മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“മ്മ് തുടങ്ങാം ജിനു മോനെ, പക്ഷേ ആദ്യം ഞാൻ

പോയി മേലൊന്ന് കഴുകട്ടെ. നി നമ്മുടെ മസാജ് റൂമിൽ പോയി എല്ലാം റെഡിയാക്കി വെക്ക്.”

“ആന്റിയെ കണ്ടിട്ട് കുറച്ച് മുമ്പാണ് കുളിച്ചത് പോലെ തോന്നുന്നല്ലോ, ഇനിയും മേല് കഴുകണോ..?” ആന്റിയോട് ചോദിച്ചിട്ട് ഞാൻ ആന്റിയുടെ പിരിച്ചിട്ടിരിക്കുന്ന മുടിയിൽ ചീപ്പ് കൊണ്ട്‌ കോതുന്ന പോലെ ആന്റിയുടെ മുടിയിൽ എന്റെ വിരലുകൾ കോര്‍ത്ത്  കോതിയിട്ട് കൈ മാറ്റി.

അത്ര സ്വാതന്ത്ര്യത്തോടെ ഞാൻ ആന്റിയുടെ മുടി അങ്ങനെ കോതിയപ്പോ ആന്റിയുടെ കണ്ണുകളിൽ അഗാധമായ വാത്സല്യം നിറഞ്ഞു തുളുമ്പി.

“ശെരിയാണ് ജിനു മോനെ. അഞ്ചുമണിക്ക് ഞാൻ കുളിച്ചതാണ്. പക്ഷേ ഇത്രയും സമയം ഇവിടെ നിന്ന് ജോലി ചെയ്തതല്ലേ, ഈ വിയര്‍പ്പൊക്കെ നി കണ്ടില്ലേ..?” ആന്റി കൈ കൊണ്ട്‌ കഴുത്തിലെ വിയർപ്പ് തുടച്ചു.

“ഓക്കെ. ഞാൻ പോയി മസാജ് റൂമിൽ എല്ലാം റെഡിയാക്കി വയ്ക്കാം. ആന്റി മേല് കഴുകീട്ട് അങ്ങോട്ട് വന്നാൽ മതി.”

“ശെരി വാ.” ആന്റി എനിക്കൊപ്പം നടന്നു. ഞങ്ങൾ ഹാളിലേക്ക് വന്നതും ഞാൻ അവിടെ നിന്നു. ആന്റി ഹാളും കടന്ന് നേരെ ആന്റിയുടെ റൂമിലേക്ക് പോയി.

ഹാളില്‍ നേരത്തെ കൊണ്ടു വച്ച ട്രോളി ബാഗ് എടുത്തുകൊണ്ട് ഞാൻ മസാജ് റൂമിലേക്ക് പോയി.

മസാജ് റൂമിൽ ഒരു വലിയ തെറാപ്പി ടേബിളും, ഒരു റിലാക്സേഷൻ ചെയറും, പിന്നെ ഒരു സാധാരണ മേശയുമാണുള്ളത്. ഞാൻ എന്റെ ട്രോളി ബാഗിനെ ആ സാധാരണ തെറാപ്പിന് മുകളില്‍ കൊണ്ട്‌ വച്ചിട്ട് ആദ്യം തെറാപ്പി ടേബിളിനെ വേണ്ട രീതിക്ക് സെറ്റ് ചെയ്തിട്ടു. ശേഷം, ഇപ്പോഴും പുതിയത് പോലെ തോന്നിക്കുന്ന, ആ റിലാക്സേഷൻ ചെയർ നോക്കി ഞാൻ പുഞ്ചിരിച്ചു. ഞാൻ

