“ഹായ് ജിനു…!” എന്നെ കണ്ടതും ധ്വനി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു.
എന്നിട്ട് ശ്വാസം വിടാതെ അവളുടെ പഠിത്തം കുറിച്ചും, ജോലിയെ കുറിച്ചും, അവള്‍ക്ക് ഫുൾ ഫ്രീഡമുള്ളതിനെ കുറിച്ചൊക്കെ സന്തോഷത്തോടെ സംസാരിച്ചു. അന്നേരം ഹാളിലേക്ക് വന്ന ജെസ്സി പോലും ധ്വനി സന്തോഷത്തോടെ ശ്വാസം വിടാതെ സംസാരിക്കുന്നത് കേട്ട് പുഞ്ചിരിച്ചു.
ഒടുവില്‍ അവളുടെ സംസാരം നിന്നപ്പോ എന്റെ വകയായി ഞാനും അവളുടെ വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കി. അതോടെ അവള്‍ക്ക് കൂടുതൽ സന്തോഷമായി. ജെസ്സി എന്നോട് സംസാരിച്ചില്ലെങ്കിലും ധ്വനിയോട് ഉത്സാഹത്തോടെ ചാറ്റ് ചെയ്തു.
ഒടുവില്‍ ഞങ്ങൾ 5 പേരും പോകാൻ
റെഡിയായി വീടും പൂട്ടിയിറങ്ങി. പപ്പ പോയി പാപ്പയുടെ കാർ സ്റ്റാര്‍ട്ട് ചെയ്തു.
“മമ്മാ, പപ്പ, നിങ്ങൾ എല്ലാവരും പൊയ്ക്കോളും, ഞാൻ എന്റെ ഈ ഥാറ് വീട്ടില്‍ കൊണ്ടിട്ടിട്ട് മാരുതിയിൽ അങ്ങെത്തിക്കോളാം.” ഞാൻ പറഞ്ഞിട്ട് ചെന്ന് എന്റെ വണ്ടിയില്‍ കേറി.
“ഹ്മ് നീ അങ്ങോട്ട് പോയാൽ ഇന്ന് ഉച്ചയായാലും സേവിയറിന്റെ വീട്ടില്‍ എത്തില്ല. മരുന്ന് കൊടുത്തും, ബിസിനെസ്സ് കോൾ ചെയ്തും അവിടേ തന്നെ നി നില്‍ക്കും.” പപ്പ പരാതി പറഞ്ഞു.
“ശെരിയാണ്.” അമ്മയും പപ്പയെ സപ്പോര്‍ട്ട് ചെയ്തു. “അതുകൊണ്ട് നീ ഒറ്റക്ക് പോകണ്ട, ഞാനും കൂടെ വരാം. എന്നാലേ ഒന്നര മണിക്കൂറിലെങ്കിലും നമുക്ക് സ്റ്റെല്ലയുടെ വീട്ടിലെത്താൻ കഴിയൂ.”
“വേണ്ട മമ്മി, ഞാൻ പോയിട്ട് വേഗം അങ്ങെത്താം.” ഞാൻ തര്‍ക്കിച്ചു.
“വേണ്ട വേണ്ട, നി ഒറ്റക്ക് പോകണ്ട.” പപ്പ തറപ്പിച്ച് പറഞ്ഞു.
“ഹും ആര്‍ക്കും എന്നെ വിശ്വാസമില്ലെ…?” ഞാൻ ചുണ്ട് കോട്ടി.
“ഇല്ല, വിശ്വാസമില്ല.” നാലുപേരുടെ ശബ്ദം ഒരുമിച്ച് മുഴങ്ങി. എന്നിട്ട് അവർ നാലുപേരും ചിരിച്ചു.
ഹ്മ് ഇക്കാര്യത്തിൽ ജെസ്സി പോലും എനിക്ക് എതിരാണ്. ഒന്നും മിണ്ടാതെ ഞാൻ എന്റെ ഡ്രൈവിങ് സീറ്റില്‍ കേറി. മമ്മിയും വന്ന് മുന്നില്‍ കേറി.
