മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“എടി…!!” ചമ്മൽ കാരണം മുഖം ചുവന്നു തുടുത്ത് ഞാൻ വിളിച്ചുകൂവി. ഷഡ്ഡിയും ബോക്സറും ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട എന്ത് ആവശ്യമാണ്‌ ഉണ്ടായിരുന്നത്…!!

ഈ പെണ്ണിന്റെ കുസൃതി കൂടി വരുകയാണല്ലോ പുണ്യാളന്‍മാരേ. ജെസ്സി പലപ്പോഴായി എന്റെ സാധനത്തെ പൂര്‍ണ നഗ്നമായി തന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട്‌ അതിന്റെ അപാര വലിപ്പവും അവൾക്കുമറിയാം, പലപ്പോഴും ഞാൻ ഷഡ്ഡിയും ബോക്സറും ഒരുമിച്ചിടാറുള്ളതും അവൾക്കുമറിയാം. ഇങ്ങനെയുള്ള കാര്യങ്ങളെ പറഞ്ഞ്‌ ജെസ്സി എന്നെ കളിയാക്കാറില്ലാത്തതാണ്. പക്ഷേ ഇന്ന്‌ അവള്‍ക്ക് എന്താണ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല…!!!

തലയാട്ടിക്കൊണ്ട് ഞാൻ ഇട്ടിരുന്ന ഡ്രെസ്സൊക്കെ അഴിച്ചുമാറ്റിയിട്ടിട്ട് എനിക്കായി ജെസ്സി ബാഗില്‍ കൊണ്ടുവന്ന പാന്റും, ടീ ഷര്‍ട്ടും, ഷഡ്ഡിയും, ബോക്സറുമൊക്കെ എടുത്ത് ബെഡ്ഡിൽ

വച്ചു. എന്നിട്ട് ലോഡ്ജില്‍ നിന്നുതന്നെ കിട്ടിയ ആ വലിയ ഫ്രെഷ് ടവലുടുത്തു കൊണ്ട്‌ ഞാൻ കുളിക്കാന്‍ കയറി.

കുളിച്ചിട്ട് ആ ടവൽ മാത്രം ഉടുത്തുകൊണ്ട് തിരികെ വന്നപ്പോ ഫുഡ് പാർസൽ റൂമിൽ ഉണ്ടായിരുന്നു. പക്ഷേ വേറെയാരേയും അവിടെ കണ്ടില്ല. ഞാൻ കുളിക്കാന്‍ കേറിയ സമയത്ത് എന്റെ മാറ്റിയിട്ട ഡ്രെസ്സൊക്കെ ജെസ്സി എടുത്ത് അവളുടെ ബാഗിലാക്കിയിരുന്നു. ഇടാനുള്ള എന്റെ ഡ്രെസ്സ് മാത്രം ഞാൻ വച്ചിടത്ത് തന്നെയുണ്ടായിരുന്നു.

ശരീരം അല്‍പ്പം കൂടി തണുക്കാന്‍ വേണ്ടി ഞാൻ ഡ്രെസ്സിടാതെ ടവലുത്ത് കൊണ്ട്‌ തന്നെ കഴിച്ചു. കഴിച്ച ശേഷം കൈ കഴുകാൻ പോകുന്ന സമയം ജെസ്സി റൂമിൽ കയറി വന്നു. ഞാൻ  കൈ കഴുകി തിരികെ വന്നപ്പോ ജെസ്സി എന്റെ വണ്ടി താക്കോലും അവളുടെ ബാഗും എടുത്തുകൊണ്ട് പോകാൻ തയാറായി നില്‍ക്കുന്നതാണ് കണ്ടത്.

“അച്ചാച്ചാ, വണ്ടി താക്കോല്‍ ഞാൻ എടുത്തിട്ടുണ്ട്. ഞങ്ങൾ വണ്ടിയില്‍ വെയിറ്റ് ചെയ്യാം. സവിത ആന്റിയും ഷെഹിന ആന്റിയും കൂടെ ഫുഡ് കോർട്ടിൽ പോയി എല്ലാം സെറ്റിൽ ചെയ്തിട്ടുണ്ട്.. അച്ചാച്ചൻ ഡ്രെസ്സൊക്കെയിട്ട് നേരെ വണ്ടിയില്‍ വന്നാൽ മതി.” ജെസ്സി എന്നോട് പറഞ്ഞിട്ട് സന്തോഷത്തോടെ തുള്ളിച്ചാടി പോയി.

ജെസ്സിയുടെ സന്തോഷം എപ്പോഴും എന്നെ ചില്ലറയൊന്നുമല്ല ഉത്സാഹപ്പെടുത്താറുള്ളത്. ഞാൻ ഒരു സന്തോഷ പുഞ്ചിരിയോടെ ഡ്രെസ്സ് എടുത്തിട്ട ശേഷം പുറത്തുള്ള പാർക്കിങ്ങിലേക്ക് പോയി.

ജെസ്സി എന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്നു. എല്ലാവരും അകത്തിരിന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നതും കണ്ടു. മുന്നില്‍ സവിത ആന്റിയാണിരുന്നത്. ഞാൻ ചെന്ന് ഡ്രൈവിങ് സീറ്റില്‍ കേറിയപ്പൊ റിഥിയുടെ മുഖവും ഹസ്നയുടെ മുഖവും നാണത്തിൽ തുടുത്തു കേറിയത് ഞാൻ കണ്ടു. നേരത്തെ

ജെസ്സി കളിയാക്കിയ കാര്യം വിചാരിച്ചായിരിക്കും. പെട്ടന്ന് എനിക്കും ചെറിയൊരു ചമ്മലുണ്ടായി.

“ജിനു, എത്ര മണിക്ക് നമ്മളെത്തും..?” ഒടുവില്‍ മൂന്നര മണിക്കൂര്‍ കഴിഞ്ഞ് ഞാൻ വണ്ടിയെടുത്തതും സവിത ആന്റി എന്നോട് ചോദിച്ചു.

“രാവിലെ 7 മണിക്ക് മുമ്പെത്തും ആന്റി.” ഞാൻ മറുപടി കൊടുത്തു.

“ഇന്നു രാത്രി എത്തേണ്ടതായിരുന്നു, അല്ലേ..?” ഷെഹിന ആന്റി പുറകില്‍ നിന്നും ചോദിച്ചു.

“ശെരിയാണ്. ലാബില്‍ എക്സ്ട്രാ മൂന്ന്‌ മണിക്കൂറും, ഇവിടെ മൂന്നര മണിക്കൂറും ചിലവായില്ലായിരുന്നെങ്കിൽ ഒന്നര മണിക്കൂര്‍ മുമ്പേ നമ്മൾ എത്തുമായിരുന്നു.”

“സാരമില്ല, ഇവിടെ രണ്ടര മണിക്കൂര്‍ ചേട്ടനു ഉറങ്ങാൻ കഴിഞ്ഞില്ലേ. അത് നല്ല കാര്യം തന്നെയാ.” റിഥി എന്നോട് പറഞ്ഞു. “കാരണം വീട്ടിലെത്തിയാലും രാവിലെ ഉറങ്ങാൻ കഴിയില്ലല്ലോ, നിങ്ങൾക്ക് ഷീനടേ വീട്ടിലോട്ട് പോകണ്ടേ.”

“ശെരിയാ, രണ്ടര മണിക്കൂര്‍ ഉറങ്ങാൻ കിട്ടിയത് നല്ലത് തന്നെയാ.” ഞാനും അവളോട് യോജിച്ചു.

സ്റ്റെല്ല ആന്റിയുടെ വീട്ടില്‍ പോയി, ഷീന പോകുന്നത് വരെ, എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഷീന അതിന്‌ സമ്മതിക്കില്ല. ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നതിൽ ഷീന റിഥിയേക്കാളും ഭയങ്കരമാണ്. അവള്‍ക്ക് പോകാൻ വെറും രണ്ട് ദിവസം മാത്രമുള്ളത് കൊണ്ട്‌ ലണ്ടനിലെ ഞങ്ങളുടെ കമ്പനിയെ കുറിച്ചും, അവളുടെ ജോലിയെ കുറിച്ചും, അവിടെ സപ്ലൈ ചെയ്യുന്ന എന്റെ സകല പ്രോഡക്റ്റ്സിനെ കുറിച്ചും മാത്രമല്ല, വേറെയും ആയിരക്കണക്കിന് ചോദ്യങ്ങളും സംശയങ്ങളും എന്നോട് ഡിസ്കസ് ചെയ്യാനായി ഷീന നേരത്തെ തന്നെ മനസ്സിൽ റെഡിയാക്കി വച്ചിട്ടുണ്ടാകും, ഒരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *