മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ടൂർ പോകാൻ ഇനിയുമുണ്ട് ഒരു മണിക്കൂര്‍ സമയം. ഇനിയുള്ള ഫുഡ്ഡൊക്കെ ഹോട്ടലിൽ നിന്ന് കഴിക്കാമെന്ന് എല്ലാവരും സമ്മതിച്ചിരിക്കുന്നത് കൊണ്ട്‌ ഇവിടെ ഇപ്പൊ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകേണ്ട ആവശ്യവുമില്ല. അതുകൊണ്ട്‌ എല്ലാവർക്കും സമയം ആവശ്യത്തിനുണ്ടായിരുന്നു.

ഞാൻ വിശാലമായി തന്നെ സമയമെടുത്ത് കുളിച്ചു. അതുകഴിഞ്ഞ്‌ ഞാൻ പുറത്തിറങ്ങി എനിക്ക് വേണ്ടപ്പെട്ട ഓരോരുത്തര്‍ക്കായി കോൾ ചെയ്തു സംസാരിച്ചു. എല്ലാവരോടും സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും 7:50 ആയി. അതോടെ ഞാൻ റെഡിയായി ഇറങ്ങി.

മറ്റുള്ളവരും റെഡിയായി ലിവിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. ടൂറിനെ കുറിച്ച് അവർ തമ്മില്‍ ചെറിയൊരു ചർച്ചയും നടക്കുന്നുണ്ടായിരുന്നു.

“ഹായ് ഹായ് ജിനുക്കാ വന്നല്ലോ, ഇനി നമുക്ക് ടൂറിന് പോയി പൊളിക്കാം.” എന്നെ കണ്ടതും ഹസ്ന സന്തോഷത്തോടെ മറ്റുള്ളവരെ അറിയിച്ചു കൊണ്ട്‌ എഴുന്നേറ്റ് നിന്ന് തുള്ളിച്ചാടി. ഉടനെ ജെസ്സിയും റിഥിയും എഴുനേറ്റ് ഹസ്നയ്ക്കൊപ്പം തുള്ളിച്ചാടാൻ തുടങ്ങി.

“കെട്ടിച്ച് വിടാനുള്ള പ്രായമായിട്ടും ഈ പെണ്‍കുട്ടികളുടെ കുട്ടിത്തം കണ്ടില്ലേ.” ഷെഹിന ആന്റി ചിരിച്ചുകൊണ്ട് ആന്റിയുടെ അടുത്ത് നിന്ന് തുള്ളിച്ചാടുന്ന ഹസ്നയുടെ ചന്തിക്കിട്ട് ഒരു തട്ട് കൊടുത്തു.

അന്നേരം സവിത ആന്റിയും അവരുടെ തുള്ളിച്ചാട്ടം കണ്ടുകൊണ്ട് പുഞ്ചിരിയോടെ എഴുന്നേറ്റു.

“തുള്ളിച്ചാടിയത് മതി പിള്ളറെ, നമുക്ക് പോകാം. ഇന്ന്‌ രാത്രി വരെയേ സമയമുള്ളു. അത്രയും സമയം കൊണ്ട്‌ നമുക്ക് മാക്സിമം

ടൂറിസ്റ്റ് സ്ഥലങ്ങളിലൊക്കെ പോയി എൻജോയ് ചെയ്യണം. ഇനിയും ഇതുപോലൊരു ചാൻസ് കിട്ടിയെന്ന് വരില്ല.” സവിത ആന്റി ഉത്സാഹത്തോടെ പറഞ്ഞിട്ട് പുറത്തേക്ക്‌ നടന്നു.

“ശെരിയാണ്, സമയം കളയാതെ നമുക്ക് പോകാം.” ഒടുവില്‍ തുള്ളിച്ചാട്ടം മതിയാക്കി ഹസ്ന പറഞ്ഞു.

“ജിനുവേട്ടാ, ആദ്യം നല്ലോരു ഹോട്ടലിൽ ഞങ്ങളെ കൊണ്ടുപോണെ. എനിക്ക് നന്നായി വിശക്കുന്നു.” റിഥി വയറ്‌ തടവി.

“ബെസ്റ്റ് ഹോട്ടലിൽ തന്നെ കൊണ്ടുപോണം.” ജെസ്സി ആജ്ഞാപിച്ചു.

“അത് തന്നെയാണ് എന്റെയും പ്ലാൻ.” ഞാൻ പുഞ്ചിരിച്ചു.

അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പുറത്തേക്ക്‌ നടന്നു.

************************

ഒറ്റ ദിവസം കൊണ്ട് ഒരുപാട്‌ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ പോകാൻ കഴിഞ്ഞില്ലെങ്കിലും പോയ സ്ഥലങ്ങളിലൊക്കെ ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തു. അവർ 5 പേരുടെയും ഇഷ്ട്ടപ്രകാരം ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവാക്കിയത് അഡ്വെഞ്ചർ പാർക്കിലാണ്.

വൈകിട്ട് 5 മണിക്ക് തിരികെ വരാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. രാത്രി 9 മണിക്ക് നാട്ടിലേക്ക് പുറപ്പെടാനായിരുന്നു പ്ലാൻ. പക്ഷേ ഞങ്ങളുടെ ടൂർ കഴിഞ്ഞപ്പോ തന്നെ രാത്രി 8:30 ആയി. തിരികെ വില്ലയിൽ എത്തിയപ്പോ രാത്രി 10 മണിയോടടുത്തിരുന്നു.

“ഇപ്പഴേ വൈകിയല്ലോ ജിനു, ഇനി കുളിച്ച് ഫ്രെഷായി നമ്മുടെ സാധനങ്ങളൊക്കെ എടുത്തോണ്ട് ഇറങ്ങുമ്പോ പതിനൊന്നര കഴിയും.” സവിത ആന്റി അനുമാനിച്ചു.

“നമുക്ക് രാത്രി ഇവിടെതന്നെ ഉറങ്ങിയിട്ട് രാവിലെ പോയാൽ പോരെ..?” റിഥി ഉറക്കച്ചവടിൽ ചോദിച്ചു.

“യേയ്, ശരിയാവില്ല. ഇതിൽ കൂടുതൽ ലേറ്റായാൽ എന്റെ എല്ലാ പ്ലാനും തെറ്റും.” ഞാൻ തലയാട്ടി.

“എന്തു പ്ലാൻ തെറ്റമെന്നാ..?” ഹസ്ന ചുണ്ട് കോട്ടി ചോദിച്ചു.

“ഇന്ന്‌ ഡേറ്റ് 29 ആയില്ലേ..? രണ്ടാം തിയതി രാത്രിയാണ് ഷീനയും

അലനും സേവിയർ അങ്കിളും ലണ്ടനിലേക്ക് യാത്രയാവുന്നത്.” ഞാൻ അവരെ അറിയിച്ചു. “അതുകൊണ്ട്‌ ഇപ്പൊ തിരിച്ചാലെ പല ഷോട്ട് കട്ട് ഉപയോഗിച്ചും ഔവർ സ്പീഡിൽ ഓടിച്ചും നാളെ വൈകിട്ട് എന്റെ ലാബില്‍ എത്താൻ കഴിയുക. രാത്രി മുഴുവനും എന്റെ സമയം അവിടെ ലാബില്‍ തന്നെ ചിലവാകും. എന്നിട്ട് മറ്റന്നാൾ, അതായത്‌ 31 ം തിയതി, രാവിലെ 7 മണിക്ക് അവിടന്ന് തിരിച്ചാൽ രാത്രി 11 മണിക്ക് നിങ്ങളെ നിങ്ങടെ വീട്ടില്‍ എന്നെകൊണ്ട് എത്തിക്കാനൊക്കെ കഴിയും. അതിനുശേഷം ജെസ്സിയെ വീട്ടില്‍ കൊണ്ട്‌ വിട്ടിട്ട് എന്റെ അമ്മയെ കണ്ടിട്ട് എന്റെ വീട്ടില്‍ പോയി രാത്രി നന്നായി ഉറങ്ങണം. എന്നിട്ട് അടുത്ത ദിവസം വെളുപ്പിന് തന്നെ ജെസ്സിയേയും കൂട്ടി സേവിയർ അങ്കിളിന്റെ വീട്ടില്‍ പോയില്ലെങ്കില്‍ ഷീന എന്നെ കൊല്ലും—”

Leave a Reply

Your email address will not be published. Required fields are marked *