“പോകാം, വണ്ടി വിട്.” എന്റെ അമ്മ ആജ്ഞാപിച്ചു. ഞാനും വണ്ടി വിട്ടു.
“നി വീട് മാറിയ ശേഷം ഇപ്പോഴാണ് നിന്റെ കൂടെ ഒറ്റക്ക് ഒരു കുഞ്ഞ് യാത്രയെങ്കിലും പോകാൻ കിട്ടുന്നത്.” എന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ശെരിയാണ്.” പെട്ടന്ന് ഞാനും സന്തോഷത്തോടെ ചിരിച്ചു. എന്റെ ബിസിയായ ജീവിതത്തിൽ ഒന്നര മണിക്കൂറെങ്കിലും എന്റെ അമ്മക്ക് ഇപ്പൊ കൊടുക്കാൻ കഴിയുമല്ലോ എന്ന്
വിചാരിച്ച് എന്റെ സന്തോഷം വര്‍ധിച്ചു.
“ഇനി പറടാ മോനെ, നിന്റെ എല്ലാ വിശേഷങ്ങളും പറ, നിന്റെ എല്ലാ കാര്യങ്ങളും പറ, അമ്മക്ക് എല്ലാം അറിയണം.”
അങ്ങനെ ഞാൻ കാണിക്കുന്ന വൃത്തികേടുകൾ ഒഴികെ മറ്റെല്ലാ കാര്യങ്ങളും എന്റെ അമ്മയോട് സംസാരിച്ചുകൊണ്ട് ഞങ്ങൾ ആദ്യം എന്റെ വീട്ടിലേക്ക് പോയി വണ്ടി ഷെഡ്ഡിൽ കേറ്റി. ശേഷം മാരുതി എടുത്തുകൊണ്ട് ഞങ്ങൾ നേരെ സ്റ്റെല്ല ആന്റിയുടെ വീട്ടിലേക്ക് വിട്ടു.
*********************
“ഹാഹാ, മാവേലി വന്നല്ലോ.” വീട്ടില്‍ കേറിച്ചെന്നതും, ഹാളില്‍ കുറെ ആളുകളുമായി സംസാരിച്ച് കൊണ്ടിരുന്ന സേവിയർ അങ്കിൾ അവരിൽ നിന്നും വേര്‍പ്പെട്ട് എന്റെയും അമ്മയുടെയും അടുത്തേക്ക് വന്നിട്ട് എന്നെ കളിയാക്കി.
“എന്റെ മോന്‍ മാവേലി തന്നെയാ സേവിയറേട്ടാ, വല്ലപ്പോഴും മാത്രമല്ലേ കാണാന്‍ കിട്ടുന്നുള്ളു.” എന്റെ അമ്മയും അങ്കിൾക്കൊപ്പം ചേര്‍ന്ന് എന്നെ കളിയാക്കി.
“ഹ്മ്, എന്റെ മമ്മാച്ചിയും എന്നെ ഒറ്റാൻ തുടങ്ങിയിരിക്കുന്നു.” ദുഃഖം അഭിനയിച്ച് ഞാൻ തലയാട്ടി.
“പോടാ അവിടന്ന്.” അമ്മ ചിരിച്ചുകൊണ്ട് എന്റെ തോളില്‍ പതിയെ അടിച്ചു.
“ഇച്ചായനും ഷൈനിയും പറഞ്ഞത് നേര് തന്നെയല്ലേ ജിനു മോനെ..? നീ മാവേലി തന്നെയാ. നിന്നെ കണ്ണില്‍ കാണാന്‍ കിട്ടുന്നുണ്ടോ..?” ഒടുവില്‍ എന്റെ സീക്രട്ട് ഹരമായ സ്റ്റെല്ല ആന്റി രംഗത്തെത്തി.
ആന്റിയെ കണ്ടതും എന്റെ രക്തയോട്ടം വല്ലാതെ കൂടി. മാനസിൽ ഭയങ്കര ത്രില്ലുണ്ടായി, താഴെ അടങ്ങാത്ത തരിപ്പുണ്ടായി. ആന്റിയുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നു.
