നിന്നും കണ്ണുകൾ മാറ്റി എന്റെ മുഖത്ത് പതിച്ചു കൊണ്ട് ചോദിച്ചു.
“വൗവ്. ഇവിടെ ലേഡീസും ഉണ്ടല്ലോ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിൽ..!” ഹസ്ന ആശ്ചര്യപ്പെട്ടു.
“അച്ചാച്ചന്റെ ഈ ലാബിലുള്ള അണ്ടർ ഗ്രൗണ്ട് ഫ്ലോർസിൽ 24/7 ഒരുപാട് സീക്രട്ട് റിസർച്ചുകളും എക്സ്പെരിമെന്റ്സും നടന്നുകൊണ്ടിരിക്കൂം. ചിലത് ആർമിക്കാരുമായി ബന്ധപ്പെട്ടതാണ്. പിന്നെ മറ്റ് ഗവണ്മെന്റ് റിലേറ്റഡുമുണ്ട്. പിന്നെയും എന്തൊക്കെയോ അവിടെ നടക്കുന്നുണ്ട്.. പക്ഷേ ഒന്നും എനിക്ക് വ്യക്തമായി അറിയില്ല. അതുകൊണ്ടാണ് അച്ചാച്ചൻ ഇത്രക്ക് സെക്യൂരിറ്റി ടൈറ്റ് ചെയ്ത് വച്ചിരിക്കുന്നത്. കൂടാതെ അച്ചാച്ചന്റെ ഏത് സ്ഥാപനങ്ങളിലും ലേഡീസാണ് അധികവും. സെക്യൂരിറ്റീസ് പോലും.” ഞാൻ എന്തെങ്കിലും പറയും മുമ്പ് ജെസ്സി ചാടിക്കേറി ഷെഹിന ആന്റിക്ക് മറുപടി കൊടുത്തു.
“ആയുധധാരികളായ സെക്യൂരിറ്റി ഗാര്‍ഡ്സിനെ നിയമിക്കാൻ മാത്രം എന്ത് റിസർച്ചാണ് അണ്ടർ ഗ്രൗണ്ടില്‍ നടക്കുന്നത്..?” ഒടുവില്‍ സവിത ആന്റിയുടെ വിസ്മയത്തിൽ വിടര്‍ന്ന കണ്ണുകളും ഗെയിറ്റിൽ നിന്ന് മാറി എന്റെ മുക്കത്ത് പതിഞ്ഞു. “പോരാത്തതിന് ആര്‍മിയും ഉണ്ടല്ലോ..!!”
“അതൊക്കെ സീക്രട്ടാണ്. ഒന്നും പറയാൻ കഴിയില്ല.” ചിരിച്ചുകൊണ്ടാണെങ്കിലും ഗൗരവം നിറഞ്ഞ ശബ്ദത്തിലാണ് ഞാൻ പറഞ്ഞത്.
“അത്രയ്ക്ക് സീക്രട്ടാണോ..?” ഷെഹിന ആന്റി തലയാട്ടി.
അപ്പോ ജെസ്സി ചുണ്ടുകൾ കൊട്ടി പറഞ്ഞു, “എന്നോട് പോലും അണ്ടർ ഗ്രൗണ്ട് ലാബില്‍ എന്തു നടക്കുന്നുവെന്ന് അച്ചാച്ചൻ പറഞ്ഞിട്ടില്ല. അപ്പോ എത്രത്തോളം സീരിയസ്സാണെന്ന് ചിന്തിക്കാമല്ലോ. പക്ഷേ എന്തായാലും ഇതുവരെ സീക്രട്ടായിരുന്ന അവിടെ നടക്കുന്ന റിസർച്ചിനെ കുറിച്ച് അച്ചാച്ചൻ പറയാമെന്ന് പ്രോമിസ് ചെയ്തിട്ടുണ്ട്. ആ സീക്രട്ടൊക്കെ ഇന്നു ഞാൻ പൊളിക്കും.”
