മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ആന്റിക്ക് അറിയണോ..?” ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.

“മ്മ് അറിയണം. അവിടെ നിങ്ങൾ ചർച്ച ചെയ്തത് ഒന്നുംതന്നെ ഒഴിവാക്കാതെ അതുപോലെ എന്നോട് പറ.” ആന്റി ആജ്ഞാപിച്ചു.

“ശെരി, ഞാൻ എല്ലാം അതുപോലെ പറയാം ആന്റി.” ഞാൻ പിന്നെ ഒന്നും മറയ്ക്കാതെ എല്ലാ കാര്യങ്ങളും ആന്റിയോട് തുറന്നു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോ ആന്റിയുടെ മുഖം തക്കാളി പഴം പോലെ ചുവന്ന് തുടുത്തു പോയിരുന്നു. ആന്റി ഒന്നും മിണ്ടാതെ കുറച്ച് നേരത്തേക്ക് മുഖം പൊത്തിയിരുന്നു. ഇടക്ക് ചെറുതായി നാണിച്ച് ചിരിക്കുകയും ചെയ്തു.

കുറെ കഴിഞ്ഞാണ് നാണം മാറി ആന്റി മുഖത്ത് നിന്നും കൈകൾ മാറ്റി എന്നെ നോക്കിയത്‌. പക്ഷേ എന്റെ മുഖത്ത് നോക്കിയ ഉടനെ ആന്റിയുടെ മുഖം വീണ്ടും നാണത്തിൽ ചുവന്നു തുടുത്തു.

“എന്നാലും ജിനു മോനെ.. ഇതൊരു വല്ലാത്ത ടെസ്റ്റായി പോയി.” എന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് ആന്റി പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു. “പക്ഷേ നിന്നെ

ആന്റിക്കറിയാം, കാര്യമില്ലാതെ ഈ ടെസ്റ്റൊന്നും നി ചെയ്യില്ല.” നാണം കാരണം ഇപ്പോഴും എന്റെ മുഖത്ത് നോക്കാതെയാണ് ആന്റി എന്നെ സപ്പോര്‍ട്ട് ചെയ്ത്‌ സംസാരിച്ചത്. “എന്തായാലും അവരുടെ തീരുമാനം എന്താണെന്ന് നോക്കാം.” ആന്റി എന്നോട് പറഞ്ഞിട്ട് എഴുനേറ്റ് പോയി എല്ലാ ഒഴിഞ്ഞ ഗ്ലാസ്സുകളും എടുത്തുകൊണ്ട് കിച്ചനിലേക്ക് മുങ്ങി.

ഞാൻ എന്റെ മൊബൈൽ എടുത്ത് വന്നു കിടക്കുന്ന മെസേജുകൾക്ക് മറുപടി കൊടുത്തു. ഇടക്ക് എന്റെ അമ്മക്ക് വിളിച്ച് ഞാൻ സംസാരിക്കുകയും ചെയ്തു. ഞാൻ കോൾ ചെയ്തപ്പോ എന്തോ സ്വര്‍ഗം കിട്ടിയത് പോലെയായിരുന്നു അമ്മയുടെ സന്തോഷം.

കുറെ കഴിഞ്ഞിട്ടും കിച്ചനിൽ പോയ സ്റ്റെല്ല ആന്റി തിരികെ വന്നില്ല. എന്നെ ഫേസ് ചെയ്യാനുള്ള നാണക്കേട് കാരണം അവിടെ ഒളിച്ച് നില്‍ക്കുകയാവും. ഈ ആന്റിയുടെ ഒരു കാര്യം. മനസ്സിൽ ഞാൻ ചിരിച്ചു.

അവസാനം, ചർച്ച ചെയ്യാനായി എന്റെ റൂമിലോട്ട് പോയ കൃഷ്ണകുമാര്‍ അങ്കിളും ശ്രീവിദ്യ ആന്റിയും തിരികെ ഹാളിലേക്ക് വരുന്നത് കണ്ടപ്പോ എന്റെ മൊബൈൽ ഞാൻ പോക്കറ്റിലിട്ടു. അവർ പുറത്ത്‌ വരുന്നത് അറിഞ്ഞാവും ഒടുവില്‍ സ്റ്റെല്ല ആന്റി കിച്ചൻ വിട്ട് ഹാളിലേക്ക് വന്നു.

അങ്കിൾ വന്നിട്ട് നേരത്തേയിരുന്ന കസേരയില്‍ തന്നെ ചെന്നിരുന്നു. ശ്രീവിദ്യ ആന്റിയും സ്റ്റെല്ല ആന്റിയും അതേ സോഫയിൽ ഒരുമിച്ച് പോയിരുന്നു. സ്റ്റെല്ല ആന്റി എന്റെ അടുത്തുള്ള കസേരയില്‍ വന്നിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. നിരാശ മറച്ചു കൊണ്ട്‌ ഞാൻ ഗൗരവത്തിലിരുന്നു.

അങ്കിൾ ബഹുമാനപൂർവം എന്നെ ഇടക്കിടക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“നേരത്തെ ഞാൻ ഇൻസൾട്ട് ചെയ്ത് സംസാരിച്ചതിന് സോറി ജിനു..,” അങ്കിള്‍ പെട്ടന്ന് എന്നെ നോക്കി ക്ഷമ ചോദിച്ചപ്പൊ എന്റെ ഗൗരവം മാറി

ഞാൻ അന്തംവിട്ടു.

ഇങ്ങേർക്ക് ഇതെന്തുപറ്റി..! ഞാൻ തല ചൊറിഞ്ഞു.

“എന്റെ തിരക്കുപിടിച്ച ജോലി കാരണം നാട്ടില്‍ നടക്കുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. അതുകാരണം നാട്ടില്‍ നിന്റെ പ്രശസ്തി എന്താണെന്ന്  എനിക്കറിയില്ലായിരുന്നു. നാടൻ വൈദ്യത്തിലും, സകല തെറാപ്പിയിലും, പിന്നെ ഏറ്റവും കൂടുതൽ മേജർ ബോട്ടാനിക്കൽ ഡ്രഗ്സ് ഉണ്ടാക്കി അതിനൊക്കെ അംഗീകാരം നേടിയതിനുമൊക്കെ പുരസ്കാരം ലഭിച്ച ആളാണെന്ന് ഇപ്പോഴാണ് എന്റെ ഭാര്യ പറഞ്ഞ്‌ ഞാൻ അറിയുന്നത്. സോ കാര്യമറിയാതെ ചാടിക്കേറി നേരത്തെ ഞാൻ അങ്ങനെയൊക്കെ സംസാരിച്ചതിന് സോറി.”

“സാരമില്ല അങ്കിൾ. അത് വിട്ടേക്കു.” എനിക്കുണ്ടായ അഭിമാനം പുറത്ത്‌ കാണിക്കാതെ പുള്ളിയോട് ഞാൻ പറഞ്ഞു.

കൃഷ്ണകുമാര്‍ അങ്കിൾ ഇപ്പൊ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്, പക്ഷേ പുള്ളി പറഞ്ഞ അത്രയും കാര്യങ്ങളിൽ മാത്രമായി എന്റെ വിജയഗാഥ ഒതുങ്ങില്ലെന്നതാണ് സത്യം.

ഞാൻ ശ്രീവിദ്യ ആന്റിയെ ഒന്ന് നോക്കി. അപ്പൊ ആന്റിക്ക് എന്നെ കുറിച്ച് ചിലതൊക്കെ അറിയാം..!!

ശ്രീവിദ്യ ആന്റിയും സ്റ്റെല്ല ആന്റിയും എന്റെ മുഖത്ത് നോക്കാൻ നാണിച്ച് എന്നെ മൈന്റ് ചെയ്യാതെ ഇരിക്കുകയായിരുന്നു. സ്റ്റെല്ല ആന്റിയോട് കൃഷ്ണകുമാർ അങ്കിളിന്റെ ടെസ്റ്റ് രീതിയെ കുറിച്ച് ഞാൻ പറഞ്ഞതിനു ശേഷം നാണം കാരണം ആന്റി എന്റെ മുഖത്ത് ഇതുവരെ നോക്കിയിട്ടില്ല. അതുപോലെ തന്നെ ശ്രീവിദ്യ ആന്റിയും എന്റെ മുഖത്ത് നോക്കുന്നില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *