മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“നി വെറും ചീത്തയാണ്.” ഒടുവില്‍ ആന്റി പതിഞ്ഞ ചിരിയോടെ പറഞ്ഞു.

“ഓഹോ..! ഞാൻ ചീത്തയാണോ..?” ഞാൻ കളിയാക്കി ചോദിച്ചു.

“ശെരി ഞാനും ഉറങ്ങാൻ പോകുന്നു.” ഒടുവില്‍ ചേര്‍ത്തു പിടിച്ചിരുന്ന തുടകളെ വിട്ടിട്ട് ആന്റി സീറ്റ് പിന്നോട്ട് മലർത്തി വച്ചു. എന്നിട്ട് എന്നെ തുറിച്ചു നോക്കി. “പറയുന്നത്രയും വൃത്തികേടാണെങ്കിലും പാവപ്പെട്ട പെണ്ണുങ്ങളുടെ കണ്ട്രോള്‍ കളയുന്ന തരത്തിലാണ് നിന്റെ സംസാരം. കേള്‍ക്കാനും ഭയങ്കര സുഖമാണ്.” അത്രയും പുഞ്ചിരിയോടെ പറഞ്ഞ ശേഷം ആന്റി കൂടുതൽ മിണ്ടാതെ സീറ്റില്‍ കിടന്നിട്ട് കണ്ണുകളടച്ചു.

അര മണിക്കൂര്‍ കഴിഞ്ഞ് ഞാൻ എന്റെ ലാബിലോട്ട് വിളിച്ചു. എന്റെ ലാബിന്റെ ഹെഡ്ഡായ സുനയ മാഡത്തിന്. വേണ്ട കാര്യങ്ങൾ അന്വേഷിച്ചിട്ട് അവര്‍ക്ക് കുറെ നിര്‍ദേശങ്ങളും കൊടുത്തിട്ട് ഞാൻ എന്റെ മറ്റ്

ലാബുകളിലും വിളിച്ച് സംസാരിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു.

ഒടുവില്‍ രാത്രി 7 മണിക്ക് കർണ്ണാടകയിലെ എന്റെ ലാബിന്റെ കോമ്പൗണ്ടുമായി ചേര്‍ന്നുള്ള എന്റെ ഒറ്റ നില ടെറസിട്ട വീട്ട് ഗെയിറ്റിന് മുന്നില്‍ വണ്ടി കൊണ്ട്‌ നിര്‍ത്തുന്ന സമയം ഓരോരുത്തരായി ഉണര്‍ന്ന് എഴുനേറ്റിരുന്നു.

“ലാബ് എത്തിയോ ചേട്ടാ..?” റിഥി കണ്ണുകൾ തിരുമ്മിക്കൊണ്ട് ചോദിച്ചു.

“മ്മ്, എത്തി.” അതും പറഞ്ഞ്‌ ഗെയിറ്റ് തുറക്കാനായി ഞാൻ വണ്ടി വിട്ടിറങ്ങി.

അപ്പോ മറ്റുള്ളവരും പുറത്തിറങ്ങി എന്റെ കൂടെ വന്നു.

ഉടനെ ജെസ്സി ഒഴികെ മറ്റെല്ലാവരുടെയും കണ്ണുകൾ കൗതുകം കലര്‍ന്ന വിസ്മയത്തോടെ ആദ്യം ഹെവി സ്റ്റീല്‍ കൊണ്ട്‌ നിർമ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ഗെയിറ്റിലേക്ക് പോയി. ശേഷം അതിന്‌ സൈഡിലായി കോമ്പൗണ്ടിൽ ഹോളോ സ്പേസിനകത്ത് സെറ്റ് ചെയ്തിരുന്ന ഫേസ് സ്കാന്‍ സിസ്റ്റത്തിലേക്കും, അതിനുശേഷം മതിലിൽ കയറി അപ്പുറത്ത് കടക്കാന്‍ കഴിയാത്ത വിധം കോമ്പൗണ്ട് മതിലിനു മുകളില്‍ സെറ്റ് ചെയ്തിരുന്ന മുൾകമ്പി വളയങ്ങളിലുമൊക്കെ വീണത്.

പക്ഷേ ഒടുവില്‍ ഗെയിറ്റിനകത്ത് ഉയർന്ന് നില്‍ക്കുന്ന വീട് കണ്ടിട്ട് ഹസ്നയുടെ മുഖത്ത് കൗതുകം മാറി കൻഫ്യഷൻ നിറഞ്ഞു. അവൾ ആദ്യം ജെസ്സിയേയും, എന്നിട്ട് എന്നെയും നോക്കി.

