മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ഔഷധവും മറ്റും വാങ്ങിക്കാൻ വന്നവർക്ക് വേണ്ടത് കൊടുക്കാം, ബട്ട് ചെറിയ ചികില്സക്കായി വന്നവരെ എന്തുചെയ്യും..?” ജെസ്സി അവളോട് ചോദിച്ചു.

“നമുക്കെന്ത് ചെയ്യാൻ കഴിയും. ജിനു ബിസിയാണെന്ന് പറയാം.

അവര്‍ക്ക് മനസ്സിലാവും.”

“ഓക്കെ ചേച്ചി.”

അവർ രണ്ടുപേരും പുറത്തിറങ്ങി ഡോർ ക്ലോസ് ചെയ്തു.

അവർ പോയശേഷം ഞാൻ എന്റെ ജോലിയില്‍ ലയിച്ചുപോയി. ഇടക്കൊക്കെ വളരെ ചെറിയ ബ്രേക്ക് മാത്രമെടുത്തിട്ട് എന്റെ ജോലി ഞാൻ തുടർന്നു.

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് തുടങ്ങിയ ജോലിയാണ്. രാത്രി ഉറങ്ങുക പോലും ചെയ്യാതെ ശനിയാഴ്ചയും തുടർന്നു.

ശനിയാഴ്ച കഴിഞ്ഞ് ഞായറാഴ്‌ചയുമെത്തി.

ശനി ഞായർ അവധിയായത് കൊണ്ട്‌ വെള്ളിയാഴ്ച രാത്രി ഇങ്ങോട്ട് വന്ന ജെസ്സിയും ധ്വനിയും തിരികെ പോയില്ലായിരുന്നു. എന്റെ വീട്ടില്‍ തന്നെ അവർ നിന്നു. ഔഷധവും മറ്റും വാങ്ങിക്കാൻ വീട്ടിലോട്ട് വരുന്നവരുടെ കാര്യമൊക്കെ അവരാണ് നോക്കിയത്. പിന്നെ സമയാസമയത്തിന് ഫുഡ്ഡൊക്കെ അവർ ഉണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും, എന്റെ ഇങ്ങനെയുള്ള ജോലി സാഹചര്യങ്ങളിൽ എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ കഴിക്കുവെന്ന് അറിയാവുന്നത് കൊണ്ട്‌ ജെസ്സി എന്നെ ശല്യം ചെയ്യാതെ എന്റെ വഴിക്ക് വിട്ടു. ഞാനും എപ്പോഴെങ്കിലും ഒരു നേരം മാത്രം എന്റെ സൗകര്യത്തിന് പോയി വേഗം വലിച്ചു വാരി വിഴുങ്ങിയിട്ട് വേഗം തിരികെ വന്നു.

ഒടുവില്‍ ഞായറാഴ്‌ച രാത്രി 8 മണിക്ക് ജെസ്സിയും ധ്വനിയും വീണ്ടും എന്റെ ലാബിലേക്ക് വന്നു. ഞാൻ അപ്പോഴും ബിസിയായിരുന്നു. ഞാൻ ചെയ്യുന്നതൊക്കെ കുറച്ച് നേരത്തേക്ക് അവർ നോക്കി നിന്നു.

“ഓക്കെ, ഞങ്ങൾ പോകുന്നു അച്ചാച്ചാ. നാളെ ഞങ്ങൾക്ക് കോളേജിൽ പോണമല്ലോ.” ജെസ്സി ഒടുവില്‍ പറഞ്ഞപ്പോ അവരെ നോക്കുക പോലും ചെയ്യാതെ ഞാൻ ഓക്കെയെന്ന് തലയനക്കി കാണിച്ചു.

“ഫുഡ് ഉണ്ടാക്കി വച്ചിട്ടുണ്ട്, സമയം കിട്ടുമ്പോ അച്ചാച്ചൻ കഴിക്കണെ.” ജെസ്സി സ്നേഹത്തോടെ പറഞ്ഞു. അപ്പൊ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട്‌ വീണ്ടും ഞാൻ

തലയനക്കി കാണിച്ചു.

“ഈ ജോലിയൊക്കെ എപ്പോ തീരും..?” ധ്വനി എന്നോട് ചോദിച്ചു.

ഞാൻ മിണ്ടാതെ ജോലി തുടർന്നപ്പൊ ധ്വനി ആ ചോദ്യം വീണ്ടും ആവർത്തിച്ചു.

അപ്പോഴും ഞാൻ മിണ്ടാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.

“ജിനു, ഇതിന്റെ ഉത്തരം കിട്ടാതെ ഞങ്ങൾ പോകില്ല.” ധ്വനി അല്‍പ്പം വാശിയോടെ പറഞ്ഞപ്പോ ജെസ്സി ചിരിച്ചു.

“എന്നാൽ ഞാനും ഉത്തരം അറിയാതെ പോവില്ല, ഞങ്ങൾ അച്ചാച്ചനെ ശല്യം ചെയ്യും.” കുസൃതിയോടെ ജെസ്സി പറഞ്ഞിട്ട് ചിരിച്ചു.

അപ്പോ അവരെ നോക്കാതെ ഞാനും ചിരിച്ചു.

“ഓക്കെ, ഞാൻ പറയാം. ഇനിയൊരു 3 മണിക്കൂര്‍ കൊണ്ട്‌ ഔഷധക്കൂട്ടുകൾ ഉണ്ടാക്കിക്കഴിയും. ആ ഔഷധക്കൂട്ടുകൾ സെറ്റാവാൻ 5 മണിക്കൂര്‍ വേണം. ആ 5 മണിക്കൂര്‍ ഞാൻ ഫ്രീയായിരിക്കും. ശേഷം ഫൈനല്‍ സ്റ്റേജ് ഞാൻ തുടങ്ങും, രണ്ട് സ്റ്റെപ്പായി വേണം ചെയ്യാൻ. ആ സ്റ്റെപ്പ്സ് കഴിഞ്ഞാൽ ധ്വനിയുടെ ഔഷധക്കുഴമ്പ് റെഡി.” എന്റെ ജോലി തുടർന്നു കൊണ്ട്‌ ഞാൻ അവരെ അറിയിച്ചു.

“ആ രണ്ട് സ്റ്റെപ്പ്സ് എങ്ങനെയാണ് ചെയ്യുക. ഒരുപാട്‌ സമയം വേണ്ടിവരുമോ..?” ധ്വനി അടുത്ത ചോദ്യം ചോദിച്ചു.

“ഇപ്പോഴത്തെ എന്റെ ഈ ജോലി കഴിഞ്ഞാൽ ഫൈനല്‍ സ്റ്റേജിലെ ആദ്യത്തെ സ്റ്റെപ്പ് 5 മണിക്കൂര്‍ കഴിഞ്ഞാലേ തുടങ്ങാൻ കഴിയൂ, അതായത്‌ രാവിലെ 4 മണിക്ക് ആദ്യത്തെ സ്റ്റെപ്പ് തുടങ്ങണം.. ഒരു മണിക്കൂറില്‍ ആ സ്റ്റെപ്പ് കംപ്ലീറ്റാവുകയും ചെയ്യും. ശേഷം 8 മണിക്കൂര്‍ കഴിഞ്ഞ്, അതായത്‌, ഉച്ച ഒരു മണിക്ക് രണ്ടാമത്തെ സ്റ്റെപ്പ് തുടങ്ങും. ഏറ്റവും പ്രധാനപ്പെട്ടതും, വളരെയേറെ സങ്കീര്‍ണമായ ജോലിയാണ് ഈ ഫൈനല്‍ സ്റ്റെപ്പ്. ഒരു മണിക്ക് തുടങ്ങിയാല്‍ വൈകിട്ട് 4 നാലരയോടെ

90% കംപ്ലീറ്റാകും. അന്നേരം രണ്ട് മണിക്കൂറത്തേക്ക് അതിന്റെ ചൂട് കുറയാനായി വെറുതെ വിടണം. പിന്നെ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ജോലി തുടങ്ങണം, മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ കംപ്ലീറ്റാവുകയും ചെയ്യും. പിന്നെ അത് സെറ്റാവാൻ 2 മണിക്കൂര്‍ വേണം. ആ രണ്ട് മണിക്കൂര്‍ കഴിഞ്ഞെ ഔഷധക്കുഴമ്പ് ഉപയോഗിക്കാൻ കഴിയു. അങ്ങനെ ധ്വനിയുടെ തെറാപ്പി തിങ്കളാഴ്ച രാത്രി 9 മണിക്ക് ഇവിടെ വച്ച് ചെയ്യാം.”

Leave a Reply

Your email address will not be published. Required fields are marked *