മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“അതെന്താ, രാത്രി നമ്മുടെ കുടുംബ വീട്ടില്‍ തന്നെ ഉറങ്ങിയാൽ അച്ചാച്ചന് നന്നായി ഉറങ്ങാൻ കഴിയില്ലേ..?” ജെസ്സി പെട്ടന്ന് എന്നെ തുറിച്ചുനോക്കി കൊണ്ട്‌ നല്ല ദേഷ്യത്തില്‍ ചോദിച്ചതോടൊപ്പം അവളുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഉപയോഗിച്ച് എന്റെ വയറിൽ ഒരു കുത്തും തന്നു.

ഞാൻ അപ്പൊ ഒരു മണ്ടനെ പോലെ ജെസ്സിയെ മിഴിച്ചു നോക്കി. ഉടനെ രണ്ട് ആന്റിമാരും ഹസ്നയും റിഥിയും എന്തോ തമാശ കണ്ടതുപോലെ പൊട്ടിച്ചിരിച്ചു.

“ഓക്കെ, ഓക്കെ, നമ്മുടെ കുടുംബ വീട്ടില്‍ നന്നായി ഉറങ്ങിയിട്ട് രാവിലെ നമുക്ക് സ്റ്റെല്ല ആന്റിയുടെ വീട്ടില്‍ പോകാം.” ഞാൻ ധൃതിയില്‍ പറഞ്ഞു.

“ഹ്മ്. ഈയിടെയായി അച്ചാച്ചന് നമ്മുടെ ഫാമിലിയെ കുറിച്ച് ഒരു ചിന്തയുമില്ലാതായിരിക്കുന്നു, അത് നല്ലതല്ല.” ദേഷ്യത്തില്‍ തന്നെ ജെസ്സി പറഞ്ഞു. “ശെരി ഞങ്ങൾ പോയി വേഗം

ഫ്രെഷായിട്ട് ഞങ്ങടെ ലഗേജ് ഒക്കെ എടുത്തോണ്ട് വരാം.” അതും പറഞ്ഞ്‌ ജെസ്സി അവളുടെ ഫ്രണ്ട്സിനേയും കൂട്ടി അവരുടെ റൂമിലേക്ക് പോയി.

“ഇവളിങ്ങനെ നിസ്സാര കാര്യത്തിന് ദേഷ്യപ്പെടാൻ തുടങ്ങിയാല്‍ ഞാൻ എന്തു ചെയ്യും..!” ഞാൻ തല ചൊറിഞ്ഞു.

“ഇത് നിസ്സാര കാര്യമൊന്നുമല്ല ജിനു..,” സവിത ആന്റി സീരിയസ്സായി പറഞ്ഞു. “ഇത്രയും സ്നേഹമുള്ള അനിയത്തിയും അമ്മയും അച്ഛനുമൊക്കെ കിട്ടാൻ ഭാഗ്യം ചെയ്തിരിക്കണം. അതുപൊലെ തന്നെ അവര്‍ക്കും നിന്നെപ്പോലെ ഒരു ചേട്ടനും മോനും കിട്ടാനായി അവരും ഭാഗ്യം ചെയ്തിട്ടുണ്ടാവണം. നിന്റെ അമ്മയും അനിയത്തിയും എപ്പോഴും നിനക്കുവേണ്ടി സമയം കണ്ടെത്തുന്നുണ്ട്, പക്ഷേ നീയാണ് എപ്പോഴും ബിസിയായി നടന്ന് അവരോടൊപ്പം സമയം ചിലവാക്കാത്തത്.” പുഞ്ചിരിയോടെയാണെങ്കിലും സവിത ആന്റി കാര്യമായിട്ട് തന്നെ എന്നെ കുറ്റപ്പെടുത്തി.