“ജിനുക്കാ, ഇത് ലാബ് തന്നെയാണോ..?” ഹസ്ന നിരാശയോടെ ചോദിച്ചു. എന്നിട്ട് പോയി ഗെയിറ്റിന് സൈഡിലുള്ള ഫേസ് സ്കാനറിൽ അവളുടെ മുഖം കാണിച്ചുകൊണ്ട് തുടർന്നു, “കോമ്പൗണ്ടിലും ഗെയിറ്റിലുമുള്ള സെക്യൂരിറ്റി സെറ്റപ്പൊക്കെ കിടിലമാണ്, പക്ഷേ അത് സാധാരണ വീട് പോലെയാ എനിക്ക് തോന്നുന്നത്..! ഈ വീടാണോ ലാബായി യൂസ് ചെയ്യുന്നത്..?” സംശയം ചോദിച്ചിട്ട് ഫേസ് സ്കാനറിൽ അവളുടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും അവള്‍ തിരിച്ച് ഗെയിറ്റ് ഓപ്പൺ ചെയ്യാൻ കഴിയുമോ

എന്ന് ട്രൈ ചെയ്തു.

“എടി ഹസ്നെ, നിന്റെ ഫേസ് സ്കാൻ ചെയ്താലൊന്നും ഗെയിറ്റ് തുറക്കില്ല.” ഹസ്നയുടെ കോപ്രായം കണ്ട് ചിരിച്ചുകൊണ്ട് ജെസ്സി പറഞ്ഞു. “പിന്നേ അതല്ല ലാബ്, അത് വീട് തന്നെയാ.” ചിരി നിർത്തി ജെസ്സി ഹസ്നയെ പിടിച്ചുവലിച്ച് പുറകോട്ട് കൊണ്ടുവന്ന ശേഷം അവളെ ഇടത് വശത്തേക്ക് തിരിച്ചു നിര്‍ത്തി. “ദേ നോക്കടി, അതാണ്‌ ലാബ്.” വീടിന്റെ ഇടത് വശത്തുള്ള കോമ്പൗണ്ടിനപ്പുറത്തേക്ക് ജെസ്സി ചൂണ്ടികാണിച്ചു.

അപ്പോ എല്ലാവരും അങ്ങോട്ട് നോക്കി.

എന്റെ വീടും ലാബും ഒരു വലിയ കോമ്പൗണ്ടിനകത്താണുള്ളത്. പക്ഷേ വീടും ലാബിനേയും ഒരു പൊക്കമുള്ള കോൺക്രീറ്റ് വാൾ വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. ആ കോൺക്രീറ്റ് വാളിൽ, ലാബില്‍ നിന്ന് വീട്ടിലേക്കും.. അതുപോലെ വീട്ടില്‍ നിന്ന് ലാബിലേക്കും കടക്കാനായി ഒരു ചെറിയ കമ്പ്യൂട്ടറൈസ്ഡ് ഗെയിറ്റും കാണാം. ഗെയിറ്റിനപ്പുറത്ത് ചെറിയൊരു സെക്യൂരിറ്റി സ്റ്റേഷനുണ്ട്.

ഈ ചെറിയ ഗെയിറ്റ് കൂടാതെ ലാബിന് ഒരു മെയിൻ ഗെയിറ്റുമുണ്ട്. അതും കമ്പ്യൂട്ടറൈസ്ഡാണ്, അവിടെയാണ് മെയിൻ സെക്യൂരിറ്റി സ്റ്റേഷനുള്ളത്.

എന്റെ ഈ ലാബിനെ കുറിച്ച് പറയുകയാണെങ്കില്‍;.  എന്റെ എല്ലാ ലാബുകളിൽ വച്ചും ഈ ലാബ് രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. എല്ലാവിധ സ്പെഷ്യലൈസ്ഡ് ടൂള്‍സും, ഡിവൈസും, എക്യുപ്മെന്റ്സും, ഗ്ലാസ്സ് വെയറും തുടങ്ങി ആവശ്യമുള്ള സകല ഉപകരണങ്ങളും സാധനങ്ങളും ഇവിടെയുണ്ട്. ഇവിടെ 24 മണിക്കൂറും എന്തെങ്കിലുമൊക്കെ റിസർച്ചും, എക്സ്പെരിമെന്റും നടന്നുകൊണ്ടിരിക്കും. സാധാരണ ഹെര്‍ബല്‍ മരുന്നുകളും, സ്പെഷ്യൽ ഹെര്‍ബല്‍ മരുന്നുകളും ഒക്കെ തയാറായി കൊണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *