മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“ശെരി, എന്താണെങ്കിലും മാഡം പറഞ്ഞോളൂ. ഇവിടെ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അവർ പുറത്താരോടും ഷെയർ ചെയ്യില്ല.”

ഉടനെ ഓക്കെ എന്നത് പോലെ മാഡം തലയനക്കി.

“സർ നമ്മുടെ പ്രോജക്റ്റ് ഫീനിക്സിന്റെ തേഡ് ഫെയ്സ് കഴിഞ്ഞത് ഞാൻ അറിയിച്ചായിരുന്നല്ലോ. കഴിഞ്ഞ മൂന്ന്‌ ദിവസമായി ആ ഇലിക്സർ ഇൻഫെക്റ്റഡ് ലാബ് റാറ്റ്സിൽ എല്ലാതരത്തിലും ഞങ്ങൾ പരീക്ഷിക്കാൻ ശ്രമിച്ചു നോക്കി. ബട്ട് ഇലിക്സരിലെ സ്ട്രക്ച്ചറല്‍ മാട്രിക്സ് അതിലുള്ള ആക്ടിവേറ്റ് കോമ്പൗണ്ടിനെ റാറ്റ്സിന്റെ ബ്ലഡ് സ്ട്രീമിൽ റിലീസ് ചെയ്യുന്നില്ല. അതുകൊണ്ട്‌ റിയാക്ഷൻ നടക്കാതെ നമ്മൾ ഡെഡ് എന്‍ഡിൽ നില്‍ക്കുകയാണ്.”

മാഡം നിരാശയോടെ പറഞ്ഞു കൊണ്ട്‌ പോയപ്പോ എന്റെ മുഖത്തുണ്ടായിരുന്ന സന്തോഷവും ഉത്സാഹവും പതിയെ മങ്ങി വന്നു.

“ആന്‍ഡ് ഓൾസോ സർ, ആ ബൈണ്ടിംഗ്‌ റിലീസ് ചെയ്യാനുള്ള 4 ഡിഫറന്റ് ഐഡിയാസ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. കഴിഞ്ഞ രാത്രി ഞാൻ ആ ഇലിക്സരിൽ നിന്നും 4 സാമ്പിൾസ് എടുത്ത് എന്റെ

ഐഡിയാസ് പ്രകാരം എക്സ്പെരിമെന്റ് നടത്തിയ ശേഷം അതൊക്കെ വീണ്ടും റാറ്റ്സിൽ പരീക്ഷിക്കാന്‍ ശ്രമിച്ചു, ബട്ട് സ്റ്റിൽ സെയിം റിസള്‍ട്ട് തന്നെയായിരുന്നു. ഇനി എന്തെങ്കിലും സാധ്യതകൾ ഉണ്ടാകണമെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് ഇടപെടണം സർ, നിങ്ങള്‍ക്കും കഴിയില്ലെങ്കിൽ പിന്നെ ഫെയ്സ് 3 ഫെയിൽ എന്ന് തീര്‍ച്ചപ്പെടുത്താം.”

മാഡം പറഞ്ഞു നിർത്തി. അന്നേരം റിഥിയും ഹസ്നയും വീണ്ടും ആശ്ചര്യത്തോടെ ജെസ്സിയോട് കുശുകുശുക്കാൻ തുടങ്ങി.

പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മിണ്ടാതെ കണ്ണുകളടച്ച് നിന്നു. ഇതൊക്കെ കഴിഞ്ഞ രാത്രിയും ഇന്ന്‌ ഉച്ചക്കുമായി മാഡം എന്നെ വിളിച്ച് സംസാരിച്ചിരുന്നത് കൊണ്ട്‌ ഞാൻ എന്റെ മനസ്സിൽ കുറെ ഐഡിയാസ് റൺ ചെയ്യാൻ തുടങ്ങിയിരുന്നു. അതിൽ പലതും ഹോപ്പ് ഉള്ളതായി എനിക്ക് തോന്നുകയും ചെയ്തു. ഇപ്പൊ ഞാൻ ചില തിയറികളെ കൂടുതൽ ആഴത്തില്‍ ചിന്തിച്ച് മനസ്സിൽ തന്നെ മിന്നല്‍ വേഗത്തിൽ എന്റേതായ ചില എക്സ്പെരിമെന്റ്സ് നടത്തി കൊണ്ടിരുന്നു.

“സർ, തല്‍ക്കാലം തേഡ് ഫെയിസ് മാറ്റി വച്ചിട്ട് ഫോർത്ത് ആന്‍ഡ് ഫൈനല്‍ ഫെയ്സിനായി ഓൾറെഡി നടത്തിക്കഴിഞ്ഞ എക്സ്പെരിമെന്റ് റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ഇലിക്സർ ഫീനിക്സ് ഉണ്ടാക്കാനുള്ള സ്റ്റെപ്പ്സ് തുടങ്ങണോ..?  അതോ തേഡ് ഫെയ്സ് ഇലിക്സർന് വേണ്ടിയുള്ള പുതിയ എക്സ്പെരിമെന്റ്സ് ആദ്യം മുതലേ സ്റ്റാര്‍ട്ട് ചെയ്യണോ..?” മാഡം അഭിപ്രായം ചോദിച്ചു.

അപ്പോ 5,6 മിനിറ്റ് കൂടി ഞാൻ കണ്ണുകളടച്ച് എന്റെ ലോകത്ത് ലയിച്ചു നിന്നു. ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ചപ്പൊ മാഡത്തിന്റെ കണ്ണുകളിൽ ചെറിയ പ്രതീക്ഷകൾ ഉണ്ടാകുന്നതിന്റെ തിളക്കം പ്രത്യക്ഷമായി.

“മാഡം, തേഡ് ഫെയ്സ് കഴിയാതെ ഫോർത്ത് ആന്‍ഡ് ഫൈനല്‍ ഫെയ്സ് തുടങ്ങിയിട്ട് കാര്യമില്ല..,” ഞാൻ സീരിയസ്സായി പറഞ്ഞു.

“കാരണം ഏറ്റവും പ്രധാന ഘടകമാണ് തേഡ് ഫെയ്സ്, അതിന്റെ ഫൈനല്‍ ഫോര്‍മുല ഇല്ലാതെ ഫീനിക്സ് ഇലിക്സർ കംപ്ലീറ്റ് ചെയ്യാൻ കഴിയില്ല. അത് നിങ്ങള്‍ക്കും അറിയാവുന്നത് തന്നെയാല്ലേ..!”

“അറിയാം സർ, ബട്ട് ഡെസ്പറേഷൻ കാരണം ഞാൻ പറഞ്ഞുപോയി.” മാഡം തല താഴ്ത്തി.

“സാരമില്ല. തേഡ് ഫെയിസ് ഇലിക്സർ ഫെയിലായെന്ന് ഞാൻ വിശ്വസിക്കുന്നില്ല മാഡം.” ആലോചനയോടെ ഞാൻ പറഞ്ഞു.

ഉടനെ മാഡത്തിന്റെ മുഖം പെട്ടന്ന് ഉയർത്തി നോക്കി.

“സർ അങ്ങനെ പറയാൻ എന്താണ് കാരണം..? എന്തെങ്കിലും പ്ലാൻ സർന്റെ മനസ്സിലുണ്ടോ..?” വലിയ പ്രതീക്ഷയോടെ അവർ ചോദിച്ചു.

“ഉണ്ട്. ചില ഉൾ കാടുകളില്‍, സൂര്യപ്രകാശം വീഴാത്ത ചില ഭാഗങ്ങളിൽ വിരളമായി മാത്രം കാണപ്പെടുന്ന ഒരു കൂൺ വർഗ്ഗമുണ്ട്. സൂര്യപ്രകാശം കൊണ്ടതും അത് അഴുക്കി ഒരുതരം വളമായി മാറും. ആ വളവും മറ്റ് ചില ഘടകങ്ങളും കൂടി ചേരുകയാണെങ്കിൽ മാത്രം ആ മിശ്രിതങ്ങളിൽ നിന്നും ഒരു അപൂര്‍വ ഹെര്‍ബ് വളര്‍ന്നു വരും, അതിന്റെ ക്ലോറോഫില്ലിന് ചില പ്രതേക ഗുണങ്ങളുണ്ട്. അതിനെ നമ്മുടെ ഫെയ്സ് ത്രീ ഇലിക്സരിൽ പരീക്ഷിച്ചു നോക്കാം. 90% സക്സസ് സാധ്യതയുണ്ടാകും എന്നാണ് എന്റെ വിശ്വസം.”

Leave a Reply

Your email address will not be published. Required fields are marked *