യോഗ സയൻസും, തെറാപ്പിയും, ആയുര്‍വേദവുമൊക്കെ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാൻ സ്വന്തമായി ഈ റിലാക്സേഷൻ ചെയർ ഉണ്ടാക്കി ആന്റിക്ക് ഗിഫ്റ്റ് ചെയ്തതാണ്. ഇരുനൂറ്‌ കിലോ വരേയുള്ള ഭാരം താങ്ങാനുള്ള കപ്പാസിറ്റിയുമുണ്ട് ഈ ചെയറിന്. അതിനെ പല ഡിഗ്രീയിൽ അഡ്ജസ്റ്റ് ചെയ്യാനും കഴിയും. അതിനായുള്ള മെക്കാനിസമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ടും, മരത്തടിക്കൊപ്പം  ലോഹ മിശ്രിതങ്ങൾ ചേര്‍ത്തിരിക്കുന്നത് കൊണ്ടും ചെയറിന് നല്ല ഭാരമുണ്ട്. അതുകൊണ്ട്‌ ചെയറിനെ മൂവ് ചെയ്യാൻ എളുപ്പത്തിന് വീലുകളും ഘടിപ്പിച്ചിട്ടുണ്ട്. ആ വീലുകൾക്ക് സേഫ്റ്റി ലോക്കുമുണ്ട്.

റൂമിന്റെ ഒരു മൂലയ്ക്കിട്ടിരുന്ന ആ ചെയറിന്റെ ലോക്ക് മാറ്റി അതിനെ തള്ളിക്കൊണ്ടു വന്ന് തെറാപ്പി ടെബിളിനടുത്തായിട്ടിട്ട ശേഷം അതിന്റെ വീലൊക്കെ വീണ്ടും ഞാൻ ലോക്ക് ചെയ്തു. ഇന്നത്തെ ആന്റിയുടെ തെറാപ്പിക്ക് ഈ ചെയറും ആവശ്യമാണ്.

ചെയറിനെ അതിന്റെ സ്ഥാനത്തിട്ട ശേഷം ഞാൻ പോയി മേശക്ക് മുകളില്‍ വച്ചിരുന്ന ട്രോളി ബാഗ് തുറന്നു വച്ചു. ഇത് സാധാരണ ട്രോളി ബാഗല്ല. കസ്റ്റം മെയ്ഡാണ്. മസാജ്, തെറാപ്പി, ചികില്സ, തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്ക് വേണ്ട പല തരത്തിലുള്ള സാധനങ്ങളെ സെപ്പറേറ്റ് സെപ്പറേറ്റായി ഹോള്‍ഡ് ചെയ്യാനായി ഒരുപാട്‌ ചെറുതും വലുതുമായ കുഷൻ അറകളും സോക്കറ്റുകളുമുണ്ട്. എല്ലാത്തിനെയും സെപ്പറേറ്റായി ഗ്രിപ്പ് ചെയ്തു പിടിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. എന്റെ ഈ ട്രോളി ബാഗിനെ പത്ത് മീറ്റർ ഉയരത്തിൽ നിന്ന് നിലത്തെടുത്തെറിഞ്ഞാൽ പോലും അകത്തുള്ള സാധനങ്ങളൊക്കെ സേഫായി തന്നെയിരിക്കും. അതിന്റെയൊക്കെ സ്ഥാനങ്ങളിൽ നിന്ന് അനങ്ങുക പോലും ചെയ്യില്ല.

ട്രോളി ബാഗില്‍ നിന്നും ആന്റിയുടെ മസാജ് തെറാപ്പിക്ക് ആവശ്യമായ സാധനങ്ങളൊക്കെ എടുത്ത് മേശയ്ക്ക് മുകളിലായി വച്ചു.

ഇനി വേറെ കുറച്ച് സെറ്റപ്പൊക്കെ ചെയ്യാനുണ്ട്. ട്രോളി

ബാഗില്‍ നിന്നും, പലതരം മെഴുകുതിരികൾ വച്ചിരിക്കുന്ന അറ തുറന്ന് അതില്നിന്നും വയലറ്റ് നിറത്തിലുള്ള ഒരു വലിയ മെഴുകുതിരിയെടുത്തു. മറ്റൊരു അറയിൽ നിന്നും ഒരു മെഴുകുതിരി ഹോള്‍ഡറും പുറത്തെടുത്തു. എന്നിട്ട് മെഴുകുതിരി കത്തിച്ച് ഹോള്‍ഡറിൽ ഉറപ്പിച്ച ശേഷം അതിനെ റൂമിന്റെ ഒരു മൂലയില്‍ കൊണ്ടു വച്ചു. ഈ മെഴുകുതിരിക്ക് തലച്ചോറിനേയും മനസ്സിനെയും റിലാക്സ് ചെയ്യിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *