മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“ഫാന്റാസ്റ്റിക് സർ.” മാഡം സന്തോഷത്തില്‍ കൈകൾ കൂട്ടി തിരുമ്മി.

“പക്ഷേ ഇതത്ര എളുപ്പപ്പണിയൊന്നുമല്ല. അതിന്റെ ക്ലോറോഫില്ലിനെ നേരിട്ടങ്ങനെ ഉപയോഗിക്കാൻ കഴിയില്ല, വേറെയും ഒരുപാട്‌ ഹെര്‍ബ് ഇൻഗ്രീഡിയൻസ് ചേർത്ത് വാറ്റിയ ശേഷം പിന്നെയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. മണിക്കൂറുകൾ വേണ്ടിവരും അതിനെ തയ്യാറാക്കിയെടുക്കാൻ.” ഞാൻ ഇപ്പോഴേ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.

“ശെരി, ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വരാം, അതിനുമുമ്പ് മാഡം

ലാബ് സ്റ്റോറിൽ നിന്നും ഞാൻ തരുന്ന ലിസ്റ്റ് പ്രകാരമുള്ള ഐറ്റംസൊക്കെ എടുത്ത് റെഡിയാക്കി വെക്കണം.” അതും പറഞ്ഞ്‌ ഞാൻ കൈ നീട്ടിയതും അവരുടെ കോട്ട് പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് നോടും പെന്‍സിലും എടുത്ത് മാഡം എന്റെ കൈയിൽ തന്നു.

സ്റ്റോറില്‍ നിന്നും എടുക്കേണ്ട സാധനത്തിന്റെ ലിസ്റ്റ് ഞാൻ നോട്ടിൽ എഴുതി അവര്‍ക്ക് കൊടുത്തു.

“പിന്നേ നമ്മുടെ സ്റ്റോറില്‍ ഞാൻ പറഞ്ഞ മറ്റെ ആ ഹെര്‍ബും മറ്റ് ചില സാധനങ്ങളും ഉണ്ടാവില്ല, അതൊക്കെ എന്റെ വണ്ടി ഗ്രീന്‍ ഹൗസിലും വണ്ടി സ്റ്റോറേജിലും ഉണ്ട്. ഞാൻ വരുമ്പോ കൊണ്ടുവരാം. മാഡം പോയി ഈ ലിസ്റ്റിലുള്ളത് അറേഞ്ച് ചെയ്തു വയ്ക്കൂ.”

“ശെരി സർ.” അവർ ഉത്സാഹത്തോടെ എന്നോട് പറഞ്ഞിട്ട് ജെസ്സിയും മറ്റുള്ളവരെയും നോക്കി. “ഓക്കെ ദെൻ, ഞാൻ ലാബിലോട്ട് പോട്ടെ, പിന്നെ കാണാം. ബൈ.”  പുഞ്ചിരിയോടെ പറഞ്ഞിട്ട് മാഡം ധൃതിയില്‍ നടന്നുപോയി.

മാഡം പോയി വീടും ലാബിനേയും വേര്‍തിരിക്കുന്ന ആ കോൺക്രീറ്റ് മതില്‍ക്കെട്ടിൽ നിർമ്മിച്ചിരുന്ന ആ ചെറിയ കമ്പ്യൂട്ടറൈസ്ഡ് ഗെയിറ്റിൽ തന്നെ സെറ്റ് ചെയ്തിരുന്ന ചെറിയ ഫേസ് സ്കാനറിൽ ഫേസ് കാണിച്ചതും അ ചെറിയ ഗെയിറ്റ് തനിയെ തുറന്നു.

ഗെയിറ്റിനപ്പുറത്ത് ഒരാള്‍ക്ക് സുഖമായി നടക്കാനുള്ള ഒരു വാക് വേ ഉണ്ടായിരുന്നു. ആ വാക് വേയുടെ രണ്ട് വശത്തും ഒന്നര ഇഞ്ച് സ്റ്റീല്‍ പൈപ്പ് കൊണ്ട്  കുറുകേയും നെടുകേയും അഴികൾ കെട്ടിയിരുന്നു. ആ 10 മീറ്റർ നീളമുള്ള വാക് വേ ചെന്ന് അവസാനിക്കുന്നത് സെക്യൂരിറ്റി റൂമിന് സൈഡിലും. അവിടെയും ഉണ്ടായിരുന്നു ഗ്രില്ല് പോലത്തെ ഒരു സ്റ്റീല്‍ ഗെയിറ്റ്. അത് അടഞ്ഞ് കിടക്കുകയായിരുന്നു.

