മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഏറെകുറെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊ എന്റെ കര്‍ണാടക ബ്രാഞ്ച് ലാബില്‍ നിന്നും ഒരു കോൾ വന്നു. അതും ഒരു ബാഡ് ന്യൂസ് വഹിച്ചുകൊണ്ട്. അതോടെ എന്റെ നല്ല മൂഡും നഷ്ടമായി.

എത്രയും പെട്ടെന്ന് എന്റെ ലാബില്‍ എത്തണം. ഞാൻ വണ്ടിയുടെ വേഗത കൂട്ടി.

കാശ് കൊടുത്ത് ഉപയോഗിക്കാനുള്ള ബാത്റൂം ഫെസിലിറ്റീസുള്ള രണ്ട് പമ്പുകളിൽ അല്ലാതെ

മറ്റെങ്ങും ഞാൻ വണ്ടി നിർത്തിയില്ല.

*************************

രാവിലെ സൂര്യനുദിച്ചിട്ടും ആരും എണീക്കാതെ ഉറങ്ങുന്നത് എന്നെ ശെരിക്കും ആശ്ചര്യപാപെടുത്തി.

“ആന്റി..!” സവിത ആന്റിയെ ഞാൻ വിളിച്ചു. പക്ഷേ ആഴ്ന്ന ഉറക്കത്തിലായിരുന്നത് കൊണ്ട്‌ ആന്റി എന്റെ ശബ്ദം കേട്ടില്ല.

ഞാൻ സൈഡിലേക്ക് കൈ നീട്ടി സവിത ആന്റിയെ പതിയെ തട്ടി. അപ്പോഴും ആന്റി ഉണർന്നില്ല. അതുകൊണ്ട്‌ ഞാൻ ആന്റിയുടെ കൈ പിടിച്ചു വലിച്ച് ആന്റിയെ നന്നായി ഉലച്ചു.

“അയ്യോ…,” സവിത ആന്റി ഞെട്ടി എഴുനേറ്റ് സീറ്റിലിരുന്നിട്ട് താൻ എവിടെയാണെന്ന് മനസ്സിലാവാത്ത പോലെ ആന്റി വണ്ടിക്കകത്തും പുറത്തുമൊക്കെ കണ്ണുകൾ പായിച്ചു. ഒടുവില്‍ തലച്ചോറ്‌ പ്രവർത്തിക്കാൻ തുടങ്ങിയതും ആന്റി എന്റെ മുഖത്തോട്ട് നോക്കി പുഞ്ചിരിച്ചു.

“എവിടെയാ നമ്മളിപ്പൊ..? നീ പറഞ്ഞ മറ്റേ ലോഡ്ജ് എത്താറായോ..?”

“മ്മ്, 15 മിനിറ്റിലെത്തും.” ഞാൻ അറിയിച്ചു. “ഒരു മണിക്കൂറത്തേക്ക് നമുക്കിവിടെ റൂം ബുക്ക് ചെയ്യാം. കുളിച്ച് ഫ്രെഷായി ബ്രേക്ക്ഫാസ്റ്റും കഴിച്ചിട്ട് ഉടനെ യാത്ര തുടരണം.”

“ഒരു മണിക്കൂര്‍ പോര, മൂന്ന്‌ മണിക്കൂറത്തേക്ക് റൂം ബുക്ക് ചെയ്യണം, അത്രയും നേരം നീ ഉറങ്ങിക്കോ.” ആന്റി എതിരഭിപ്രായം പറഞ്ഞു.

“യേയ് പറ്റില്ല, ഒരു മിനിറ്റ് പോലും അനാവശ്യമായി എനിക്ക് വേസ്റ്റ് ചെയ്യാൻ കഴിയില്ല, എത്രയും പെട്ടെന്ന് എനിക്ക് ലാബിലെത്തണം.” വെപ്രാളം കലര്‍ന്ന സ്വരത്തിൽ ഭയങ്കര ധൃതിയില്‍ ഞാൻ പറഞ്ഞു  .

