മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഞാൻ വേഗം എന്റെ കാറിന്റെ ഡിക്കി തുറന്നു. ഔഷധങ്ങൾ സൂക്ഷിക്കുന്ന കുറെ സ്പെഷ്യൽ സ്റ്റോറേജ് ബോക്സുകളിൽ നിന്നും ഒരെണ്ണം ഞാൻ തുറന്നു. അകത്ത് കുഞ്ഞുകുഞ്ഞു കൺടെയ്നറുകൾ ഡസൻ കണക്കിന്‌ ഉണ്ടായിരുന്നു. അതില്‍നിന്നും അങ്കിളിന്റെ ഔഷധമടങ്ങിയ കൺടെയ്നർ എടുത്ത് വേഗം ഞാൻ അങ്കിളിനെ ഏല്‍പ്പിച്ചതും അങ്കിൾ അതിനെ ഇടുപ്പ് ഭാഗത്ത് ലുങ്കിക്കിടയിൽ ഒളിപ്പിച്ചു. അതിന്‌ ശേഷമാണ് അങ്കിളിന്റെ

വെപ്രാളം മാറിയത്.

“ഓക്കെ ജിനുവേ, നിന്നോട് എന്ത് ബിസിനസ്സ് കാര്യം പറയാന്‍ വന്നുവെന്ന് പിള്ളാര് ചോദിച്ചാൽ എന്തെങ്കിലും കള്ളം പറഞ്ഞ്‌ അഡ്ജസ്റ്റ് ചെയ്തേക്ക്. ഞാൻ പോകുന്നു.” അങ്കിൾ അത്രയും പറഞ്ഞിട്ട് വേഗം മുങ്ങി.

അങ്കിൾ സ്റ്റെല്ല ആന്റിയെ കളിക്കാൻ പോകുന്നുവെന്ന് ചിന്തിച്ച് അസൂയ കേറി ഞാൻ ഒരു നിമിഷം മുഖം വീർപ്പിച്ച് നിന്നു. എന്നിട്ട് എന്റെ കുട്ടിത്തം വിചാരിച്ച് ചിരിച്ചുകൊണ്ട് ഞാൻ വേഗം ലാപ്ടോപ്പ് എടുത്തുകൊണ്ട് തിരികെ വീട്ടില്‍ കേറി.

പിന്നീട് തമാശയൊക്കെ മതിയാക്കി ഗൗരവമേറിയ മണിക്കൂറുകളാണ് പതിയെ കൊഴിഞ്ഞു നീങ്ങിയത്.

ഞാനും ഷീനയും ബിസിയായത് കൊണ്ട്‌ മറ്റുള്ളവരെ ഞങ്ങൾക്ക് മൈന്റ് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ നേരം പുലർന്നു വരുന്ന സമയത്ത്‌ മറ്റുള്ളവർ എന്നെയും ഷീനയേയും ഞങ്ങളുടെ പാട്ടിന്‌ വിട്ടിട്ട് പോയി, അലൻ പോലും നിന്നില്ല. അവനും പോയി.

അവരൊക്കെ പോയ ശേഷം ഞാനും ഷീനയും ഹാൾ വിട്ടിട്ട് ഗസ്റ്റ് റൂമിൽ പോയിരുന്നാണ് ട്രെയിനിങ് തുടർന്നത്.

ഞാൻ വിചാരിച്ചത് പോലെ അടുത്ത ദിവസം 11 മണിക്കാണ് ഷീനയുടെ ട്രെയിനിങ് കഴിഞ്ഞത്. അവസാനം ട്രെയിനിങ് കഴിഞ്ഞ് ഷീന പോയപ്പോ ഞാൻ കുറച്ചുനേരം ഉറങ്ങാനായി കിടന്നു. ആരും എന്നെ ശല്യം ചെയ്യാന്‍ വന്നില്ല.

രണ്ട് മണിക്ക് ഞാൻ തനിയേ എഴുനേറ്റ് കുളിച്ച ശേഷം ഹാളില്‍ ഒരുമിച്ച് കൂടിയിരുന്ന് സംസാരിക്കുന്നവരുടെ അടുത്തേക്ക് പോയി. ഇപ്പൊ വീട്ടില്‍ സേവിയർ അങ്കിൾ, സ്റ്റെല്ല ആന്റി, അലൻ, ഷീന, വില്യം അങ്കിൾ, ലിസി ആന്റി, എന്റെ അമ്മ, പപ്പ, ധ്വനി, ജെസ്സി, പിന്നെ ഞാനും മാത്രമാണുള്ളത്. ഷീനയുടെ ഫ്രണ്ട്സും മറ്റ് റിലേറ്റീവ്സാരും ഇല്ലാത്തത് കൊണ്ട്‌ വീട്ടിലെ

അന്തരീക്ഷം നോര്‍മ്മലായി മാറിയിരുന്നു.

“എന്റെ പൊന്ന് സ്റ്റെല്ലെ, ഒരു മാസം പറ്റില്ലെങ്കിൽ വേണ്ട, രണ്ട് ആഴ്ചയെങ്കിലും ഞങ്ങളുടെ കൂടെ ലണ്ടനിൽ വന്ന് നിന്നൂടേ..? രണ്ടാഴ്ച പിള്ളാര് ഡാൻസ് പ്രാക്ടീസ് ചെയ്തില്ലെങ്കില്‍ മാനം ഇടിഞ്ഞ് വീഴുമോ..?” ഞാൻ അങ്ങോട്ട് ചെന്നപ്പോ സേവിയർ അങ്കിൾ കെഞ്ചുന്നത് പോലെയ സ്റ്റെല്ല ആന്റിയോട് സംസാരിക്കുന്നതാണ് കേട്ടത്.

മറ്റുള്ളവർ അവരുടെ കാര്യത്തിൽ ഇടപെടാതെ മിണ്ടാതിരുന്ന് കാണുകയായിരുന്നു. ഞാൻ പോയി ജെസ്സിക്ക് പുറകിലുള്ള ഒരു ഡബിൾ കുഷൻ ചെയറിലിരുന്നു. ഉടനെ മറ്റാരെങ്കിലും വന്ന് എന്റെ അടുത്തിരിക്കും മുമ്പ്‌ ജെസ്സി ധൃതിയില്‍ എഴുനേറ്റ് വന്ന് എന്നോട് തൊട്ടുരുമ്മി ഇരുന്നിട്ട് അവളുടെ കാല് എന്റെ തുടയിൽ കയറ്റി വച്ച ശേഷം ഒരു കൈ കൊണ്ട്‌ എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിക്കുകയും ചെയ്തു. പിണങ്ങി കഴിഞ്ഞ് എന്നോട് പിന്നെയും മിണ്ടാൻ തുടങ്ങുമ്പോൾ ജെസ്സി എന്റെ മേല്‍ ഭയങ്കര പൊസസീവായിരിക്കും. പണ്ട്‌ തൊട്ടേ അവൾ അങ്ങനെയാണ്. എന്തുകൊണ്ടോ എനിക്കും അത് ഇഷ്ട്ടമാണ്. ഞാൻ മിണ്ടാതെ ഒരു കൈ അവളുടെ തോളത്ത് ചുറ്റി അവളെ എന്നോട് ചേര്‍ത്തു പിടിച്ചു.

“എന്റെ ഇച്ചായാ, ലണ്ടനിൽ ഞാൻ ഒരിക്കലും വരില്ല,” സ്റ്റെല്ല ആന്റി തറപ്പിച്ച് പറഞ്ഞു. “ഒരിക്കൽ വന്നിട്ട് തന്നെ എനിക്ക് മതിയായി. അവിടെ എനിക്ക് ഇഷ്ട്ടപെടുനില്ല.”

അപ്പോ സേവിയർ അങ്കിൾ വേറെ എന്തോ പറയാൻ തയാറായി വായ തുറന്നു.

“വേണ്ട ഡാഡി.” പെട്ടന്ന് അലൻ അവന്റെ അച്ഛനെ പിന്തിരിപ്പിച്ചു. “മമ്മിക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട. കഴിഞ്ഞ പ്രാവശ്യം മമ്മി വന്നിട്ട് വെറും മൂന്ന്‌ ദിവസമല്ലേ എങ്ങനെയോ നിന്നത്. ശാഠ്യം പിടിച്ചിട്ട് നാട്ടിലേക്ക് തിരിച്ച് കൊണ്ട്‌ വിടേണ്ടിയും വന്നില്ലേ.

Leave a Reply

Your email address will not be published. Required fields are marked *