മമ്മി ഇവിടെതന്നെ ഡാൻസ് ക്ലാസ് നടത്തി സമാധാനമായി നിന്നോട്ടെ.” അലൻ അവന്റെ അമ്മക്ക് സപ്പോര്‍ട്ട് ചെയ്തു.
ഒടുവില്‍ സേവിയർ അങ്കിൾ ഒരു നെടുവീര്‍പ്പോടെ ആ ടോപ്പിക്ക് ഉപേക്ഷിച്ചു. അപ്പോഴാണ് അങ്കിൾ എന്നെ കണ്ടത്. ഉടനെ കഴിഞ്ഞ രാത്രി സക്സസ് എന്ന് എന്നോട് പറയുന്നത് പോലെ രഹസ്യമായി കണ്ണിറുക്കി കാണിച്ചു.
“ശെരി എല്ലാവരും വാ, നമുക്ക് കഴിക്കാം. എന്നിട്ട് എല്ലാം റെഡിയാക്കി വെക്കണം. പോകാൻ സമയമായി വരുന്നു.” അങ്കിൾ പൊതുവായി പറഞ്ഞിട്ട് എഴുനേറ്റപ്പൊ ഞങ്ങൾ എല്ലാവരും കഴിക്കാൻ തയാറായി.
കഴിച്ചതിനു ശേഷം എല്ലാവരും തിരക്കായി പോയി, ഞാനുൾപ്പെടെ. പമ്പരം പോലെയാണ് സമയം കറങ്ങി തീര്‍ന്നത്.
ഒടുവില്‍ വീടും പൂട്ടി എല്ലാവരും എയർപോർട്ടിൽ പോകാൻ തയാറായി. മൊത്തം നാല് കാറുകളുണ്ടായിരുന്നു. ഒരു കാർ വില്യം അങ്കിളിന്റെ, അടുത്തത് സ്റ്റെല്ല ആന്റിയുടെ കാർ, പിന്നെ എന്റെ പപ്പയുടെ കാറും എന്റെ കാറും.
ഷീന ജെസ്സിയേയും കൂട്ടി അവളുടെ അച്ഛനും അമ്മയുടെയും കൂടെ, വില്യം അങ്കിളിന്റെ, കാറിൽ കയറി. അതുപോലെ അലൻ അവന്റെ അമ്മ, സ്റ്റെല്ല ആന്റിയുടെ, കാറിൽ കയറി, ഒപ്പം സേവിയർ അങ്കിളും. അമ്മ എന്റെ കൂടെ വന്ന് കേറിയപ്പൊ ധ്വനി എന്റെ പപ്പയുടെ കാറിൽ ചെന്ന് കേറി.
അങ്ങനെ എയർപോർട്ടിൽ ചെന്നിറങ്ങി. അതുവരെ നോര്‍മ്മലായിരുന്ന ഷീന അപ്പോഴാണ് സങ്കടം കൊണ്ട് കരയാന്‍ തുടങ്ങിയത്. അവള്‍ കരഞ്ഞുകൊണ്ട് അവളുടെ അച്ഛനും അമ്മയെയും കെട്ടിപിടിച്ച് യാത്ര പറഞ്ഞ ശേഷം വന്ന് എന്നെ കെട്ടിപിടിച്ചു. അവളുടെ കരച്ചില്‍ ഉടനെ കൂടുകയും ചെയ്തു.
“എന്റെ ഷീന മോളെ, കരയേണ്ട.” അവളെ ചേര്‍ത്തു പിടിച്ച് അവളുടെ തലയില്‍
തഴുകി ഞാൻ ആശ്വസിപ്പിച്ചു. “ആദ്യമായിട്ട് എല്ലാവരെയും വിട്ട് പോകുമ്പോ വിഷമമുണ്ടാകും. സാരമില്ല, എന്നും വീഡിയോ കോൾ ചെയ്ത് സംസാരിക്കാൻ കഴിയുമല്ലോ, വിഷമിക്കേണ്ട.” അവളുടെ നെറുകയില്‍ ഞാൻ ചുംബിച്ചു.
ഒടുവില്‍ അവൾ എന്നെ വിട്ട് മാറി നിന്നിട്ട് കണ്ണുകൾ തുടച്ചു. എന്നിട്ട് നേര്‍ത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിടര്‍ന്നു.
“എല്ലാവരെയും എന്നും ഞാൻ വിളിക്കും.” ഷീന എല്ലാവരോടും പൊതുവായി പറഞ്ഞു. “അവരൊക്കെ എന്റെ കോൾ എടുക്കുകയും ചെയ്യും.” മറ്റുള്ളവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞിട്ട് അവളെന്നെ തുറിച്ചുനോക്കി.” പക്ഷേ ചേട്ടനെ മാത്രം എനിക്ക് വിശ്വാസമില്ല.” ഷീന അങ്ങനെ പറഞ്ഞപ്പോ എല്ലാവരും ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ ഷീനയുടെ കുറ്റപ്പെടുത്തലും, പിന്നെ എന്റെ മിഴിച്ചുള്ള നില്‍പ്പും കാരണം അവര്‍ക്ക് അടക്കാൻ കഴിയാതെ അവരൊക്കെ വായ പൊത്തി ചിരിച്ചുപോയി. ഞാൻ ഉടനെ മുഖം വീർപ്പിച്ചു.
“എന്റെ കോൾ എങ്ങാനും ചേട്ടൻ എടുക്കാതിരുന്നാൽ… ഹ്മ്..,” ഷീന ഭീഷണിപ്പെടുത്തുന്ന തരത്തിൽ അത്രയും പറഞ്ഞിട്ട് തലയാട്ടി. പക്ഷേ വീണ്ടും അവള്‍ക്ക് സങ്കടം വന്നത് കൊണ്ട് ഒന്നും മിണ്ടാതെ എന്നെ മുറുകെ കെട്ടിപിടിച്ചിട്ട് വിട്ടു. ശേഷം അവൾ ജെസ്സിയും ധ്വനിയുടേയും അടുത്തേക്ക് പോയി.
അന്നേരം അലനും സേവിയർ അങ്കിളും മറ്റുള്ളവരോട് യാത്ര പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്നു.
“പോയിട്ട് വരാം ചേട്ടാ, മമ്മിയെ നോക്കിക്കോണേ.” എന്റെ കൈ പിടിച്ച് പറഞ്ഞിട്ട് അലൻ സ്റ്റെല്ല ആന്റിയുടെ അടുത്തേക്ക് പോയി.
“പോട്ടെടാ മോനെ.” സേവിയർ അങ്കിൾ ഉറക്കെ എന്നോട് യാത്ര പറഞ്ഞിട്ട് അങ്കിളിന്റെ ശബ്ദം നന്നായി താഴ്ത്തി. “കഴിഞ്ഞ രാത്രി നീ വേറെ ഔഷധമാണ് തന്നത്, അല്ലേ..? പഴയതിനേക്കാളും
ഇത് കൊള്ളാമായിരുന്നു…. സ്റ്റെല്ല പോലും ഹാപ്പിയായിരുന്നു.” അങ്കിൾ സന്തോഷത്തോടെ പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു കുലുക്കി. “അപ്പോ കാണാം.” അങ്കിൾ ചെറിയ കുട്ടികളെ പോലെ ഇളിച്ചു കാണിച്ചു. എന്നിട്ട് ചെന്ന് അലനേയും ഷീനയേയും ഒപ്പം കൂട്ടിക്കൊണ്ട് ഞങ്ങൾ എല്ലാവർക്കും കൈ പൊക്കി ടാറ്റാ കാണിച്ചു.
എന്നിട്ട് മൂന്ന് പേരും എയർപോർട്ടിനകത്തേക്ക് കയറി ഞങ്ങളുടെ കണ്ണില്‍ നിന്നും മറഞ്ഞു.
