മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“വേണ്ട, ഞാനങ്ങ് വീട്ടില്‍ പോയി കഴിച്ചോളാം.” ധ്വനി തീര്‍ത്തു പറഞ്ഞു.

എന്നോടുള്ള പിണക്കം കാരണമാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഞാൻ കാര്യമാക്കിയില്ല.

“എന്നാൽ ഹെര്‍ബല്‍ ടീ ഞാൻ ഉണ്ടാക്കാം. അതെങ്കിലും കുടിക്ക്.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

“എനിക്ക് വേണ്ട. നീ തന്നെ കുടിക്ക്.” കുഞ്ഞുങ്ങള്‍ പിണങ്ങി ദേഷ്യം കാണിക്കും പോലെ അവള്‍ സംസാരിച്ചു.

“എടി, അഹങ്കാരം

കാണിച്ചാൽ നിന്നെ ചവിട്ടി കൂടി വളമാക്കി ഗ്രീന്‍ ഹൗസില്‍ മരുന്ന് ചെടികള്‍ക്ക് ഇട്ടു കൊടുക്കും.” പറഞ്ഞിട്ട് ഞാൻ പോയി അവളുടെ രണ്ട് കാലും പിടിച്ചു വലിച്ച് അവളെ നിലത്തിടാൻ ശ്രമിക്കും പോലെ ഷോ കാണിച്ചു.

ഉടനെ പിണക്കമൊക്കെ മാറി ധ്വനി പൊട്ടിച്ചിരിച്ചു. അല്‍പ്പ സമയം ചിരിച്ചിട്ട് അവള്‍ ചിരി നിര്‍ത്തി എന്നോട് ചോദിച്ചു, “സത്യം പറ ജിനു, എന്നോട് നിനക്ക് ദേഷ്യമുണ്ടോ..?”

“ഇല്ലടി പെണ്ണേ. എനിക്കൊരു ദേഷ്യവുമില്ല. നി ഹാപ്പിയാണെങ്കിൽ എനിക്ക് അത്രയും മതി. ഞാനും ഹാപ്പിയാണ്. പിന്നെ പഴയ പോലെ തന്നെ എന്നോട് നിന്റെ എന്ത് ആവശ്യവും പറയാൻ മടിക്കരുത്, കാശിന്റെ കാര്യത്തിൽ പോലും ചോദിക്കാൻ മടി വേണ്ട. കേട്ടല്ലോ..?”

ഞാൻ യാത്രയും പറഞ്ഞു തീരും മുമ്പ്‌ ധ്വനി ചാടിയിറങ്ങി വന്ന് എന്റെ മേല്‍ ചാടി എന്നെ മുറുകെ കെട്ടിപ്പിടിച്ചു.

“എടി തുണിയില്ലാതെ വന്ന് എന്നെ കെട്ടിപ്പിടിക്കുന്നോ…? നിന്റെ ദേഹത്തുള്ള ഔഷധക്കുഴമ്പൊക്കെ എന്റെ ഡ്രെസ്സിലൊക്കെയായി.” ചിരിച്ചുകൊണ്ട് ഞാൻ പരാതി പറഞ്ഞെങ്കിലും ഞാനും അവളെ മുറുകെ കെട്ടിപിടിച്ചിട്ട് വിട്ടു.

അപ്പോ അവളും എന്നെ വിട്ടിട്ട് മാറി നിന്ന് നാണത്തോടെ എന്നെ നോക്കി സംസാരിച്ചു, “ജിനു, ജെസ്സിക്ക് നി പലതരം തെറാപ്പികൾ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് ജെസ്സി എന്നോട് പറഞ്ഞിട്ടുണ്ട്. അതും പൂര്‍ണ നഗ്നയായി കിടത്തി. അപ്പൊ ഞാൻ ചിന്തിച്ചായിരുന്നു.. സ്വന്തം ചേട്ടൻ അനിയത്തിയുടെ രഹസ്യ ഭാഗങ്ങളിലൊക്കെ തെറാപ്പി ചെയ്യുമ്പോ അവള്‍ക്ക് മോശമായി അനുഭവപ്പെടില്ലേ എന്ന്. അവളുടെ വികാരം ഉണരില്ലേ എന്ന്..!! പക്ഷേ ഇപ്പൊ എനിക്ക് എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു ജിനു — നിന്റെ ഒരു സ്പര്‍ശവും മോശമായി എനിക്ക്