മാഡം ഗെയിറ്റ് കടന്ന് വാക് വേയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ ആ സെക്യൂരിറ്റി റൂമിന്റെ വാതിൽ തുറക്കപ്പെട്ടു. അകത്ത് നിന്ന്,ഒരു ആണും ഒരു പെണ്ണും, രണ്ട് സെക്യൂരിറ്റീസ് പുറത്തിറങ്ങി വന്നു. പെൺ സെക്യൂരിറ്റി ഡോറിന് പുറത്ത്‌ തന്നെ നിന്നു, ആൺ സെക്യൂരിറ്റി നടന്നുവന്ന് ഗ്രില് ഗെയിറ്റിന് അപ്പുറത്ത് വഴി ബ്ലോക്ക് ചെയ്തു നിന്നു. രണ്ടുപേരുടേയും ബെല്‍റ്റ് ഉറകളിൽ തോക്കും ലാത്തിയും ഉണ്ടായിരുന്നു.

രണ്ട് സെക്യൂരിറ്റി പുറത്തിറങ്ങിയതിന് പിന്നാലെ ആ സെക്യൂരിറ്റി റൂമിൽ നിന്നും ആർമി യൂണിഫോമണിഞ്ഞ ഒരാൾ കൂടി പുറത്തേക്ക് വന്നിട്ട് വെറുതെ നോക്കി നിന്നു.

സുനയ മാഡത്തെ നോക്കി ഗെയിറ്റിനപ്പുറത്ത് നില്‍ക്കുന്ന ആൺ സെക്യൂരിറ്റി ബഹുമാനത്തോടെ നേര്‍ത്ത ഒരു പുഞ്ചിരി തൂകി. പെൺ സെക്യൂരിറ്റി വലുതായി പുഞ്ചിരിച്ചു.

സുനയ മാഡം ഗ്രില് ഗെയിറ്റിന് അടുത്തെത്തിയതും ആൺ സെക്യൂരിറ്റി ഡോറിനടുത്ത് നില്‍ക്കുന്ന പെൺ സെക്യൂരിറ്റിക്ക് തലയനക്കി സിഗ്നല്‍ കൊടുത്തു. ഉടനെ പുറത്തെ ഭിത്തിയിൽ സെറ്റ് ചെയ്തിരുന്ന ഒരു ബട്ടണിൽ പെൺ സെക്യൂരിറ്റി ഞെക്കി. അടഞ്ഞു കിടന്ന ഗ്രില് ഗെയിറ്റ് ഉടനെ തുറന്നു. ആൺ സെക്യൂരിറ്റി വഴി മാറി നില്‍ക്കുകയും ചെയ്തു.

സുനയ മാഡം അവർ മൂന്ന്‌ പേരേയും നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഗ്രില് ഗെയിറ്റിനപ്പുറത്തേക്ക് കടന്നു. അന്നേരം ആ ഗ്രില് ഗെയിറ്റും കോമ്പൗണ്ട് ഗെയിറ്റും ഒരുമിച്ച് തിരികെയടഞ്ഞു. അതോടെ അപ്പുറത്തെ കാഴ്ച്ചകളും ഞങ്ങൾക്ക് കാണാന്‍ കഴിയാതെ ബ്ലോക്കായി പോയി.

“ജിനു, നിന്റെ ലാബിൽ സെക്യൂരിറ്റി ഭയങ്കര ടൈറ്റാണല്ലോ, എന്തിനാ അങ്ങനെ..!!?” അവിടെ സംഭവിച്ചതൊക്കെ ഞങ്ങൾ എല്ലാവരും കണ്ടുനിന്ന ശേഷം ഷെഹിന ആന്റി വിടര്‍ന്ന കണ്ണുകളോടെ ആ ഗെയിറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *