മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

റിഥിയെ ഏല്‍പ്പിക്കുന്ന ജോലികൾ കഴിയുമ്പോ അവൾ എന്റെ കൂടെ നിന്ന് ഞാൻ ചെയ്യുന്നതൊക്കെ വളരെ ശ്രദ്ധാപൂർവ്വവും വിസ്മയത്തോടും നോക്കുക മാത്രമല്ല, ആയിരം കൂട്ടം ചോദ്യങ്ങളും സംശയങ്ങളും അവൾ ചോദിക്കുന്നുണ്ടായിരുന്നു.

ഇടക്കിടക്ക് ഞാൻ അവര്‍ക്ക് റെസ്റ്റ് കൊടുത്തെങ്കിലും, അവർ ജോലി തുടരുമ്പൊ അവരെ ഞാൻ ശെരിക്കും പ്രയോജനപ്പെടുത്തി. പല കാര്യങ്ങൾ എന്താണെന്ന് പോലും അവര്‍ക്ക് മനസ്സിലായില്ലെങ്കിലും ഞാൻ പറഞ്ഞു കൊടുന്നത് അതുപോലെ അവർ ചെയ്തു. അവര്‍ക്ക് ഞാൻ റെസ്റ്റ് കൊടുക്കുന്നുണ്ടെങ്കിലും ഞാൻ റെസ്റ്റെടുക്കാതെ യന്ത്രം പോലെയാണ് നിർത്താതെ എന്റെ ജോലി ഓരോന്നായി ചെയ്തു തീര്‍ത്ത് കൊണ്ടിരുന്നത്.

എന്റെ സീക്രട്ട് ലാബിലും, അതുപോലെ ഓഫീസിലും വാഷ്റൂം ഫെസിലിറ്റീസ് ഉള്ളതുകൊണ്ട് ആര്‍ക്കും ഓഫീസ് വിട്ട് പുറത്ത്‌ പോകേണ്ട ആവശ്യമുണ്ടായില്ല. എന്റെ ഓഫീസിൽ ചായ ഉണ്ടാക്കാനുള്ള സംവിധാനങ്ങൾ ഉള്ളത് കൊണ്ട്‌ ജെസ്സി ഇടക്കിടക്ക് പോയി എല്ലാവർക്കും വേണ്ടി എന്റെ സ്പെഷ്യൽ പാക്ക് ഉപയോഗിച്ച് ചായ ഉണ്ടാക്കി കൊണ്ടുവന്നു.

“ഈ ചേട്ടന് റെസ്റ്റൊന്നും വേണ്ടെ…?” റിഥി ഇടക്ക് ജെസ്സിയോട് ആശ്ചര്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കേട്ടു.

“അച്ചാച്ചൻ അങ്ങനെയാണ്. എന്തെങ്കിലും ജോലി തുടങ്ങിയാൽ അത് കഴിയുന്നത് വരെ റെസ്റ്റ് എടുക്കാറില്ല.”

ജെസ്സി മറുപടി കൊടുക്കുന്നതും എന്റെ കാതിൽ വീണു.

ഒടുവില്‍ തുടർച്ചയായുള്ള 6 മണിക്കുറത്തെ പ്രയത്നതതിന് ശേഷം എന്റെ അത്യാവശ്യം അല്ലാത്ത ചില ജോലികള്‍ ഒഴികെ ബാക്കിയെല്ലാം ഞാൻ കംപ്ലീറ്റാക്കി. സത്യത്തിൽ ജെസ്സിയും ഫ്രണ്ട്സും വലിയൊരു സഹായമായിരുന്നു എന്നത് സമ്മതിക്കാതിരിക്കാൻ വയ്യാ.

“താങ്ക്സ് ജെസ്സി. താങ്ക്സ് ഹസ്ന. താങ്ക്സ് റിഥി. നിങ്ങളുടെയൊക്കെ ഹെല്പ് എനിക്ക് ഒരുപാട്‌ പ്രയോജനം ചെയ്തു.” ഞാൻ അവർ മൂന്ന്‌ പേരെയും മാറിമാറി നോക്കി നന്ദി പറഞ്ഞു.

ഉടനെ അവരുടെ മുഖം ഭയങ്കര സന്തോഷം കാരണം തുടുത്ത് പ്രകാശിച്ചു.

“ചേട്ടൻ താങ്ക്സൊന്നും പറയണ്ട. ശെരിക്കും ഞാനാണ് ചേട്ടന് താങ്ക്സ് പറയേണ്ടത്.” സന്തോഷം തുളുമ്പുന്ന വലിയ പുഞ്ചിരിയോടെ റിഥി പറഞ്ഞു.

“എനിക്ക് താങ്ക്സോ, എന്തിന്‌..!?”

“അതൊക്കെയുണ്ട് ജിനുവേട്ടാ. എനിക്ക് ഈ അല്‍ഗോരിതവും ഇന്‍ഫോമേഷനേക്കാളും താൽപര്യം ജെനിറ്റിക്സും മോലിക്കുലർ സിസ്റ്റവുമായിരുന്നു. അതുകൊണ്ട്‌ ഞാൻ ശെരിക്കും ബയോടെക്നോളജി എടുത്ത് പഠിക്കാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്റെ അച്ഛന്റെ നിര്‍ബന്ധം കാരണമാണ് ഞാൻ ഡാറ്റാ സയൻസ് എടുത്തത്. ഇത്രയും നാൾ വലിയ താല്‍പര്യമില്ലാതെയാണ് ഞാൻ പഠിച്ചത്. എന്നാൽ ചേട്ടൻ ഇവിടെ ചെയ്യുന്നത് ഓരോന്ന് കണ്ടിട്ട് എന്റെ ആ താൽപര്യക്കുറവൊക്കെ മാറിയിരിക്കുന്നു.”

“എടി, ശെരിക്കും നിന്റെ താല്പര്യക്കുറവ് മാറിയോ..?!” ഹസ്ന ആശ്ചര്യത്തോടെ റിഥിയോട് ചോദിച്ചു.

“മ്മ് മാറി. എത്ര നിസാരമായിട്ടാ ചേട്ടൻ മനുഷ്യന്റെ ജനിതകഘടന ഡാറ്റാസ് പലവിധത്തിൽ മാപ് ചെയ്യുകയും, കമ്പ്യൂട്ടർ സിമുലേഷൻ റൺ ചെയ്തും പലതരത്തിലുള്ള റിസൾട്ട്സ് കണ്ടത്. ഇവിടെ ബയോടെക്നോളജി മാത്രല്ല ഡാറ്റാ സയൻസും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നും എനിക്ക് വിശ്വസിക്കാനെ കഴിയുന്നില്ല.” റിഥി വിടര്‍ന്ന കണ്ണുകളോടെ ആശ്ചര്യം പ്രകടിപ്പിച്ചു. “അതൊന്നും പോരാത്തതിന്

എത്ര സിംപിളായിട്ടാണ് ഔഷധങ്ങളിൽ ചേർത്ത് കംപ്ലീറ്റ് ചെയ്യാനുള്ള സീക്രട്ട് മിക്സ് ഇൻഗ്രീഡിയൻറ്സൊക്കെ ജിനു ചേട്ടൻ ഉണ്ടാക്കിയെടുത്തത്..!!”

റിഥിയുടെ പുകഴ്ത്തലും ആശ്ചര്യവുമൊക്കെ കണ്ടിട്ട് എനിക്കെന്തോ ചെറിയ നാണം പോലെ ഉണ്ടായി. എന്റെ കവിള് ചെറുതായി ചൂട് പിടിച്ചു.

അവളുടെ പുകഴ്ത്തൽ കേട്ടിട്ട് ഞാൻ റിഥിയെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

“ശെരി വരൂ..,” തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ അവരോട് പറഞ്ഞു. “നമുക്ക് എന്റെ ഓഫിസിൽ പോകാം. അവിടെ എന്റെ സിസ്റ്റത്തിൽ ചില ഡാറ്റാസ് സ്റ്റോര്‍ ചെയ്യാനുണ്ട്. അതൊക്കെ നിങ്ങളുടെ പഠിത്തത്തിനെ പോലും സഹായിക്കും.”

Leave a Reply

Your email address will not be published. Required fields are marked *