“അതെങ്ങനെ ശരിയാവും..?” പെട്ടന്ന് റിഥി പരാതി പറഞ്ഞു. “ചേട്ടന്റെ കൂടെ ഞാനും ലാബിലോട്ട് വരുന്നു. അന്നേ ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോ എന്നെയും കൂടെ കൊണ്ടുപോകുമെന്ന് പറഞ്ഞതല്ലേ..! എന്നിട്ടിപ്പൊ എന്നോട് റെസ്റ്റെടുക്കാൻ പറയുന്നോ..?!” റിഥി പിണക്കത്തിൽ സംസാരിച്ചു.
“ഞാനും വരുന്നു.” ഹസ്നയും ചാടിക്കേറി പറഞ്ഞു.
“മൂന്ന് ദിവസം തുടർച്ചയായി ഉറങ്ങി ക്ഷീണം മാറ്റണമെന്ന് നിങ്ങൾ മൂന്നും തന്നെയല്ലേ പറഞ്ഞത്, എന്നിട്ടിപ്പോ ഒറ്റ ദിവസം കൊണ്ട് ക്ഷീണമൊക്കെ മാറിയോ..?” ഞാൻ അവരോട് ചോദിച്ചു.
“എന്ത് ക്ഷീണം..?” റിഥി ചോദിച്ചു. “വണ്ടിയില്‍ കിടന്ന് ഞങ്ങൾ എല്ലാവരും എത്ര മണിക്കൂറാ ഉറങ്ങിയത്. ഇന്ന് ഇനി എനിക്ക് ഉറങ്ങാനൊന്നും കഴിയില്ല..! പക്ഷേ ചേട്ടനാണ് ശെരിക്കും റെസ്റ്റ് വേണ്ടത്. ഉറങ്ങാതെ, റെസ്റ്റെടുക്കാതെ ഒരു ദിവസം ഫുള്ളായി വണ്ടി ഓടിച്ചില്ലേ. അതുകൊണ്ട് 2,3 മണിക്കൂറെങ്കിലും ചേട്ടനു ഉറങ്ങിക്കൂടേ..?”
“എനിക്കിപ്പോ ഉറങ്ങാനൊന്നും കഴിയില്ല, സമയം കുറച്ചേയുള്ളു, പക്ഷേ ജോലി ഒരുപാട് തീർക്കാനുണ്ട്. എന്തായാലും നിങ്ങള്‍ക്ക് റെസ്റ്റ് വേണ്ടെങ്കിൽ എന്റെ കൂടെ ലാബില്‍ വന്നോളു.
എനിക്ക് കുഴപ്പമില്ല.” ഞാൻ സമ്മതം പറഞ്ഞു.
“ഹായ് ഹായ്, താങ്ക്സ് ചേട്ടാ.” റിഥി സന്തോഷത്തില്‍ തുള്ളിച്ചാടി. അവള്‍ക്കൊപ്പം ഹസ്നയും തുള്ളിച്ചാടി.
“ഓക്കെ, നിങ്ങൾ മൂന്ന് പേരെയും ഞാൻ കൊണ്ടുപോകാം.” റിഥിയും ഹസ്നയും, പിന്നെ ജെസ്സിയേയും നോക്കി ഞാൻ പറഞ്ഞു.
“അതിന് ജെസ്സി വരുന്നെന്ന് അവള്‍ പറഞ്ഞില്ലല്ലോ..?” ഹസ്ന ചാട്ടം മതിയാക്കി എന്നെയും ജെസ്സിയേയും മാറിമാറി നോക്കി.
“അച്ചാച്ചനോട് ഞാൻ പറയേണ്ട കാര്യമില്ലടി, ഞാനും വരുമെന്ന് അച്ചാച്ചന് അറിയാം.” ജെസ്സി ചുമല്‍ കൂച്ചി കാണിച്ചു. “കൂടാതെ സീക്രട്ട് എല്ലാം അറിയണ്ടേ.”
“ശെരി, അതിനൊരു തീരുമാനമായ സ്ഥിതിക്ക് ഇനി ഫുഡ്ഡിന്റെ കാര്യം നമുക്ക് തീരുമാനിക്കാം.” സവിത ആന്റി ട്രാക്ക് മാറ്റി. “നി ഫുഡ് ഓര്‍ഡര്‍ ചെയ്യുമെന്ന് പറഞ്ഞത് നല്ല ഹോട്ടല്‍ തന്നെയാണോ ജിനു..?”
“വളരെ നല്ല ഹോട്ടലാണ് ആന്റി, ഇവിടന്ന് മൂന്ന് കിലോമീറ്റർ മാറിയാണ് ഹോട്ടലുള്ളത്. ഞാൻ പൊതുവെ അവിടെയാണ് വിളിച്ച് ഓര്‍ഡര്‍ ചെയ്യാറുള്ളത്, ജെസ്സി പോലും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്. തീര്‍ച്ചയായും അവിടത്തെ ഫുഡ് നിങ്ങള്‍ക്കും ഇഷ്ട്ടമാകും.” ഞാൻ ഉറപ്പ് കൊടുത്തു.
“ശെരിയാണ് ആന്റി, വീട്ടില്‍ ഉണ്ടാക്കുന്നത് പോലെ അടിപൊളി ഫുഡ്ഡാണ് അവിടെ കിട്ടുന്നത്.” ജെസ്സി നല്ല അഭിപ്രായം പറഞ്ഞു.
“എന്നാൽ അവിടെ തന്നെ ഓര്‍ഡര്‍ ചെയ്യാം.” ഷെഹിന ആന്റി സമ്മതിച്ചു.
“ഓക്കെ, ഇനി നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കു, ജെസ്സി അവിടെ വിളിച്ച് ഓര്‍ഡര്‍ ചെയ്യും. ഞാൻ പോയി കുളിക്കട്ടെ.” അതും പറഞ്ഞ് ജെസ്സി നേരത്തെ ഹാളില്‍ കൊണ്ടുവച്ച അവളുടെ ബാഗ് തുറന്ന് എന്റെ ഡ്രെസ്സും മറ്റ് ആവശ്യമുള്ളതൊക്കെ ഞാൻ എടുത്തു.
മറ്റുള്ളവർ ഓരോരുത്തരായി അവരവർക്ക്
വേണ്ട ഫുഡ് എന്താണെന്ന് ജെസ്സിയോട് പറഞ്ഞു. ഷെഹിന ആന്റി ആന്റിയുടെ ലിസ്റ്റ് പറഞ്ഞ ശേഷം കണ്ണുകൾ കൊണ്ട് മറ്റുള്ളവർ കാണാതെ തമാശയായി എന്റെ താഴെയുള്ളും വേണമെന്ന് കാണിച്ചു.
ആന്റിയുടെ ആ ആക്ഷൻ റിഥിയുടെ കണ്ണില്‍ പെടുക തന്നെ ചെയ്തു. എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട്, ‘മ് നിങ്ങളുടെ കള്ളത്തരം നടക്കട്ടെ’ എന്ന് പറയുന്നത് പോലെ, റിഥി ഒരു നാണ പുഞ്ചിരിയോടെ എനിക്ക് കണ്ണിറുക്കി കാണിക്കുകയാണ് ചെയ്തത്.
ഷെഹിന ആന്റിയും റിഥിയും കാണിച്ചത് കണ്ടിട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ചിരിയടക്കി.
എന്നിട്ട് ഞാൻ പോയി വണ്ടിയില്‍ നിന്നും വേണ്ടതൊക്കെ എടുത്ത് റെഡിയാക്കി ഹാളില്‍ കൊണ്ട് വച്ചിട്ട് ഞാൻ പോയി പുറത്തുള്ള ഒരു ബാത്റൂമിൽ കയറി.
**************************
“ഓക്കെ, നമുക്ക് പോകാം.” ഒരുമിച്ചിരുന്ന് കഴിച്ച് എണീറ്റ ശേഷം ഞാൻ ജെസ്സിയും ഫ്രണ്ട്സിനേയും നോക്കി അല്‍പ്പം തിടുക്കം കൂട്ടി.
