മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

ഒരു നിരാശ കലര്‍ന്ന നെടുവീര്‍പ്പോടെ ഞാൻ എന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ട്‌ കണ്ണുകളടച്ചു.

*****************

എത്ര മണിക്കൂര്‍ ഞാൻ ഉറങ്ങിയെന്നറിയില്ല. എന്റെ ക്ഷീണമൊക്കെ ഏറെകുറെ മാറിയിരിക്കുന്നു. തലച്ചോറ് റിഫ്രഷായിരിക്കുന്നു. മൈന്റ് 100% ആക്ടിവായി നിന്നു. മാസങ്ങൾക്ക് ശേഷമാണ് ഇത്രയും ഉന്മേഷം വീണ്ടും എനിക്കുണ്ടായത്. അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ ഞാൻ കണ്ണുകൾ തുറക്കാതെ നേര്‍ത്ത പുഞ്ചിരിയോടെ അങ്ങനെതന്നെ ചെരിഞ്ഞ് കിടക്കുകയായിരുന്നു.

“ചേട്ടാ..!” ഷീനയുടെ തിടുക്കം കലര്‍ന്ന ശബ്ദം പെട്ടന്ന് എന്റെ ചെവിയിൽ സോഫ്റ്റായി വന്നടിച്ചു.

ആഹാ, ഇവള്‍ വന്നല്ലോ…!! അവളുടെ ശബ്ദം കേട്ടിട്ടും ഉറക്കത്തിലെന്ന പോലെ ഞാൻ അഭിനയിച്ചു. അപ്പൊ എന്റെ അഭിനയം അറിയാവുന്ന ജെസ്സി അടക്കി ചിരിക്കുന്നത് കേട്ടു.

“ജിനു ചേട്ടാ…!” ഷീന ഇപ്പൊ ഉറക്കെ വിളിച്ചു. എന്നിട്ടും ഞാൻ എന്റെ അഭിനയം തുടർന്നു.

“ഹം, ജെസ്സിയെ പോലെതന്നെ ഓര്‍മവച്ച കാലം തൊട്ട് ഞാനും ചേട്ടനെ കണ്ടാണ് വളര്‍ന്നത്. അങ്ങനെയുള്ള എനിക്കാണോ ചേട്ടന്റെ ഈ ഡ്രാമ മനസ്സിലാവാത്തത്.” അത്രയും പറഞ്ഞതിനോടൊപ്പം ചെരിഞ്ഞ് കിടക്കുന്ന എന്റെ ചന്തിക്കിട്ട് ചെണ്ട കൊട്ടും പോലെ കാര്യമായി തന്നെ  ഷീന കുറെ അടി തന്നു.

“യോ, ഏത് കഴുതയാണെന്നെ തൊഴിച്ചത്..?!” പെട്ടന്ന് കമിഴ്ന്ന് കിടന്നിട്ട് രണ്ട് കൈ കൊണ്ടും ഞാനെന്റെ ചന്തി ചറപറാന്ന് തടവി.

ഉടനെ കുറെ

പേർ ഒരുമിച്ച് പൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ടു.

ങേ, ജെസ്സിയും ഷീനയും കൂടാതെ മറ്റുള്ളവരും ഇവിടെതന്നെയുണ്ടോ..!!

ഞാൻ ചന്തി തടവുന്നത് മതിയാക്കി വേഗം എഴുനേറ്റിരുന്ന് ചുറ്റുപാടും നോക്കി.

ഗസ്റ്റ് റൂമിൽ എന്റെ അച്ഛൻ, അമ്മ, ജെസ്സി, ധ്വനി, ഷീന, അലൻ, സ്റ്റെല്ല ആന്റി, ലിസി ആന്റി, വില്യം അങ്കിൾ, സേവിയർ അങ്കിൾ, അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. അത്രയും പേർ ഇപ്പോഴും ചിരി നിര്‍ത്തിയിട്ടില്ല.

എന്റെ ചന്തി തടവിയ കോപ്രായം വിചാരിച്ച് എനിക്ക് പെട്ടന്ന് ചമ്മലുണ്ടായി. പക്ഷേ ഷീന എന്റെ ചന്തിക്ക് അടി തന്നിട്ട് രണ്ട് എളിക്കും കൈ കുത്തി കുട്ടിത്തം നിറഞ്ഞ മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോ എനിക്കും ചിരി പൊട്ടി ഞാനും ചിരിച്ചു.

“വേഗം എണീക്ക് ജിനു മോനെ.., ഇല്ലെങ്കിൽ നിന്നെ വീണ്ടും തല്ലാൻ ഷീന മോള് റെഡിയായി നിക്കുവ.” ഒടുവില്‍ എല്ലാവരുടെയും ചിരി നിന്നപ്പോ ലിസി ആന്റി എന്നോട് പറഞ്ഞിട്ട് സ്വന്തം മോളെ കണ്ണുകൾ കൊണ്ട്‌ കാണിച്ചു. ഞാനും അങ്ങോട്ട് നോക്കി.

ശെരിയാണ്, എന്റെ ചന്തിക്കിട്ട് വീണ്ടും കൊട്ടടിക്കാൻ റെഡിയാവുന്നത് പോലെ ഷീന രണ്ട് ഉള്ളങ്കൈയും ചേർത്ത് തിരുമ്മുന്നതാണ് ഞാൻ കണ്ടത്.

“അപ്പോ എന്റെ ചന്തിയെ ചെണ്ടയായി കണ്ട് ആ കഴുത എന്നെ അടിച്ചതാണോ..? തൊഴിച്ചതല്ലേ..?” കൺഫ്യൂഷൻ അഭിനയിച്ച് ഞാൻ ചോദിച്ചപ്പൊ എല്ലാവരും പൊട്ടിച്ചിരിച്ചു. “ശെരിക്കും കഴുത തൊഴിച്ചത് പോലെയാ എനിക്ക് തോന്നിയത്‌. കഴുതയുടെ കരച്ചില്‍ പോലും എനിക്ക് കേട്ടതാണല്ലോ..!!” ഷീനയെ കളിയാക്കിക്കൊണ്ട് ഞാൻ ബെഡ് വിട്ടിറങ്ങി നിന്നു.

“ചേട്ടൻ പിന്നെയും കളിയാക്കിയാൽ ഞാൻ ശെരിക്കും തൊഴിക്കും, പറഞ്ഞേക്കാം. അപ്പൊ ചേട്ടനായിരിക്കും കഴുത പോലെ കരയുക.”

കുസൃതി ചിരിയോടെ ഷീന കാല് ചെറുതായി ഉയർത്തി കാണിച്ചു. അപ്പൊ എല്ലാവരും വീണ്ടും ചിരിച്ചു.

“ശെരി, ഇനി തമാശയൊക്കെ മതിയാക്കാം.” എല്ലാവരുടെയും ചിരി നിന്നപ്പോ സ്റ്റെല്ല ആന്റി പറഞ്ഞിട്ട് എന്നെനോക്കി ചോദിച്ചു, “നിനക്ക് വിശക്കുന്നില്ലേ ജിനു മോനെ..?”

“മ് വിശക്കുന്നു ആന്റി.” ഞാൻ വയറിൽ തട്ടി മറുപടി പറഞ്ഞു. “ഇപ്പൊ സമയം എന്തായി..?”

“സമയം 12:07” പിണക്കം മറന്ന് ജെസ്സിയാണ് മറുപടി തന്നത്.

“ഉച്ചയായതേയുള്ളോ…?!” ഞാൻ തല ചൊറിഞ്ഞു. വെറും മൂന്ന്‌ മണിക്കൂര്‍ മാത്രമാണോ ഞാൻ ഉറങ്ങിയത്, എന്നിട്ടും എന്റെ ക്ഷീണമൊക്കെ എങ്ങനെയാ മാറിയത്..?! ഇത്രയും ഉന്മേഷം എങ്ങനെ കിട്ടി..??

Leave a Reply

Your email address will not be published. Required fields are marked *