപ്പൊ ചിരിച്ചു.
“നി പറഞ്ഞ കണക്ക് വച്ച് നോക്കുമ്പോ നീ പറഞ്ഞത് ശെരിയാണ്, റിഥി. പക്ഷേ ആ കണക്ക് പ്രകാരമല്ല ഇത്രയും സോൾജേസിനെ എന്റെ ലാബില്‍ കിട്ടിയത്.” ചിരി നിര്‍ത്തി ഞാൻ പറഞ്ഞു.
“പിന്നേ എങ്ങനത്തെ കണക്ക് വച്ചാണ് കിട്ടിയത്…?” ഹസ്ന തല ചൊറിഞ്ഞു.
“ഇപ്പൊ ഉള്ളതിൽ, ഞാൻ ഉള്‍പ്പെടെ, മൊത്തം 53 സ്റ്റേക്ഹോൾഡർസ് മാത്രമാണ് ഈ പ്രോജക്റ്റിൽ 86% വിജയ സാധ്യതയിൽ കഴിഞ്ഞ മാസം എത്തി നിന്നത്. ഞങ്ങളുടെ ശതമാനം അവിടെ നില്ക്കുന്നില്ല, വര്ധിച്ചുകൊണ്ടെ പോകുന്നു. എന്റെ കാര്യത്തിൽ, കഴിഞ്ഞ മാസത്തിൽ നിന്നും ഇന്നുവരെ നോക്കുമ്പോ 3% കൂടി ഉയർന്ന് 89% ഇല് നില്ക്കുന്നു. അതുപോലെ തന്നെ മറ്റ് 52 സ്റ്റേക്ഹോൾഡർസും മുന്നോട്ട് പോകുകയാണ്. പക്ഷേ ബാക്കിയുള്ള സ്റ്റേക്ഹോൾഡർസിന്റെ കാര്യം മറിച്ചാണ്. 54% ന് താഴെയാണ് അവരുടെ വിജയ സാധ്യത എത്തി നില്‍ക്കുന്നത്. കൂടാതെ ആ ശതമാനത്തിൽ തന്നെ രണ്ടര മാസമായി സ്റ്റക്കായും നില്ക്കുന്നു. അതുകൊണ്ട് ഞങ്ങൾ 53 സ്റ്റേക്ഹോൾഡർസിന് നേരത്തെയുള്ള 3 സോൾജർസ് കൂടാതെ 33 വീതം സോൾജർസിനെ കൂടി ഓരോരുത്തരുടെയും ലാബിലേക്കും കൗൺസിൽ അയച്ചായിരുന്നു.”
“ഓ, അങ്ങനെയായിരുന്നു അല്ലെ. ഓക്കെ, മനസ്സിലായി.” റിഥി പെട്ടന്ന് തല കുലുക്കി പറഞ്ഞു.
“ജിനുക്കാ, ഈ പ്രോജക്റ്റിന്റെ കാര്യത്തിൽ, പെർസെന്റേജ് അടിസ്ഥാനത്തിൽ, 53 സ്റ്റേക്ഹോൾഡർസിൽ ജിനുക്ക എത്രാം സ്ഥാനത്താണ് നില്‍ക്കുന്നത്..?” ഹസ്ന ചോദിച്ചു.
“ഈ പ്രോജക്റ്റിന്റെ % അടിസ്ഥാനത്തിൽ എന്റെ ലാബ് നാലാം സ്ഥാനത്താണ്.” ഞാൻ മറുപടി കൊടുത്തു. അപ്പൊ അവർ
മൂന്ന് പേരുടെയും മുഖം ചെറുതായി വാടി.
“പക്ഷേ എന്റെ രണ്ട് ഇലിക്സർന്റേയും കാര്യത്തിൽ ഞാനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.” അഭിമാനത്തോടെ ഞാൻ പറഞ്ഞു. “മറ്റാർക്കും എന്നെപോലെ ആ വൈറസുകളെ പെർമെനന്റായി സ്ലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. വൈറസുകളെ തല്‍ക്കാലത്തേക്ക് അകറ്റി നിര്‍ത്തി ഡാമേജായ കപാല നാഡികളുടെ കൊശങ്ങളെ, നോര്‍മല്‍ വേഗത്തേക്കാളും, മൂന്ന് മടങ്ങ് വേഗത്തിൽ റിപ്പയര്‍ ചെയ്യാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല. സോ എന്റെ രണ്ട് ഇലിക്സരും ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. പോരാത്തതിന് എന്റെ ഈ രണ്ട് ഇലിക്സറുമാണ് മെഡിക്കൽ കൗൺസിൽ കൊണ്ടുപോയി മറ്റുള്ള സോൾജേസിലും പ്രയോഗിച്ചത്.”
“അങ്ങനെയാണെങ്കില്‍ ചേട്ടനല്ലേ ഒന്നാം സ്ഥാനത്ത് നില്‍ക്കേണ്ടത്..! എങ്ങനെയാ നാലാം സ്ഥാനത്തേക്ക് താഴ്ന്നത്..?” റിഥി ഒന്നും മനസ്സിലാവാതെ സംശയത്തോടെ ചോദിച്ചു.
“എന്റെ റിഥി, റാങ്ക് സ്ഥാനം നിര്‍ണയിക്കുന്നത് പ്രോജക്റ്റ് കംപ്ലീഷൻ പെർസെന്റേജ് നോക്കിയാണ്. അല്ലാതെ പ്രോജക്റ്റിൽ ഉണ്ടായ പാര്‍ഷ്യൽ സക്സസും വിജയ സാധ്യത പെർസെന്റും നോക്കിയല്ല. എനിക്ക് മുന്നില്‍ റാങ്ക് ചെയ്തു നില്ക്കുന്ന 3 സ്റ്റേക്ഹോൾഡർസിന്റെ ഓവറോൾ പ്രോജക്റ്റിന്റെ കംപ്ലീഷൻ 65%, 69%, 71% എന്നാണ്. പക്ഷേ നാല് ഫെയ്സിലുടെ എന്റെ പ്രോജക്റ്റ് കംപ്ലീറ്റാവുന്നത് കൊണ്ട് ഇപ്പൊ ഞാൻ 58% ലാണ് നില്‍ക്കുന്നത്.”
