“അങ്ങനെ വച്ചാല്‍..?” ഹസ്ന തല ചൊറിഞ്ഞു. ജെസ്സിയും റിഥിയും പോലും ഞാൻ പറഞ്ഞത് മനസ്സിലാവാതെ പരസ്പരം നോക്കി.
“അങ്ങനെ വച്ചാൽ — ആ വൈറസിന് ഒരാളുടെ കപാല നാഡികളെ പൂര്‍ണമായി നശിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് എന്റെ ഫസ്റ്റ് ഫെയ്സ് ഇലിക്സർനെ അയാളുടെ തലച്ചോറിലേക്ക് ഇൻജക്റ്റ് ചെയ്താൽ, വൈറസിന്റെ പ്രവര്‍ത്തനം ഉടനെ 18% സ്ലോ ആവും. വൈറസിനെ ഏതാനും മണിക്കൂറുകൾക്ക് മാത്രം കപാല നാഡികളിൽ നിന്നും
വേർപ്പെടുത്തി അകറ്റി നിർത്താനും കഴിയും. അതിനുശേഷം വൈറസുകൾ നേരത്തെ നശിപ്പിച്ചു കൊണ്ടിരുന്ന നാധീകോശങ്ങളെ പോലത്തെ കുറെ ഡ്യൂപ്ലിക്കേറ്റ് നാധീകോശങ്ങളെ ഒറിജിനൽ നാഡികോശങ്ങൾക്ക് ചുറ്റിലും സൃഷ്ടിച്ച ശേഷം എന്റെ ഇലിക്സർ ഡാമേജായ നാഡികോശങ്ങളെ 15% റിപ്പയര്‍ ചെയ്യും. അത്രയും മാത്രമേ എന്റെ ഫസ്റ്റ് ഫെയ്സ് ഇലിക്സർന് ചെയ്യാൻ കഴിയൂ.” ഞാൻ കുറച്ച് വിശദമായി സംസാരിച്ചു.
“ഓക്കെ, ഇപ്പൊ മനസ്സിലായി.” റിഥി പറഞ്ഞിട്ട് അവളുടെ സംശയം ചോദിച്ചു. “ചേട്ടൻ പറഞ്ഞില്ലേ, ആ ഡ്യൂപ്ലിക്കേറ്റ് ന്യൂറോണ്‍സിന്റെ കാര്യം..? ആ ഡ്യൂപ്ലിക്കേറ്റ് ന്യൂറോണ്‍സിനെ നശിപ്പിക്കാൻ 18% സ്ലോവായി മാറിയ ആ വൈറസുകൾക്ക് എത്ര സമയം വേണ്ടിവരും…?”
“35-39 ദിവസം.” ഞാൻ മറുപടി കൊടുത്തു.
“അങ്ങനെയാണെങ്കില്‍ 120 ദിവസത്തിൽ മരിക്കേണ്ട ആൾക്ക് എക്സ്ട്രാ 35-39 ദിവസം കൂടുതലായി കിട്ടും, അല്ലേ..? ടോട്ടലായി 155-159 ദിവസം.” ജെസ്സി എന്നോട് ചോദിച്ചു.
“നോർമലി അങ്ങനെയാവും എല്ലാവരും ചിന്തിക്കുക. പക്ഷേ ആ വൈറസുകളെ ടെംപററിയായിട്ടല്ല, പെർമനന്റായിട്ടാണ് എന്റെ ഇലിക്സർ സ്ലോ ചെയ്യുന്നത്. അതുകൊണ്ട് ഒരു 21 ദിവസം കൂടെ കൂടുതലായി കിട്ടും. അതായത് 175-180 ദിവസം.”
“വാവ്,” മൂന്ന് പേരും ഒരുമിച്ച് ചെറിയ സന്തോഷത്തോടെ പ്രതികരിച്ചു.
“ഓക്കെ. ഇനി സെക്കണ്ട് ഫെയ്സ് ഇലിക്സർന് എന്തു ചെയ്യാൻ കഴിയുമെന്ന് പറ ജിനുക്കാ.” ഹസ്ന വെപ്രാളത്തിൽ ചോദിച്ചു.
“വൈറസുകൾ നശിപ്പിച്ച നാധികോശങ്ങളെ റീ ജെനറേറ്റ് ചെയ്യിക്കാന്‍ സഹായിക്കുക മാത്രമല്ല, സാധാരണ ഗതിയിൽ നിന്നും മൂന്ന് മടങ്ങ് സ്പീഡിൽ റീ ജെനറേറ്റ് ചെയ്യാനും സെക്കന്‍ഡ് ഫെയ്സ് ഇലിക്സർ സഹായിക്കും. ഇപ്പോഴും വൈറസ് തന്നെയാണ് മരണപ്പിടിയിൽ മുന്നിട്ട് നില്‍ക്കുന്നത്, പക്ഷേ മുമ്പ് 100% മരണം
നിശ്ചയമായിരുന്ന സാഹചര്യം മാറി ഇപ്പൊ മരണ സാധ്യത 60% ആയിട്ട് കുറഞ്ഞിരിക്കുന്നു എന്നതാണ് എല്ലാവരുടെയും ഏക ആശ്വാസം..” ഞാൻ വീണ്ടും അഭിമാനത്തോടെ തന്നെ സംസാരിച്ചു.
“അത് സൂപ്പറാണ് ജിനുക്കാ. ഈ പ്രോജക്റ്റിൽ ഉള്‍പ്പെട്ടിരിക്കുന്ന ഫുൾ ടീം മെമ്പര്സ്നേയും അഭിനന്ദിക്കുക തന്നെ വേണം.” ഹസ്ന ഭയങ്കര സന്തോഷത്തോടെ പറഞ്ഞു.
“ഹസ്ന പറഞ്ഞതിനോട് ഞങ്ങളും യോജിക്കുന്നു.” റിഥിയും ജെസ്സിയും ഒരുമിച്ച് സന്തോഷത്തോടെ പറഞ്ഞു.
“ഓക്കെ, അച്ചാച്ചൻ അവിടെ അണ്ടർ ഗ്രൗണ്ടിൽ പോയിട്ട് എന്തായി..? തേഡ് ഫെയ്സ് വിജയിക്കാന്‍ ചാൻസുണ്ടോ..?” ആകാംഷയും വെപ്രാളവും കലര്‍ന്ന സ്വരത്തിൽ ജെസ്സി എന്നോട് തിരക്കി.
“എന്റെ ആദ്യത്തെ എക്സ്പെരിമെന്റ് പാളിപ്പോയി..,” മുഖം ചുളിച്ചു ഞാൻ പറഞ്ഞു. “ബട്ട് രണ്ടാമത്തേത് ഓക്കെയായി. ഇപ്പൊ അതിന്റെ അടിസ്ഥാനത്തിൽ സുനയ മാഡവും ഫുൾ ടീമും ജോലി തുടങ്ങിക്കഴിഞ്ഞു. ഇലിക്സർ വിജയിക്കുമോ ഇല്ലയോ എന്നത് രണ്ടാഴ്ചയ്ക്കകം അറിയാൻ കഴിയും. വിജയിച്ചാൽ പിന്നെ ഒരു ഫെയ്സ് മാത്രം ബാക്കി. അത് കംപ്ലീറ്റ് ചെയ്യാൻ അത്ര എളുപ്പമല്ല. ഫൈനല്‍ ഫെയ്സ് തുടങ്ങുമ്പോൾ ഞാനും ഇവിടെ വേണമെന്നാണ് ഫുൾ ടീമും ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് തിരികെ വരും. ഈ ഫീനിക്സ് ഇലിക്സർ ഡെവലപ് ചെയ്തതിന് ശേഷമെ ഞാൻ തിരികെ നാട്ടിലേക്ക് വരികയുള്ളു.” ഞാൻ എന്റെ തീരുമാനം അവരോട് പറഞ്ഞു.
“ഗുഡ് ലക്ക് അച്ചാച്ചാ. തീര്‍ച്ചയായും അത് വിജയിക്കും.” ജെസ്സി പറഞ്ഞ ശേഷം എഴുനേറ്റ് വന്ന് എന്റെ തുടയിൽ ഇരുന്നിട്ട് എന്റെ കവിളിൽ ഉമ്മ തന്ന ശേഷം എഴുനേറ്റ് നിന്നു.
