“എനിക്കു വേണ്ടിയോ..?” കണ്ണു മിഴിച്ച് ഞാൻ ചോദിച്ചു.
“മ്, അതേ. ഇവിടെ നി എപ്പോ വന്നാലും നല്ലതുപോലെ കഴിക്കാതെ തിരക്കുപിടിച്ച് ഓടിക്കളയുന്ന ജോലിയാണ് നിനക്ക്, പക്ഷേ ഇന്നിപ്പോ നിനക്ക് വേറെ തിരക്കൊന്നുമില്ലല്ലോ. അത് കൂടാതെ, ഡെല്‍ഹിയില്‍ നിന്നു നി തിരികെ വന്ന ശേഷം മുതൽ ജോലി തിരക്ക് കാരണം നി സമയത്തിനും കഴിക്കുന്നില്ല,
ആവശ്യത്തിനും കഴിക്കുന്നില്ലെന്ന് ജെസ്സി മോള് പരാതി പറഞ്ഞായിരുന്നു. അതുകൊണ്ട് ഇന്നെങ്കിലും നി നന്നായി കഴിക്കുന്നത് എനിക്ക് കാണണം. ഇല്ലെങ്കില്‍ തല്ലു കിട്ടും, കേട്ടല്ലോ.”’ആന്റി സ്നേഹത്തോടെ പറഞ്ഞെങ്കിലും ഒരു കുഞ്ഞ് ഭീഷണി ആന്റിയുടെ ശബ്ദത്തിൽ മറഞ്ഞു കിടപ്പുണ്ടായിരുന്നു.
“അയ്യോ, ആന്റി എന്നെ തല്ലരുത്. ആന്റി പറയുന്നതൊക്കെ ഞാൻ അനുസരിക്കാം.” തമാശയ്ക്ക് മുഖത്ത് ഗൗരവ ഭാവം വരുത്തി ഞാൻ പറഞ്ഞപ്പോ ആന്റി ചിരിച്ചു.
“എന്നാലും ആന്റി, രാത്രി ഹെവി ഫുഡ് കഴിക്കുന്ന ശീലം എനിക്കില്ലെന്ന് ആന്റിക്കുമറിയാമല്ലോ. പിന്നെ എന്തിനാ ഇത്രയൊക്കെ ഫുഡ്ഡൊക്കെ ഉണ്ടാക്കിയത്..?” തല ചൊറിഞ്ഞു കൊണ്ട് ആന്റി ഉണ്ടാക്കി വച്ചിരിക്കുന്ന ഫുഡ്ഡിലൊക്കെ ഞാൻ വീണ്ടും നോക്കി.
“നിന്റെ ശീലമൊന്നും ഇന്നിവിടെ വില പോവില്ല. അതുകൊണ്ട് മര്യാദയ്ക്ക് ഇന്ന് രാത്രി ഇതൊക്കെ നി വയറു നിറച്ച് കഴിച്ചിരിക്കണം. മനസ്സിലായോ..?” ആന്റി എന്നെ ദേഷ്യംഭാവത്തിൽ നോക്കി സംസാരിച്ചു.
“ഓക്കെ, ഓക്കെ, പാവപ്പെട്ട എന്നെ ഇതുപോലെ നോക്കി ദഹിപ്പിക്കല്ലേ ആന്റി. എന്റെ വയറ് പൊട്ടുന്നത് വരെ ഞാൻ കഴിക്കാം.” ഭയം അഭിനയിച്ച് ഞാൻ പെട്ടന്ന് സമ്മതിച്ചപ്പൊ ആന്റി ദേഷ്യഭാവം മാറ്റി ചിരിച്ചു. എന്നിട്ട് സ്റ്റൗവിൽ മൺകലത്തിൽ തയാറായിക്കൊണ്ടിരുന്ന സൂപ്പൊന്ന് ഇളകിയ ശേഷം അതിനെ അടച്ചു വച്ചിട്ട് ആന്റി സ്റ്റൗ ഓഫ് ചെയ്തു.
ശേഷം എന്തോ പറയാനായി ആന്റി എന്റെ നേര്‍ക്ക് തിരിഞ്ഞു.
