മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ഹ്മ്, മാഡത്തിന് 56 വയസ്സായി. ഒറ്റ മോളേയുള്ളു, 30 വയസ്സ്. 6 വര്‍ഷം മുമ്പ്‌ മോൾടെ കല്യാണം കഴിഞ്ഞു. ഭർത്താവ് മരിച്ചിട്ട് ഇപ്പൊ 2 വര്‍ഷവുമായിട്ടുണാടാകും. ഭർത്താവ് മരിച്ചതിൽ പിന്നെ മാഡം അധികമൊന്നും വീട്ടിലോട്ട് പോകാറില്ല, എപ്പോഴും ഈ ലാബില്‍ തന്നെ ഉണ്ടാവും. അച്ചാച്ചന്റെ റൈറ്റ് ഹാന്‍ഡാണ്.” ജെസ്സി അവരുടെ ഡീറ്റെയിൽസ് ഷെയർ ചെയ്തു.

ഒടുവില്‍ മാഡം ഞങ്ങളുടെ മുന്നിലെത്തി നിന്നു.

“ഗുഡ് ഈവനിങ് സർ.” വന്നതും മാഡം എന്നെ നോക്കി വിഷ് ചെയ്തപ്പോ ഞാനും തിരികെ വിഷ് ചെയ്തു.

“ഹയ് ജെസ്സി, സുഖമാണോ,..?” സുനയ മാഡം ചെറിയ പുഞ്ചിരിയോടെ ഇംഗ്ലീഷിൽ ജെസ്സിയോട് ചോദിച്ച ശേഷം അവളുടെ അടുത്തേക്ക് പോയി അവള്‍ക്ക് ഷേക് ഹാന്‍ഡ് കൊടുത്തിട്ട് ജെസ്സിയുടെ ഫ്രണ്ട്സും രണ്ട് ആന്റിമാരേയും നോക്കി പുഞ്ചിരിച്ചു. അവരും തിരികെ പുഞ്ചിരിച്ചു.

“എനിക്ക് സുഖം. ഇവിടത്തെ മാഡത്തിന്റെ ലൈഫ് എങ്ങനെയാ..?” ഷേക് ഹാന്‍ഡ് കഴിഞ്ഞ് ജെസ്സിയും മറു പുഞ്ചിരിയോടെ ഇംഗ്ലീഷിൽ ചോദിച്ചു.

“മ്മ്, ബിസിയായി പോകുന്നു. പിന്നെ, എന്നെ കുറിച്ചാണ് നിന്റെ ഫ്രണ്ട്സിനോട് സംസാരിച്ചതെന്ന് എനിക്ക് മനസ്സിലായി കേട്ടോ.” അവർ ശബ്ദം താഴ്തി അവളോട് പറഞ്ഞു.

“ഞാൻ തെറ്റായി ഒന്നും അവരോട് പറഞ്ഞില്ല, ഉള്ളതൊക്കെ തന്നെയാ പറഞ്ഞത്.” ചിരിയോടെ പറഞ്ഞിട്ട് ജെസ്സി അവരെ സൂക്ഷിച്ചു നോക്കി, “മാഡത്തിന് സുഖമില്ലേ..? മുഖത്തിന് വല്ലാത്ത വിളർച്ചയും ക്ഷീണവുമാണല്ലോ..?”

ഉടനെ മാഡം എന്നെ ഒന്ന് നോക്കിയ ശേഷം വീണ്ടും

ജെസ്സിയെ നോക്കി സംസാരിച്ചു, “ഓ, സുഖമില്ലാത്തത് കൊണ്ടല്ല ജെസ്സി. കഴിഞ്ഞ കുറെ മാസമായി ഉറക്കം കുറവായത് കൊണ്ടാണ് ഇങ്ങനെ.”

സുനയ മാഡം ജെസ്സിയോട് അത്രയും പറഞ്ഞിട്ട് നടന്ന് എന്റെ മുന്നില്‍ വന്നു നിന്നിട്ട് ബഹുമാനം കലര്‍ന്ന പുഞ്ചിരിയോടെ ശിരസ്സനക്കി. ഞാനും ശിരസ്സനക്കി പുഞ്ചിരിച്ചു.

അപ്പോ സുനയ മാഡം കന്നട ഭാഷയിൽ എന്നോട് സംസാരിച്ചു തുടങ്ങിയതും ഹസ്ന ആശ്ചര്യപ്പെട്ട് ജെസ്സിയോട് എന്തോ കുശുകുശുത്തു.

പക്ഷേ എന്റെ ശ്രദ്ധ അങ്ങോട്ട് വിടാതെ മാഡത്തിന് മാത്രം ഞാൻ കൊടുത്തു.

“സർ, 6 ദിവസത്തിന് മുമ്പ്‌ നിങ്ങൾ അയച്ചുതന്ന ഫോര്‍മുല പ്രകാരം ആ രണ്ട് ഹെര്‍ബല്‍ സൊല്യൂഷൻസും തയ്യാറാക്കിയിട്ടുണ്ട്. അര മണിക്കൂര്‍ മുമ്പാണ് അത് റെഡിയായണ്.” മാഡം ചെറിയ അഭിമാനത്തോടെ എന്നെ അറിയിച്ചു.

“വാവ്.” ഒടുവില്‍ ഒരു സന്തോഷവാർത്തയെങ്കിലും കേട്ടപ്പോ മറ്റെ ബാഡ് ന്യൂസ് തല്‍ക്കാലത്തേക്ക് മറന്ന് ഞാൻ സന്തോഷിച്ചു.

സത്യത്തിൽ, ഇന്ന്‌ അർധരാത്രിയെങ്കിലും കഴിഞ്ഞേ മാഡത്തിനെ ഏല്‍പ്പിച്ചിരുന്ന ആ ജോലി കഴിയൂ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എനിക്ക് വേണ്ട ഇൻഗ്രീഡിയൻസിൽ ഏറ്റവും പ്രധാനപ്പെട്ടതും, തയ്യാറാക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ളതുമായതാണ് ഞാൻ സുനയ മാഡത്തെ ഏല്പിച്ചിരുന്നത്.

“ആ സൊല്യൂഷൻസ് ശെരിക്കും സക്സസ് തന്നെയാണോ..?” തിരിച്ച് ഞാനും കന്നടയിൽ സംസാരിച്ചു. “എന്റെ പ്രൊസീജർ പ്രഹരം രണ്ട് ടെസ്റ്റും നടത്തി തന്നെയാണോ സക്സസ് കൺഫോം ചെയ്തത്..?”

“അതേ സർ, രണ്ട് ടെസ്റ്റും നടത്തിയായിരുന്നു. ഫസ്റ്റ് ടെസ്റ്റിൽ ഗോൾഡൻ ഫ്യൂം ഉണ്ടായ ശേഷം ആ ടെസ്റ്റ് സൊല്യൂഷനു ബ്ലാക്ക് ഹണിയുടെ കളർ ആന്‍ഡ് കൺസിസ്റ്റൻസി ലഭിച്ചു. സെക്കന്റ് ടെസ്റ്റിൽ യൂക്കലിപ്റ്റസ് സ്മെൽ ഒഴികെ വേറൊരു മാറ്റവും ഉണ്ടായില്ല. സോ,

കൃത്യമായ ടെസ്റ്റ് റിസള്‍ട്ട്സ് തന്നെയാണ് കിട്ടിയത്.”

“വാവ് വണ്ടർഫുൾ.” സന്തോഷത്തോടെ ഞാൻ വലുതായി പുഞ്ചിരിച്ചു. “ഓക്കെ മാഡം, ആ സൊല്യൂഷൻസ് ഇപ്പൊ എവിടെയാണ്.?” ഞാൻ ധൃതിയില്‍ ചോദിച്ചു. “പിന്നേ മറ്റ് ലാബുകളിലും ചിലതൊക്കെ തയ്യാറാക്കാൻ ഞാൻ ഏല്‍പ്പിച്ചിരുന്നു. അതൊക്കെ തയാറായി കഴിഞ്ഞാല്‍ ഇങ്ങോട്ട് കൊണ്ടുവന്ന് നിങ്ങളെ ഏല്‍പ്പിക്കാനും ഞാൻ പറഞ്ഞിരുന്നു. പത്തു മിനിറ്റ് മുമ്പ്‌ അതൊക്കെ നിങ്ങളെ ഏല്പിച്ചതായി എനിക്ക് മെസേജും കിട്ടിയതാണ്.”

Leave a Reply

Your email address will not be published. Required fields are marked *