“എന്തുപറ്റി ജിനു, നല്ല ധിറുതിയിലാണല്ലോ സംസാരം..? ലാബില്‍ എന്താണ് പ്രശ്നം..?” ആന്റി എന്നോട് ചോദിച്ചിട്ട് തല ചെരിച്ച് മറ്റുള്ളവരെ ആന്റി ഉണര്‍ത്താൻ ശ്രമിച്ചു. കുറെ വിളിച്ച ശേഷമാണ് അവരൊക്കെ ഉണര്‍ന്നത്.

എല്ലാവരും എണീറ്റിരുന്ന ശേഷം ആന്റി എന്നെ നോക്കി

വീണ്ടും ചോദിച്ചു, “പറ ജിനു, ലാബില്‍ എന്താണ് പ്രശ്നം..?”

“ലാബില്‍ പ്രശ്നമോ..? എന്തു പ്രശ്നം..?” പുറകില്‍ നിന്നും ജെസ്സി ടെൻഷനിൽ ചോദിച്ചു.

“ഒരു സീക്രട്ട് പ്രോജക്റ്റുമായി ബന്ധപ്പെട്ട കാര്യമാണ്.” ഞാൻ കൂടുതൽ വിവരിച്ഛില്ല.

“എന്തു സീക്രട്ട് പ്രോജക്റ്റ്, അതുമായി ബന്ധപ്പെട്ട എന്തു കാര്യം..?” റിഥി തിടുക്കപ്പെട്ട് ചോദിച്ചു. പക്ഷേ ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു.

“ആ സീക്രട്ട് പ്രോജക്റ്റിനെ കുറിച്ച് ഞങ്ങളോട് പറ അച്ചാച്ചാ.” ജെസ്സിയും കെഞ്ചി.

പക്ഷേ അപ്പോഴും ഞാൻ അതിനെക്കുറിച്ച് മിണ്ടിയില്ല. ഉടനെ ജെസ്സിയുടെ മുഖത്ത് ഭയങ്കര സങ്കടവും പിണക്കവും ദേഷ്യവും നിറഞ്ഞു വന്നത് റിയർവ്യു മിററിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു. അപ്പൊ എനിക്ക് നല്ല വിഷമമുണ്ടായി.

ഞാൻ ജെസ്സിയോട് സീക്രട്ട് എന്റെ പ്രോജക്റ്റ്സിനേ കുറിച്ച് സംസാരിക്കാറില്ല. ഇക്കാര്യത്തിലാണ് ജെസ്സി എന്നോട് ദേഷ്യം കാണിക്കാറുള്ളത്. പിണങ്ങുകയും ചെയ്യാറുണ്ട്.

“ചേട്ടാ—” റിഥി എന്തോ പറയാൻ തുടങ്ങി.

“എടി, മതി.” ജെസ്സി പെട്ടന്ന് അവളെ വിലക്കി. എന്നിട്ട് ദേഷ്യത്തില്‍ എന്നെ നോക്കിക്കൊണ്ട് അവളോട് സംസാരിച്ചു, “അത് ഏതെങ്കിലും സീക്രട്ട് പ്രോജക്റ്റായിരിക്കും, അതുകൊണ്ടാണ് അച്ചാച്ചൻ നമ്മുടെ ചോദ്യം അവോയ്ഡ് ചെയ്തത്. എന്നോട് പോലും സീക്രട്ട് പ്രോജക്റ്റ്സുമായി റിലേറ്റഡായ കാര്യങ്ങൾ അച്ചാച്ചൻ പറയാറില്ല. ഇക്കാര്യത്തിൽ എന്നുപോലും അച്ചാച്ചന് വിശ്വാസമില്ല. ഞാൻ അച്ചാച്ചനെ ഒറ്റിക്കൊടുക്കുമെന്ന ചിന്തയാവും.” ജെസ്സി നല്ല ദേഷ്യത്തില്‍ പറഞ്ഞു.

അവളുടെ ആ വാക്കുകൾ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. എനിക്ക് വല്ലാത്ത സങ്കടവും വന്നു. അവളെ ഞാൻ വിഷമത്തോടെ റിയർവ്യു മിററിലൂടെ നോക്കി. എന്നെ വാക്കുകൾ കൊണ്ട്‌ നോവിച്ചതിൽ അവള്‍ക്ക് നല്ല സങ്കടം ഉണ്ടായെങ്കിലും അതൊക്കെ പെട്ടന്ന് മറച്ചുകൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *