“എസ്, ഞാൻ റിസീവ് ചെയ്തു സർ. ഇവിടെ തയ്യാറാക്കിയ രണ്ട് സൊല്യൂഷൻസും, മറ്റുള്ള ലാബുകളിൽ നിന്നൊക്കെ ഞാൻ റിസീവ് ചെയ്ത അൺണോൺ ഹെര്‍ബല്‍ ഇൻഗ്രീഡിയൻസും എല്ലാം ഞാൻ സർന്റെ ഓഫിസിനകത്തുള്ള പേഴ്സണൽ ലാബില്‍ കൊണ്ട് വച്ചിട്ടുണ്ട്.”
“താങ്ക്സ് മാഡം…,” സന്തോഷത്തോടെ ഞാൻ വേഗം അവരുടെ കൈ പിടിച്ചു കുലുക്കി. “മറ്റെ പ്രധാന ജോലിക്കിടയിലും ഈ സൊല്യൂഷൻസ് തയ്യാറാക്കാനുള്ള സമയം കണ്ടെത്തിയതും പോര, ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ തന്നെ തയ്യാറാക്കിയെടുക്കുകയും ചെയ്തിരികാകുന്നു.” ഞാൻ അവരുടെ കൈ പിടിച്ചു കുലുക്കി നന്ദി പറഞ്ഞതും അവരുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന ടെൻഷൻ മാറി സന്തോഷവും അഭിമാനവും നിറഞ്ഞു തുളുമ്പി.
“ഈ രണ്ട് ഹെര്‍ബല്‍ സൊലൂഷൻസ് തയ്യാറാക്കാനുള്ള ഫോര്‍മുല കിട്ടിയാൽ പോലും ആര്‍ക്കും അങ്ങനെ നിസ്സാരമായി തയ്യാറാക്കാന്‍ കഴിഞ്ഞെന്ന് വരില്ല, പക്ഷേ മാഡത്തിന്റെ നേതൃത്വത്തിലുള്ള ടീം അത് ചെയ്തിരിക്കുന്നു. മാഡവും ടീമും ബോണസ് അര്‍ഹിക്കുന്ന ജോലിയാണ് ചെയ്തിരിക്കുന്നത്.” ഞാൻ പുഞ്ചിരിയോടെ അവരെ അറിയിച്ചു.
അപ്പൊ, ബോണസ് തന്നില്ലെങ്കിലും കുഴപ്പമില്ലെന്ന പോലെ അവരുടെ ചുണ്ടിന്റെ ഒരു സൈഡിൽ മാത്രമായി ഒരു പുഞ്ചിരിയുണ്ടായി.
മാഡം ഒരിക്കലും കാശിനോട് ആര്‍ത്തി കാണിച്ചിട്ടില്ല. ഒരിക്കലും
മാഡമായിട്ട് വന്ന് എന്നോട് ബോണസ് ചോദിച്ചിട്ടുമില്ല. പക്ഷേ മാഡം അര്‍ഹിക്കുന്ന ബോണസ് ഞാനായിട്ട് കൊടുക്കുമ്പോ മാഡം സന്തോഷിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
“മാഡത്തിന്റെ സബോർഡിനേറ്റസ് എത്രത്തോളം ഡിസർവ് ചെയ്യുന്നുവെന്ന് അവരുടെ കൂടെയുണ്ടായിരുന്ന മാഡത്തിനെയറിയു. അതുകൊണ്ട് അവര്‍ക്കൊക്കെ എത്രയാണ് ബോണസായി കൊടുക്കേണ്ടതെന്ന് മാഡം തന്നെ തീരുമാനിച്ച് എന്നെ അറിയിച്ചാല്‍ മതി. ഇന്നുതന്നെ അവരുടെയൊക്കെ അക്കൗണ്ടുകളിൽ ബോണസ് അമൗണ്ട് ക്രെഡിറ്റായിരിക്കും. മാഡത്തിന്റെ ബോണസ് ഞാൻ നിശ്ചയിക്കാം.” അത്രയും പറഞ്ഞിട്ട് അവരുടെ കൈ ഞാൻ വിട്ടു.
“താങ്ക്യു സർ, ആ സൊല്യൂഷൻസ് തയ്യാറാക്കാനായി ഞാൻ സെലക്ട് ചെയ്ത സ്പെഷ്യൽ ടീം മെമ്പേഴ്സിന് ഒരുപാട് സന്തോഷമാകും. അത്രമാത്രം ഹാർഡ് വർക്കാണ് അവരൊക്കെ ചെയ്തത്. ഞാനും നന്നായി കഷ്ടപെട്ടുപോയി. അല്ലെങ്കിലും സർന്റെ ഏതു ടൈപ്പ് സീക്രട്ട് ഔഷധങ്ങളും സൊല്യൂഷൻസും ഉണ്ടാക്കിയെടുക്കുക എന്നത് അത്ര ഈസിയല്ലല്ലോ.” മാഡം സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അവർ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി രണ്ട് ആന്റിമാരേയും അവരുടെ മക്കളെയും നോക്കി പുഞ്ചിരിച്ചു.
“ഹൈ ഗയ്സ്, നിങ്ങളെ കണ്ട ഉടനെ വെൽക്കം ചെയ്യാത്തതിന് ക്ഷമിക്കണം. സോറി.” ക്ഷമ ചോദിച്ചു കൊണ്ട് മാഡം പോയി അവർ ഓരോരുത്തര്‍ക്കായി ഷേക് ഹാന്‍ഡ് കൊടുത്തിട്ട് സ്വയം പരിചയപ്പെടുത്തുകയും അവരെ കുറിച്ചൊക്കെ ചോദിച്ച് മനസിലാക്കുകയും ചെയ്തു. ജെസ്സിയും അവരുടെ കൂടെ കൂടി.
ഞാന്‍ വെറുതെ എല്ലാം നോക്കി നിന്നു. ഒടുവില്‍ അതൊക്കെ കഴിഞ്ഞ് മാഡം വീണ്ടും എന്റെ മുന്നില്‍ വന്ന് നിന്നു. ഇപ്പൊ അവരുടെ മുഖത്ത് ആ പഴയ ടെൻഷൻ വീണ്ടും കയറി.
“പിന്നേ സർ…,” ജെസ്സിയും മറ്റുള്ളവരും ഉള്ളതുകൊണ്ട് മാഡം പറയാൻ വന്നത് സംസാരിക്കാതെ മടിച്ചു
നിന്നു.
അപ്പോ ഞാനും ജെസ്സിയെ ഒന്ന് നോക്കി.
“നിങ്ങൾ അകത്തുപോയി റെസ്—” ഞാൻ പറഞ്ഞു തുടങ്ങിയതേയുള്ളു.
“പറ്റില്ല. ഞങ്ങളാരും അകത്ത് പോണില്ല.” ജെസ്സി പെട്ടന്ന് ചൂടായി. “എല്ലാ സീക്രട്ടും ഞങ്ങളോട് പറയാമെന്ന് അച്ചാച്ചൻ ഏറ്റത് മറക്കണ്ട. എല്ലാം ഞങ്ങൾക്കും അറിയണം.” രണ്ട് എളിയിലും കൈ കൊടുത്ത് ജെസ്സി എന്നെ തല്ലുമെന്നത് പോലെ സീരിയസ്സായി നോക്കി. ഞാൻ പെട്ടന്ന് അവളുടെ അടുത്ത് നിന്നും മൂന്ന് നാല് സ്റ്റെപ്പ് മാറി നിന്നു
അപ്പോ മറ്റുള്ളവർക്കൊപ്പം സുനയ മാഡം പോലും ചിരിച്ചുപോയി.
“പുണ്യാളന്‍മാരേ, ആരെയൊക്കെ കണ്ടാ ഞാൻ പേടിക്കേണ്ടത്..?!” തലയാട്ടി സ്വയം പറഞ്ഞുകൊണ്ട് ഞാൻ മാഡത്തിന് നേര്‍ക്ക് തിരിഞ്ഞു.