“ചേച്ചി പറഞ്ഞത് ശെരിയാണ് ജിനു, കൂടുതൽ സമയം അവരുടെ കൂടെ ചിലവാകാൻ ഇനിയെങ്കിലും നീ ശ്രമിക്കണം.” ഷെഹിന ആന്റി എന്നെ ഉപദേശിച്ചു. “അന്ന് രാത്രി നിന്റെ വീട്ടില്‍ ഞങ്ങൾ തങ്ങിയപ്പൊ, നിന്നെ അധികമായി കാണാനും സംസാരിക്കാനും കിട്ടുന്നില്ലെന്ന് നിന്റെ അമ്മ ഞങ്ങളോട് വിഷമം പറഞ്ഞു. ഒട്ടും പരിചയമില്ലാത്ത ഞങ്ങളോട് പോലും നിന്റെ അമ്മ അങ്ങനെ വിഷമം പറയണമെക്കിൽ നിന്റെ അമ്മയുടെ മനസ്സ് എത്രത്തോളം വിഷമിക്കുന്നുണ്ടാകുമെന്ന് ചിന്തിക്കാനേയുള്ളു.”

എല്ലാം കേട്ടിട്ട് എനിക്ക് പെട്ടന്ന് നല്ല വിഷമമുണ്ടായി. ശെരിയാണ്, എന്റെ തെറ്റ് തന്നെയാണ്. സമ്മതിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇനിയെങ്കിലും, എത്ര ബിസിയാണെങ്കിലും, ഇടക്കിടക്ക് കുടുംബ വീട്ടില്‍ പോയി അമ്മയും ജെസ്സിയും പപ്പയുടേയും കൂടെ സമയം ചിലവാക്കുമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു.

“ശെരിയാണ് ആന്റി, നിങ്ങൾ മാത്രമല്ല, എന്റെ ഫാമിലിയിൽ പെട്ടവരും ഫാമിലി ഫ്രണ്ട്സും വരെ

ഇക്കാര്യം പറഞ്ഞ്‌ പലവട്ടം എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്.” ഞാൻ എന്റെ തെറ്റ് സമ്മതിച്ചു കൊടുത്തു. “എന്തായാലും ഞാൻ ഇനി കൂടുതൽ സമയം ഫാമിലിക്കൊപ്പം ചിലവാക്കാൻ ട്രൈ ചെയ്യാം. അപ്പൊ ഞാൻ പോയി ഫ്രഷായി വരാം. നിങ്ങളും പോയിട്ട് വരൂ, നമുക്ക് പുറപ്പെടേണ്ടേ.” അവരോട് പറഞ്ഞിട്ട് ഞാൻ എന്റെ മൊബൈൽ എടുത്തു.

ആദ്യം വില്ല ഓണർ ഷിബുവിനെ വിളിച്ച് സംസാരിച്ച ശേഷം ബാക്കി പേമെന്റ് ഞാൻ സെറ്റിൽ ചെയ്തു. ശേഷം ഗോവിന്ദന്‍ അണ്ണനെ നേരത്തെ വിളിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നു കൂടി വിളിച്ച് ഓര്‍മ്മപ്പെടുത്തി.

ഒരു മണിക്കൂര്‍ കൊണ്ടുതന്നെ ഞങ്ങൾ റെഡിയായി ലഗേജ് എല്ലാം വണ്ടിയില്‍ കൊണ്ട്‌ വച്ചു. അപ്പോഴേക്കും ഗോവിന്ദന്‍ അണ്ണനും എത്തി. വില്ല കീ ഹാന്‍ഡ് ഓവർ ചെയ്തിട്ട് അയാള്‍ക്ക് അയാളുടെ കമ്മിഷനും കൊടുത്തിട്ട് ഞങ്ങൾ അവിടന്ന് യാത്രയായി.

വണ്ടിയിൽ കേറിയ ഉടനെ ജെസ്സിയും, ഫ്രണ്ട്സും, പിന്നെ അവര്‍ക്കൊപ്പം പുറകില്‍ കയറിയ ഷെഹിന ആന്റിയും കിടന്ന് ഉറങ്ങാനായി സീറ്റ് നിവർത്തി ബെഡ് പോലെയാക്കി വച്ചിട്ട് അതിൽ സുഖായി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *