മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“ജിനു, ആ വില്ല ഓൺലൈനിൽ ബ്ലോക്ക് ചെയ്തപ്പോ ഞങ്ങള്‍ തരേണ്ട ഷെയറിൽ നിന്നും പകുതി കാശ് മാത്രമാണ്‌ നീ വാങ്ങിച്ചത്. അതിനുശേഷം നി ഞങ്ങളില്‍ നിന്നും ബാക്കി കാശ് വാങ്ങിച്ചില്ല, ഇവിടത്തെ ഭൂരിഭാഗച്ചിലവും നീ ഒറ്റക്കാണ് നടത്തിയത്, ജെസ്സിക്ക് ചെയ്തത് പോലെ റിഥിയും ഹസ്നയുടേയും സകല ചിലവും നീയാണ് വഹിച്ചത്…. ഞങ്ങൾ എത്ര നിര്‍ബന്ധിച്ചിട്ടും ഞങ്ങൾ തരേണ്ട കാശ് നീ ഞങ്ങളിൽ നിനും സ്വീകരിക്കുന്നുമില്ല, ഇത് ശെരിയാണോ..?” സവിത ആന്റി എന്നെ ചോദ്യം ചെയ്തു.

“അതേ കാര്യങ്ങൾ തന്നെയാണ്

എനിക്കും ചോദിക്കാനുള്ളത്.” പുറകില്‍ നിന്ന് ഷെഹിന ആന്റി ഉറക്കച്ചവടിൽ പറഞ്ഞു.

“എന്റെ ആന്റിമാരേ, നമ്മളിവിടെ ഒരേ ഫാമിലി പോലെയല്ലേ ജീവിച്ചത്..? ജെസ്സിയെ പോലെ തന്നെ അവരും എന്റെ അനിയത്തിമാരാണ്. അതുകൊണ്ട്‌ ഈ നിസാര കാശിന്റെ കാര്യം നിങ്ങളിനി സംസാരിക്കരുത്.” ഞാൻ തീര്‍ത്തു പറഞ്ഞു.

അപ്പോ കുറച്ച് നേരത്തേക്ക് സവിത ആന്റി മിണ്ടാതെ എന്നെ നോക്കിയിരുന്നു.

“ശെരി കാശിന്റെ കാര്യം ഞാൻ ഇനി സംസാരിക്കില്ല.” ഒടുവില്‍ ആന്റി പറഞ്ഞു. “ശെരി, ഞാനും കുറച്ചുനേരം ഉറങ്ങിക്കോട്ടെ ജിനു..?” സവിത ആന്റി കണ്ണുകൾ തിരുമ്മി കൊടുവായിടുന്നതിനിടക്ക്  ചോദിച്ചു. “നന്നായി ഉറക്കം വരുന്നത് കാരണം കണ്ണ് തുറന്നിരിക്കാൻ പോലും കഴിയുന്നില്ല.” ആന്റി വീണ്ടും കൊടുവായിട്ടു.

“എനിക്ക് കൊഴപ്പമില്ല, ആന്റി ഉറങ്ങിക്കോളു.”

“ഞങ്ങൾ ആരെങ്കിലും ഉണര്‍ന്നിരുന്ന് നിനക്ക് കമ്പനി തന്നില്ലെങ്കില്‍ നിനക്ക് ബോറടിക്കില്ലേ..? ഞങ്ങൾ എല്ലാവരും ഉറങ്ങുന്നത് കാണുമ്പോ നീയും അറിയാതെ ഉറങ്ങിപ്പോകില്ലേ..? അപ്പൊ ആക്സിഡന്റ് സംഭവിക്കില്ലേ..?” ആന്റി അസ്വസ്ഥതയോടെ എന്നോട് ആരാഞ്ഞു.

ഉടനെ ജെസ്സിയാണ് അതിനുള്ള മറുപടി ആന്റിക്ക് കൊടുത്തത്,,

“പലപ്പോഴും 3,4 ദിവസങ്ങൾ തുടർച്ചയായി ഉണര്‍ന്നിരുന്ന് ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ആളാണ് അച്ചാച്ചൻ. അതുപോലെ കുളിക്കാനും കഴിക്കാനും മാത്രം ചെറിച്ചെറിയ ബ്രേക്ക് എടുത്തിട്ട് തുടര്‍ച്ചയായി രണ്ട് മൂന്ന്‌ ദിവസങ്ങൾ വണ്ടി ഓടിക്കുന്നതും അച്ചാച്ചന്റെ നോര്‍മ്മല്‍ ലൈഫിൽ ഉള്‍പ്പെടുന്ന കാര്യമാണ്. അതുകൊണ്ട്‌ ആരും വിഷമിക്കുകയും ഭയക്കുകയും വേണ്ട. സേഫായി തന്നെ അച്ചാച്ചൻ നമ്മളെ എത്തിക്കേണ്ട സ്ഥലത്ത്‌ എത്തിക്കും.” ജെസ്സി കണ്ണുകൾ തുറക്കാതെയാണ് ഉറക്കച്ചവടിൽ പറഞ്ഞത്.

“ഓഹ്, അങ്ങനെയാണോ..! സാധാരണയായി ആളുകള്‍ രാത്രി വണ്ടി ഓടിക്കുമ്പോ കമ്പനി വേണമെന്ന് പറയുന്നതാണ് കേട്ടിട്ടുള്ളത്. പക്ഷേ ജിനു

തല തിരിച്ചാണല്ലോ.” ആന്റി തലയാട്ടി ചിരിച്ചു. “ഹ്മ്. എന്തായാലും ഇതിലൊക്കെ നിന്റെ അച്ചാച്ചന് നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് കേട്ടപ്പോ എനിക്ക് സമാധാനമായി.” കണ്ണുകളടച്ച് കിടക്കുന്ന ജെസ്സിയോട് സവിത ആന്റി പറഞ്ഞ ശേഷം സീറ്റ് പുറകോട്ട് മലർത്തി ബെഡ് പോലെയാക്കിയിട്ടു.

“പിന്നേ ജിനു, ഇടക്കൊക്കെ ബാത്റൂമുള്ള എവിടെയെങ്കിലും നിർത്തണെ.” ആന്റി ഓർമ്മിപ്പിച്ചു.

“നിര്‍ത്താം ആന്റി.” ഞാൻ സമ്മതിച്ചു. “കൂടാതെ രാവിലെ നമുക്ക് കുളിച്ച് ഡ്രെസ്സ് മാറാനുമൊക്കെ ലോഡ്ജിൽ റൂമെടുക്കാം. ഞാൻ ഈ വഴിക്ക് വരുമ്പോ സ്ഥിരമായി കേറുന്ന ഒരു ചെറിയ ലോഡ്ജുണ്ട്. അവിടെ നല്ല ഹോം മെയ്ഡ് ഫുഡ് കിട്ടുന്ന കാന്റീനുമുണ്ട്. അവിടെ നമുക്ക് കഴിക്കുകയും ചെയ്യാം.”

“മ്മ്, ശെരി ജിനു. അങ്ങനെ തന്നെ മതി.” ആന്റി എന്നോട് പറഞ്ഞിട്ട് സീറ്റില്‍ ചാഞ്ഞു കിടന്ന് കണ്ണുകളടച്ചു.

ഉടനെ അഗാധമായ ഉറക്കത്തിലായത് പോലെ ആന്റിയുടെ ശരീരം റിലാക്സാവുയും ശ്വാസഗതി മാറുകയും ചെയ്തു. പുറകിലും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാവരും പെട്ടന്നു തന്നെ ഉറങ്ങി കഴിഞ്ഞിരുന്നു.. ജെസ്സി പോലും.

എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ വേണ്ടപ്പോ ഏത് ക്ഷീണത്തേയും മറികടന്ന് പ്രവർത്തിക്കാൻ പണ്ടേ ഞാൻ ശീലിച്ചിരുന്നത് കൊണ്ട്‌ പല കാര്യങ്ങളും ചിന്തിച്ചുകൊണ്ട് ശ്രദ്ധയോടെ ഞാൻ വണ്ടി ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *