“ഇതുപോലെ തന്നെയാണോ മറ്റ് രണ്ട് സ്റ്റോറേജ് റൂമുകളും..?” അങ്കിളും എല്ലാം വിസ്മയത്തോടെ നോക്കി കൊണ്ട് എന്നോട് ചോദിച്ചു.
“ഈ സ്റ്റോറേജ് റൂമാണ് ഏറ്റവും ചെറുത്, മറ്റ് രണ്ട് സ്റ്റോറേജ് റൂമുകളും ഇതിന്റെ ഒന്നര മടങ്ങ് വീതമുണ്ടാകൂം.” ചിരിച്ചുകൊണ്ട് ആന്റി അവരോട് പറഞ്ഞു.
“ശെരി, നിങ്ങൾ
ഇതൊക്കെ നോക്കി നില്ക്കു, ഞാൻ ഹെര്‍ബല്‍ ടീ തയ്യാറാക്കാൻ പോകുന്നു.” അവരോട് പറഞ്ഞിട്ട് ഞാൻ പോയി വേണ്ട ഇൻഗ്രീഡിയൻസൊക്കെ എടുത്തിട്ട് മിക്സ് ചെയ്യുന്ന പരുപാടി തുടങ്ങി.
അന്നേരം അവർ മൂന്ന് പേരും സ്റ്റോറില്‍ ചുറ്റി കറങ്ങി എല്ലാം നോക്കി നടന്നു. ധ്വനിക്കും ജെസ്സിക്കും എളുപ്പത്തിനായി പേരുകൾ ലാബൽ ചെയ്തിരുന്നതൊക്കെ വായിച്ചു കൊണ്ടാണ് ശ്രീവിദ്യ ആന്റി നടന്നത്. ഓരോന്നും എന്ത് ആവശ്യത്തിനാണെന്ന് ശ്രീവിദ്യ ആന്റി ഇടക്കിടക്ക് സ്റ്റെല്ല ആന്റിയോട് ചോദിക്കുന്നത് ഞാൻ കേട്ടു. പക്ഷേ സ്റ്റെല്ല ആന്റിക്കും അതിനെ കുറിച്ചൊന്നും അറിയില്ല, അതുകൊണ്ട് ആന്റി അറിയില്ലെന്ന് പറഞ്ഞു.
എല്ലാം മിക്സ് ചെയ്ത ശേഷം, 15 മിനിറ്റ് കൊണ്ട് അതിലേക്ക് എന്റെ സ്പെഷ്യൽ ഇൻഗ്രീഡിയൻറ്റും ഞാൻ തയ്യാറാക്കി ചേര്‍ത്തു. ഒടുവില്‍, സ്റ്റോറേജിനകത്ത് തന്നെയുള്ള എക്യുപ്മെന്റ് റൂം ഞാൻ തുറന്നപ്പോ മറ്റുള്ളവരും ആകാംഷയോടെ എന്റെ കൂടെ അകത്തേക്ക് വന്നു.
ഞാൻ എന്റെ മിക്സ് ചെയ്ത ഇൻഗ്രീഡിയൻറ്റ്സിനെ അവിടെയുള്ള ഇലക്ട്രിക് കണ്ടെയ്നറിലാക്കിയ ശേഷം ടെംപ്റേച്ചർ സെറ്റ് ചെയ്തിട്ട് കണ്ടെയ്നറടച്ചു.
“ഇനി മുക്കാല്‍ മണിക്കൂര്‍ വെയിറ്റ് ചെയ്യാം.” ഞാൻ അവരോട് പറഞ്ഞു.
“ഓക്കെ, വെയിറ്റ് ചെയ്യാം.” ശ്രീവിദ്യ ആന്റി സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അതിന്റെ വില എന്നോട് ചോദിച്ചു.
“ഇത്തവണ കാശൊന്നും വേണ്ട, എന്റെ ഗിഫ്റ്റാണ്. പക്ഷേ അടുത്ത പ്രാവശ്യം ഞാൻ കാശു മേടിക്കും.” ചിരിച്ചുകൊണ്ട് ഞാൻ അറിയിച്ചു.
“ഓക്കെ ജിനു, അടുത്ത പ്രാവശ്യം കാശു മേടിച്ചിട്ട് തന്നാൽ മതി.” ശ്രീവിദ്യ ആന്റിയും ചിരിച്ചുകൊണ്ട് പറഞ്ഞു.
അന്നേരം കൃഷ്ണകുമാര്‍ അങ്കിളിന് ഒരു കോൾ വന്നപ്പോ പുള്ളി മൊബൈലില്‍ സംസാരിച്ചു കൊണ്ട് സ്റ്റോറേജിൽ നിന്നും പുറത്തേക്ക്
പോയി. ശ്രീവിദ്യ ആന്റി വാതിൽ നട വരെ പോയി പുറത്ത് അങ്കിൾ സംസാരിക്കുന്നത് നോക്കി നിന്നു.
“ജിനു മോനെ..,” ഞങ്ങൾ രണ്ടുപേര്‍ക്കും കുറച്ച് പ്രൈവസി കിട്ടിയപ്പോ സ്റ്റെല്ല ആന്റി എന്റെ തോളില്‍ തട്ടി. “ഞാൻ നിന്നോട് ഫുൾ ബോഡി മസാജിന്റെ കാര്യം പറഞ്ഞായിരുന്നല്ലോ… എന്നാവും നിനക്ക് സമയം കിട്ടുക..?” ആന്റി കുറച്ച് ടെൻഷൻ പിടിച്ച് ധൃതിയില്‍ ചോദിച്ചു.
“ബുധനാഴ്ച വരെ ഞാൻ ബിസിയായിരിക്കും ആന്റി. വരുന്ന വ്യാഴാഴ്ച ആന്റിക്ക് ഓക്കെയാണോ..?”
“എനിക്ക് ഓക്കെ. പക്ഷേ അവിടെ വീട്ടില്‍ പല സമയത്തായി ഞാൻ നടത്തുന്ന ഡാൻസ് ക്ലാസിന്റെ കാര്യം അറിയാലോ, രാവിലെ തൊട്ട് വൈകിട്ട് ഏഴ് മണി വരെയുണ്ട്. അപ്പൊ ഏഴു മണിക്ക് ശേഷമുള്ള സമയം പറ ജിനു മോനെ.”
“8 മണിക്ക് ഓക്കെയല്ലേ..?” ഞാൻ ചോദിച്ചു.
“ഓക്കെ, മതി.” ആന്റി ഉടനെ സമ്മതിച്ചു.
“അപ്പോ ഞാൻ വ്യാഴാഴ്ച 8 മണിക്ക് വീട്ടില്‍ വരാം.”
“ഓക്കെ ജിനു മോനെ. അപ്പൊ അത് കൺഫോം ചെയ്യാം.”
“ഓക്കെ ഡൺ.”
“എന്താ അവിടെ ഒരു രഹസ്യം പറച്ചില്..?” ശ്രീവിദ്യ ആന്റി നടയില്‍ നിന്നുകൊണ്ട് തന്നെ ഞങ്ങളെ നോക്കി ചോദിച്ചു.
“എന്റെ ഒരു തെറാപ്പിക്കുള്ള ഡേറ്റും ടൈമും ജിനു മോനോട് ഞാൻ ചോദിക്കുവായിരുന്നു.” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.
അന്നേരം അങ്കിൾ തിരികെ വരുന്നത് കണ്ടിട്ട് എന്തോ പറയാൻ തുടങ്ങിയ ശ്രീവിദ്യ ആന്റി ഒന്നും പറയാതെ പെട്ടന്ന് വിഴുങ്ങിക്കളഞ്ഞു.
അതിനുശേഷം ഞാൻ നാലുപേരും കൂടി വെറുതെ ഓരോന്ന് സംസാരിച്ച് സമയം കളഞ്ഞു. ഒടുവില്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോ ഞാൻ പോയി സെറ്റായി കഴിഞ്ഞ ഹെര്‍ബല്‍
ടീ ഓരോ കിലോ വച്ച് മൂന്ന് പാക്കറ്റിലാക്കി കൊണ്ടുവന്ന് ശ്രീവിദ്യ ആന്റിയെ ഏല്‍പ്പിച്ചു.