“ശെരി, ശെരി, ഇവിടെതന്നെ നില്‍ക്കാതെ എല്ലാവരും വരൂ.” ജെസ്സി കൊഞ്ഞനം കുത്തി കാണിക്കുന്നത് നോക്കി ചിരിച്ചുകൊണ്ട് ഞാൻ എല്ലാവരെയും വീട്ടിനകത്തേക്ക്
ക്ഷണിച്ചു.
അതോടെ ആ ചർച്ച അവിടെ അവസാനിച്ച് എല്ലാവരും എന്റെ പിന്നാലെ വന്നു.
“ഈ വീട്ടില്‍ രണ്ട് റൂമേയുള്ളുവെങ്കിലും രണ്ടും വലിയ റൂമാണ്.” അവരെ അവരെ കൂട്ടിക്കൊണ്ടു പോയി രണ്ട് റൂമും ഞാൻ കാണിച്ചു കൊടുത്തു.
ഓരോ റൂമിലും ഓരോ വലിയ ഡബിൾ ബെഡ് കൂടാതെ വലിയ സോഫാ സെറ്റ്, നാല് കുഷൻ ചെയറുകൾ, ഒതുക്കി പൊക്കത്തിൽ അടുക്കി വച്ചിരിക്കുന്ന കുറെ പ്ലാസ്റ്റിക് ചെയറുകൾ, മേശ, ടീപ്പോയ് തുടങ്ങി വേണ്ട എല്ലാ ഫർണിച്ചറുകളും ഉണ്ടായിരുന്നു.
“എന്തിനാ ഇത്രയധികം ക്വാളിറ്റി കൂടിയ പ്ലാസ്റ്റിക് ചെയറുകൾ അടുക്കി വച്ചിരിക്കുന്നത്. രണ്ട് റൂമിലും കൂടെ 100, 110 ചെയറുകൾ ഉണ്ടല്ലോ..!!” സവിത ആന്റി അന്തംവിട്ട് ചോദിച്ചു.
“ഇടക്കൊക്കെ ഇവിടെ വീട്ടില്‍ വച്ചാണ് അച്ചാച്ചൻ സ്റ്റാഫ് മീറ്റിംഗ് നടത്താറുള്ളത്. അത് കഴിഞ്ഞ് ഫുഡ് പാർട്ടിയുമുണ്ടാകും. സോ ഇത്രയും കസേര ആവശ്യമുണ്ട്.” ജെസ്സി മറുപടി പറഞ്ഞു.
“ഓഹ്, അങ്ങനെയാണോ.”
“പിന്നേ രണ്ട് റൂമിലും ബാത്റൂമുണ്ട്,” ഞാൻ പറഞ്ഞു. “കൂടാതെ 6 കോമൺ ബാത്റൂം വീട്ടിനു പുറത്തുമുണ്ട്.”
“സ്റ്റാഫ്സ് ഇടക്കിടക്ക് ഇങ്ങോട്ട് വരുന്നത് കൊണ്ട് അത്രയും ബാത്റൂം ആവശ്യമാണ്.” ഷെഹിന ആന്റി സ്വയം പറഞ്ഞു.
“പിന്നെയുള്ളത് വലിയ കിച്ചനും, രണ്ട് വലിയ സ്റ്റോര്‍ റൂമും, 75 പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാൻ സൗകര്യമുള്ള വലിയ ഡൈനിംഗ് ഹാളും, പിന്നെ വലിയ ഹാളുമാണ്.” വീട്ടിലുള്ള സൗകര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ക്ക് ഞാൻ ഓരോന്നായി കാണിച്ചുകൊടുത്തു.
ലാസ്റ്റായിട്ട് ഞാൻ അവരെ ആദ്യത്തെ സ്റ്റോര്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.
“കുടിക്കാനുള്ള മിനറൽ വാട്ടർ ഇവിടെയാണ് സൂക്ഷിച്ച് വെച്ചിട്ടുള്ളത്.” അവിടെ സ്റ്റോറില്‍ ഒന്നര
ലിറ്റര്‍ കുപ്പിയുടെ വെള്ളം ബോക്സ് കണക്കിന് സ്റ്റോക്ക് ചെയ്തു വച്ചിരിക്കുന്നത് ഞാൻ കാണിച്ചു കൊടുത്തു.