“പക്ഷേ ആന്റി, ഇതൊക്കെ ഇപ്പൊ കഴിച്ചാൽ ശെരിയാവില്ല, ആന്റിയുടെ മസാജും തെറാപ്പിയും കഴിഞ്ഞിട്ട് കഴിക്കാം.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“ഞാനും അതുതന്നെ പറയാൻ തുടങ്ങുവായിരുന്നു. അപ്പോഴേക്കും നീയത് പറഞ്ഞു.” ആന്റി അത്രയും പറഞ്ഞിട്ട് പുഞ്ചിരിച്ചു.
“എന്നാലും ആന്റി, ഏഴു മണിക്കല്ലെ
ഡാൻസ് ക്ലാസ് കഴിഞ്ഞ് ഈ ജോലിയൊക്കെ തുടങ്ങിയത്. ഇപ്പൊ എട്ട് പോലുമായില്ല. ഈ സമയത്തിനിടക്ക് എങ്ങനെയാ ഇത്രയും വെറൈറ്റി ഫുഡ്ഡൊക്കെ ഉണ്ടാക്കാൻ കഴിഞ്ഞത്..?” ഞാൻ എന്റെ സംശയം ചോദിച്ചു.
“ഏഴു മണിക്കല്ല, അഞ്ചു മണി കഴിഞ്ഞ് തുടങ്ങിയതാണ്, ജിനു മോനെ.” ചിരിച്ചുകൊണ്ട് ആന്റി പറഞ്ഞു.
“അപ്പോ അഞ്ചുമണിക്ക് ശേഷം വരാറുള്ള ആ രണ്ട് ഗ്രൂപ്പ് കുട്ടികള്‍ക്ക് ഡാൻസ് പ്രാക്ടീസ് കൊടുത്തില്ലേ..?”
“ഇല്ല ജിനു മോനെ. കൊടുത്തില്ല. അഞ്ചു മണിക്ക് ശേഷം വരുന്ന രണ്ട് ടിമിനോടും ഇന്ന് വരേണ്ടന്ന് വാട്സാപ് ഗ്രൂപ്പിൽ മെസേജ് കൊടുത്തായിരുന്നു.”
“എന്നാലും എനിക്കുവേണ്ടി അവരുടെ ക്ലാസൊന്നും മുടക്കണ്ടായിരുന്നു ആന്റി.” തല ചൊറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
“ഹും, നേരാംവണ്ണം ഭക്ഷണം കഴിക്കാതെ നിന്റെ തോന്ന്യാസം പോലെയല്ലെ നീ ജീവിക്കുന്നത്. ഇതാണ് ജിനു മോനെ നി ഒറ്റക്ക് ജീവിക്കുന്നത് കൊണ്ടുള്ള പ്രശ്നം.” ആന്റി കുറ്റപ്പെടുത്തി. “അതുകൊണ്ട് നിന്നെ ഇങ്ങനെ കിട്ടുമ്പോഴെങ്കിലും നിനക്ക് നല്ല ഭക്ഷണം തന്നില്ലെങ്കിൽ ആന്റിക്ക് സമാധാനം കിട്ടില്ല. അതിനായി രണ്ട് ഡാൻസ് ക്ലാസല്ല, എത്ര ക്ലാസ് വേണമെങ്കിലും ആന്റി മുടക്കും.”
ആന്റിയുടെ ആ സ്നേഹം എന്റെ മനസ്സിനെ സ്പര്‍ശിച്ചു. ഇപ്പൊ മാത്രമല്ല, എപ്പോഴും ആന്റി ഇങ്ങനെയാണ്. എപ്പോഴും ആന്റി എന്നോട് ഒരു പ്രത്യെക സ്നേഹം കാണിക്കാറുണ്ട്.
“ശെരി വാ ജിനു മോനെ, ഇവിടത്തെ ജോലിയൊക്കെ കഴിഞ്ഞു.”
“ജോലി കഴിഞ്ഞെങ്കിൽ നമുക്ക് മസാജ് തെറാപ്പി തുടങ്ങിയാലോ ആന്റി..?”എന്റെ ആവേശവും ഉത്സാഹവും മറച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഉടനെ ആന്റിയുടെ മുഖത്ത് നാണം നിറഞ്ഞു വന്നു.
