“നിന്റെ ഉറക്കവും നോര്‍മ്മലായിരിക്കും ധ്വനി. അതുകൊണ്ട് അടുത്ത ദിവസം സാധാരണയായി എഴുനേറ്റ് നിനക്ക് ക്ലാസിൽ പോകാനും കഴിയും.”
“ഹേഹേ.. താങ്ക്സ് ജിനു.” ധ്വനി ഭയങ്കരം സന്തോഷത്തില്‍ പറഞ്ഞു. “ഓക്കെ ഇനി ഞാൻ ഇടക്ക് കേറി സംസാരിക്കില്ല, നീ ബാക്കി കൂടി പറ.”
“ബുധനാഴ്ച രാത്രി ഞാനൊരു ഹെര്‍ബല്‍ മരുന്ന് നിനക്ക് തരും, കുടിക്കാനുള്ളത്. ആ മ—”
അവൾ വീണ്ടും എന്റെ സംസാരം മുറിച്ച് ഇടക്ക് കേറി, “ആ മരുന്ന് എന്ത് ചെയ്യ— ഓഹ് സോറി.”
“സാരമില്ല.” ചിരിയോടെ പറഞ്ഞിട്ട് ഞാൻ തുടർന്നു,,
“ആ മരുന്ന് നിന്റെ സ്കിനിനടിയിൽ കൊഴുപ്പ് ലേയറായി മാറിയ ഔഷധക്കുഴമ്പിനെ അതിന്റെ പഴയ നിലക്ക് കുഴമ്പായി മാറ്റുകയും നിന്നെ അഗാധമായ ഉറക്കത്തിലാഴ്ത്തുകയും ചെയ്യും. അതോടെ ഔഷധക്കുഴമ്പ് അതിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.” ഞാൻ എന്റെ പരിഹാരം അവളെ അറിയിച്ചു.
“എനിക്കൊരു കാര്യം മനസ്സിലാവുന്നില്ല ജിനു..!!” ധ്വനി കൺഫ്യൂസായത് പോലെ സംസാരിച്ചു.
“എന്തു കാര്യം നിനക്ക് മനസ്സിലായില്ല..?”ചോദിച്ച ശേഷം റോഡിന് സൈഡിലായി നിര്‍ത്തിയിട്ടിരുന്ന വണ്ടി തിരികെ ഞാൻ റോഡിലേക്ക് കേറ്റി.
“ഞാൻ അഗാധമായി ഉറങ്ങിയാൽ മാത്രമേ ഔഷധക്കുഴമ്പ് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളോ..? എന്തുകൊണ്ട് അങ്ങനെ..?” ഒന്നും മനസ്സിലാവാതെ ധ്വനി ചോദിച്ചു. “അപ്പൊ ഞാൻ നോര്‍മ്മലായി ഉറങ്ങുമ്പോ അത് പ്രവർത്തിക്കില്ലേ..?” അവള്‍ക്ക് സംശയമായി. “നോര്‍മ്മല്‍ ആണെങ്കിലും അഗാധമാണെങ്കിലും രണ്ടും ഉറക്കം തന്നെയല്ലേ ജിനു..?”
“രണ്ടും ഉറക്കം തന്നെയാണ്.”
ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു “പക്ഷേ നമ്മൾ നോര്‍മലായി ഉറങ്ങുമ്പോ നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന സെയിം ഹോര്‍മോണും കെമിക്കൽസുമല്ല നമ്മൾ അഗാധമായി ഇറങ്ങുമ്പോ ഉല്പാദിപ്പിക്കപ്പെടുന്നത്.”
“ശെരിയാണ്, അതിനെക്കുറിച്ച് ഞാനും പഠിച്ചിട്ടുണ്ട്.” ധ്വനി ഇടക്ക് കേറി പറഞ്ഞപ്പൊ ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് തുടർന്നു,,
“എന്റെ ഔഷധക്കുഴമ്പിന് വേണ്ടത് നി അഗാധമായി ഉറങ്ങുമ്പോ ഉണ്ടാകുന്ന ഹോര്‍മോണും കെമിക്കൽസുമാണ്. എന്റെ തെറാപ്പി സമയത്ത് ഔഷധക്കുഴമ്പ് അതിന്റെ എസൻസിനെ റിലീസ് ചെയ്യും, പിന്നീട് ആ എസൻസാണ് നിന്റെ ശരീരത്തുള്ള ആ ഘടകങ്ങളുമായി ഔഷധക്കുഴമ്പിനെ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നത്. അങ്ങനെ ഔഷധക്കുഴമ്പ് നിന്റെ ആ ഹോര്‍മോണും കെമിക്കൽസുമായും യോജിച്ച് റിയാക്റ്റ് ചെയ്യും. ആ കെമിക്കൽ റിയാക്ഷനിലൂടെ എന്റെ ഔഷധക്കുഴമ്പ് നിന്റെ പാടുകള്‍ മാറ്റുന്ന മരുന്നായി മാറി അതിന്റെ റിയൽ പ്രവര്‍ത്തനത്തെ ആരംഭിക്കും.”