ഫീൽ ചെയ്തില്ല. എന്റെ വികാരത്തെ നി ഉണര്‍ത്തിയില്ല, തെറ്റായ ഒരു സ്പര്‍ശവും നിന്നില്‍ നിന്നുണ്ടായില്ല. ഞാൻ വളരെ സേഫായിട്ട് മാത്രമാണ് ഫീൽ ചെയ്തത്. എല്ലാം എനിക്ക് ആശ്ചര്യമായിരിക്കുന്നു ജിനു. നി ഒരു റിയൽ ജെൻഡിൽമേനാണ്.” നിറഞ്ഞ കണ്ണുകളോടെ, പക്ഷേ പുഞ്ചിരിച്ചു കൊണ്ട്‌, ധ്വനി പറഞ്ഞു നിര്‍ത്തി.

“ഓക്കെ, ഓക്കെ, കരഞ്ഞത് മതി. ഇനി നി പോയി കുളിക്ക്. അര മണിക്കൂര്‍ കഴിഞ്ഞു.” അതും പറഞ്ഞ്‌ അവളെ ഞാൻ അങ്ങോട്ട് തിരിച്ചു നിര്‍ത്തിയിട്ട് കാല് കൊണ്ട്‌ അവളുടെ ചന്തിക്കിട്ട് ഒരു തട്ട് കൊടുത്തു.

ധ്വനി പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവളുടെ ഡ്രെസ്സൊക്കെ എടുത്തുകൊണ്ട് തെറാപ്പി റൂം വിട്ടു പോയി.

“ജിനു, ഹെര്‍ബല്‍ ടീ ഉണ്ടാക്കാൻ മറക്കല്ലേ. പിന്നെ നിന്റെ റൂമിലാണ് ഞാൻ കുളിക്കാന്‍ പോകുന്നത്.”

“ഓക്കെ, ഓക്കെ.” അവൾ പറഞ്ഞ രണ്ട് കാര്യത്തിനും ഞാൻ സമ്മതം അറിയിച്ചു. എന്നിട്ട് വേഗം തെറാപ്പി ടേബിളിൽ ക്ലീന്‍ ചെയ്തിട്ട് ചെന്ന് കിച്ചനിൽ കേറി ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്ന പരുപാടിയിലേർപ്പെട്ടു.

കുറച്ച് കഴിഞ്ഞ് ധ്വനി ഇങ്ങോട്ട് വന്നു. അന്നേരം തന്നെയാണ് ഹെര്‍ബല്‍ ടീ റെഡിയായത്. അവൾക്കും എനിക്കും ഓരോ ഗ്ളാസിൽ ഒഴിച്ചിട്ട് ഒരു ഗ്ലാസ്സ് അവള്‍ക്ക് കൊടുത്തു.

ഞങ്ങൾ ഒന്നും മിണ്ടാതെയാണ് കുടിച്ചത്.

“ശെരി ജിനു, ഞാൻ പോട്ടെ.”

“രാത്രി 12 മണി ക—”

“അത് സാരമില്ല. ലേറ്റായാലും ഞാൻ വരുമെന്ന് പറഞ്ഞിട്ടാണ് വന്നത്.” അവൾ പുഞ്ചിരിച്ചു.

“ശെരി അപ്പൊ. ഗുഡ് നൈറ്റ്.”

“ഗുഡ് നൈറ്റ് ജിനു.” അതും പറഞ്ഞ്‌ അവള്‍ പുറത്തേക്ക്‌ നടന്നു. ഞാനും കൂടെ നടന്നു.

പുറത്തുപോയി ഞാൻ ഗെയിറ്റ് തുറന്നിട്ട്

കൊടുത്തു.

അവള്‍ അവളുടെ ടൂ വീലറിൽ കേറിയിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവള്‍ പോയി. അവൾ പോയതും മനസ്സിൽ ഒരു കുഞ്ഞ് ഭാരം അനുഭവപ്പെട്ടു. പക്ഷേ ഞാൻ വെറുതെ ഒന്ന് ചിരിച്ചപ്പൊ ആ ഭാരം പെട്ടന്ന് അലിഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *