“ഓക്കെ അച്ചാച്ചാ, ഈ ജോലി കഴിഞ്ഞാല്‍ 5 മണിക്കറത്തേക്ക് അച്ചാച്ചൻ ഫ്രീയല്ലേ..? അപ്പൊ മര്യാദയ്ക്ക് അന്നേരമത്രയും ഉറങ്ങിക്കോണം.” ജെസ്സി ആജ്ഞാപിച്ചു.
“ഉത്തരവ് പോലെ ചെയ്യാം.” ഞാൻ അങ്ങനെ പറഞ്ഞപ്പോ ജെസ്സിയും ധ്വനിയും ചിരിച്ചു.
“ഓക്കെ അച്ചാച്ചാ, ഞങ്ങൾ പോകുന്നു, പിന്നെ കാണാം.”
“ശെരി ജിനു, പിന്നെ കാണാം. ഞങ്ങൾ പോട്ടെ..?”
“മ്മ്, ഓക്കെ. പിന്നെ കാണാം.” ഞാൻ പിന്നെ എന്റെ ജോലിയില്‍ ശ്രദ്ധിച്ചു. അവർ പോകുകയും ചെയ്തു.
ഒടുവില്‍ രാത്രി 11 മണിയോടെ എന്റെ ജോലി കഴിഞ്ഞപ്പോ ഒരു നെടുവീര്‍പ്പോടെ ഞാൻ കുറച്ചുനേരം എന്റെ ടേബിളിന് മുകളില്‍ കയറി കിടന്നു.
ഇനി 5 മണിക്കൂറത്തേക്ക് ഞാൻ ഫ്രീയാണ്. റൂമിൽ പോയി 4 മണിക്കൂര്‍ ഉറങ്ങാൻ ഞാൻ തീരുമാനിച്ചു. പക്ഷേ ആദ്യം പോയി സമാധാനമായി ഇരുന്ന് ഫുഡ് കഴിക്കണം.
10 മിനിറ്റ് കഴിഞ്ഞ് മെല്ലെ ടേബിളിൽ നിന്നിറങ്ങി ഞാൻ അണ്ടർ ഗ്രൗണ്ട് വിട്ട് മുകളില്‍ എന്റെ റൂമിലേക്ക് പോയി. കുളിച്ച് ക്ഷീണമൊക്കെ മാറ്റിയ ശേഷം ചെന്ന് കഴിച്ചു. എന്നിട്ട് തിരികെ റൂമിൽ വന്നു.
വെള്ളിയാഴ്ച എന്റെ രണ്ട് മൊബൈലും ഞാൻ എന്റെ ബെഡ്ഡിലാണ് ഇട്ടിട്ട്
പോയത്. ഇപ്പൊ അത് മേശപ്പുറത്തായിരുന്നു. പകുതിക്ക് താഴെ മാത്രം ഉണ്ടായിരുന്ന ബാറ്ററി ഇപ്പൊ ഫുള്ളാക്കിയിട്ടിട്ടുമുണ്ട്. ജെസ്സിയുടെ പണിയാണ്.
രണ്ട് ദിവസത്തിന് ശേഷമാണ് എന്റെ മൊബൈൽ ഞാൻ തൊടുന്നത്. ഒരുപാട് മിസ്സ്ഡ് കോൾസും കുറെയേറെ മെസേജുമൊക്കെ കിടപ്പുണ്ടായിരുന്നു.
പല കോളുകളുടെ കൂട്ടത്ത് ഷീനയുടേയും, സ്വർണ്ണയുടേയും, പിന്നെ സ്റ്റെല്ല ആന്റിയുടെ കോളും ഉണ്ടായിരുന്നു. ഷീനയുടെ കുറെ വാട്സാപ് മെസേജും ഉണ്ടായിരുന്നു. ഉടനെ അതിനുള്ള മറുപടി ഞാൻ ചെയ്തിട്ട് ആന്റിയുടെ മിസ്ഡ് കോൾസ് എടുത്തു നോക്കി.
ആന്റി ഇന്നലെ പല സമയത്തായി 7 പ്രവശ്യവും, ഇന്ന് 4 പ്രവശ്യവുമാണ് ട്രൈ ചെയ്തിരിക്കുന്നത്. എനിക്ക് ആശ്ചര്യം തോന്നി. കാരണം ധ്വനിയുടെ തെറാപ്പി കഴിയുന്നത് വരെ ഞാൻ ബിസിയായിരിക്കുമെന്ന് നേരത്തെ ഞാൻ ആന്റിയോട് പറഞ്ഞിട്ടുണ്ടായിരുന്നു, കൂടാതെ ആന്റി സാധാരണയായി ഒരു പ്രാവശ്യം മാത്രമേ എന്റെ നമ്പറിലേക്ക് ട്രൈ ചെയ്യാറുള്ളു, ഞാൻ എടുത്തില്ലെങ്കിൽ ഞാൻ ബിസിയാണെന്ന് മനസ്സിലാക്കി ആന്റി വീണ്ടും ട്രൈ ചെയ്യാറില്ല. ഫ്രീയാകുമ്പോ ഞാൻ തിരികെ വിളിക്കുമെന്ന് ആന്റിക്കറിയാം. പക്ഷേ ഈ രണ്ട് ദിവസമായി ആന്റി പല പ്രാവശ്യമായിട്ടാണ് ട്രൈ ചെയ്തിരിക്കുന്നത്.
എന്തെങ്കിലും അർജെന്റ കാര്യമായിരിക്കുമോ..?! ഞാൻ ചിന്തിച്ചു.
യേയ്, അങ്ങനെ അർജന്റായിരുന്നെങ്കിൽ ആന്റി ജെസ്സിയെ വിളിച്ച് കാര്യം പറഞ്ഞ് അവളെ എന്റെ അടുത്തേക്ക് പറഞ്ഞുവിടുമായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചുമില്ല.
എന്തെങ്കിലുമാവട്ടെ. ആന്റിയെ വിളിച്ചാല്‍ കാര്യമറിയാമല്ലോ.
രാത്രി 11:30 കഴിഞ്ഞത് കൊണ്ട് ഇപ്പൊ വിളിക്കണോ വേണ്ടയോന്ന് ഞാനൊന്ന് ആലോചിച്ചു. എന്നിട്ട് വിളിക്കാൻ തീരുമാനിച്ച് ഞാൻ സ്റ്റെല്ല ആന്റിക്ക് കോൾ ചെയ്തപ്പൊ ആന്റിയുടെ നമ്പർ ബിസിയാണെന്ന് പറഞ്ഞു. ഈ സമയം ആന്റിയുടെ നമ്പർ എന്തിനാണ് ബിസിയായിരിക്കുന്നത്..? അങ്കിളൊ
അലനോ ഈ സമയത്തൊന്നും ആന്റിയെ വിളിക്കാറില്ലെന്ന് എനിക്കറിയാം. ഓ, ചിലപ്പോ ഷീനയായിരിക്കും.
ഞാൻ പിന്നെ ആന്റിക്ക് വിളിച്ചില്ല. ഉറങ്ങാനായി കിടന്നു.
അന്നേരം വാട്സാപ്പിൽ ആന്റിയുടെ ടെക്സ്റ്റ് മെസേജ് വന്നു — *ജിനു മോനെ, ഞാൻ ഷീന മോളുമായി വീഡിയോ കോളിലാണ്. അവളോട് സംസാരിച്ചിട്ട് നിനക്ക് ഞാൻ വിളിക്കാം.*
*ഓക്കെ ആന്റി* മറുപടി കൊടുത്തിട്ട് ഞാൻ മറ്റുള്ള മെസേജുകൾക്കും റിപ്ലൈ ചെയ്യാൻ തുടങ്ങി.
*ജിനു മോനെ, നി ഉറങ്ങിയോ…?* 15 മിനിറ്റ് കഴിഞ്ഞ് വാട്സാപ്പിൽ ആന്റിയുടെ ടെക്സ്റ്റ് മെസേജ് വന്നയുടനെ ഞാൻ വാട്സാപ് തുറന്നു.
ഞാൻ ഓൺലൈനിൽ വന്നത് കണ്ടിട്ട് എന്റെ മറുപടിക്ക് വെയിറ്റ് ചെയ്യാതെ ആന്റി എനിക്ക് കോള്‍ ചെയ്തു.
ആന്റിയുടെ കോൾ വന്നപ്പോഴേ ഒരുതരം ആവേശം എനിക്കുണ്ടായി. വല്ലാത്തൊരു മൂഡും എന്നിൽ പടർന്നു പിടിച്ചു.