“വൗവ് ജിനു…..!!” ധ്വനി ശെരിക്കും ഇമ്പ്രസായി എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. “എന്നാലും ജിനു, ഏതു തരം ബോഡി കെമിക്കലുമായി നിന്റെ ഏതു തരം ഔഷധം മിക്സ് ചെയ്താൽ അതിന്റെ റിയാക്ഷൻ എന്തായിരിക്കും, എന്തു ഫലം കിട്ടും എന്നൊക്കെ എങ്ങനെയാ നിനക്ക് മനസ്സിലാക്കാൻ കഴിയുന്നത്..?!” ധ്വനി ഒരു കുഞ്ഞ് ആരാധന ഭാവത്തോടേയാണ് ചോദിച്ചത്.
അപ്പോ ഞാൻ ചിരിച്ചു. “ബയോ കെമിസ്ട്രി ഒരുപാട് കാര്യങ്ങളെ മനസ്സിലാക്കിത്തരും. പിന്നെ ആയുര്‍വേദത്തിൽ പ്രൊഫഷണൽ ഡിഗ്രീ കൂടാതെ ഒരുപാട് കോഴ്സ് ഞാൻ ചെയ്തിട്ടുണ്ട്. അതും കൂടാതെ അപ്രൂവ്ഡ് റിസര്‍ച്ച് സ്പെഷ്യലിസ്റ്റുമാണ് ഞാൻ, പല വ്യത്യസ്ത മേഖലയിൽ.” വലിയ ഗൗരവം കാണിക്കാതെ സാധാരണയായി ഞാൻ പറഞ്ഞു.
ധ്വനി എന്നെ അന്തിച്ചു നോക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ അവൾ തലയാട്ടി ചിരിച്ചു. “അപ്പൊ ജെസ്സി
എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്, അല്ലേ..!”
“എന്ത് കാര്യങ്ങൾ..?” സംശയത്തോടെ ഞാൻ ചോദിച്ചു. കാരണം ജെസ്സി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ തീര്‍ച്ചയായും ഒരു ഭ്രാന്തൻ സയന്റിസ്റ്റായിട്ടായിരിക്കും ധ്വനിയോട് എന്നെക്കുറിച്ച് ചിത്രീകരിച്ചിട്ടുണ്ടാവുക. അങ്ങനെയാണെങ്കില്‍ ആ പെണ്ണിന് ഒരു നുള്ളെങ്കിലും കൊടുക്കണം.
“മെഡിക്കൽ സയൻസിലും, ആയുർവേദത്തിലും, തെറാപ്പിയിലും കൂടാതെ വേറെയും ഒരുപാട് കാര്യത്തിൽ നീ ഒരു റിസര്‍ച്ച് മാനിയാക്ക് എന്നാണ് അവൾ പറഞ്ഞത്. അതിനോടൊക്കെ നിനക്ക് ഭ്രാന്താണെന്നും അവൾ പറഞ്ഞു. ഇന്നുവരെ നിന്റെ പഠിത്തം നിര്‍ത്താതെ, ഓൺലൈനിലോ നേരിട്ടോ കോഴ്സുകൾ കംപ്ലീറ്റ് ചെയ്ത് സെർട്ടിഫിക്കറ്റുകൾ കുന്ന് പോലെ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. പിന്നെ കാടും മലകളും താഴ്‌വാരങ്ങളേയും നിന്റെ ഭാര്യമാരെ പോലെ സ്നേഹിക്കുന്ന പ്രാന്തനാണെന്നും അവൾ എടുത്ത് പറഞ്ഞു. അങ്ങനെ വേറെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പിന്നെ അവൾ അങ്ങനെയൊക്കെ പറഞ്ഞതായി നിന്നോട് ഞാൻ പറയരുതെന്നും അവൾ എന്നെകൊണ്ട് പ്രോമിസ് ചെയ്യിച്ചു.”
