“ഹായ് ആന്റി, സുഖമല്ലേ..?” കോൾ എടുത്ത് ഞാൻ ചോദിച്ചു.
“ഹ്മ്, എന്റെ സുഖമൊക്കെ അവിടെയിരിക്കട്ടെ..,” ആന്റി ഭയങ്കര ഗൗരവത്തിൽ തുടങ്ങി, “രണ്ട് ദിവസമായി ഞാൻ നിന്റെ മൊബൈലില്‍ ട്രൈ ചെയ്യുന്നു, നിനക്ക് എടുക്കാന്‍ കഴിഞ്ഞില്ല, അല്ലേ..?” ചെറിയ ചൂടിലാണ് ആന്റി ചോദിച്ചത്.
ങേ, ഈ ആന്റിക്ക് എന്തു പറ്റീ..? ഞാൻ സ്വയം മനസ്സിൽ ചോദിച്ചു. ആന്റി ഇതിനുമുമ്പ് ഒരിക്കലും എന്നോട് ചൂടായി സംസാരിച്ചിട്ടില്ല, പക്ഷേ ഇപ്പൊ എന്താണ് സംഭവിച്ചത്..!
“യോ ചൂടാവല്ലേ ആന്റി..,” ആന്റിയുടെ ചൂട് മാറ്റാനുള്ള ശ്രമത്തിൽ ഞാൻ സോഫ്റ്റായി സംസാരിച്ചു. “മൂന്ന് നാല് ദിവസത്തേയ്ക്ക് ഞാൻ വളരെ ബിസിയായിരിക്കുമെന്ന് നേരത്തെ പറഞ്ഞായിരുന്നല്ലോ..!”
“പറഞ്ഞായിരുന്നു. പക്ഷേ ഇത്രയും പ്രാവശ്യം വിളിക്കുമ്പോ എന്തെങ്കിലും അത്യാവശ്യമാണെന്ന് മനസ്സിലാക്കി കോൾ എടുക്കരുതായിരുന്നോ..?” ചൂടായി
തന്നെ ആന്റി ചോദിച്ചു.
“സോറി ആന്റി, ഞാൻ കണ്ടില്ലായിരുന്നു.”
“അതേയതേ നീ കാണില്ല.” ഞാൻ പറഞ്ഞത് വിശ്വാസിക്കാത്തത് പോലെ ആന്റി സംസാരിച്ചു.
“സത്യം ആന്റി, ഞാൻ കണ്ടില്ലായിരുന്നു. മൊബൈൽ എന്റെ റൂമിലും ഞാൻ ലാബിലുമായിരുന്നു. വെള്ളിയാഴ്ച രാത്രിക്ക് ശേഷം ഇപ്പഴാ എന്റെ മൊബൈൽ ഞാൻ കാണുന്നത് തന്നെ. ഞാൻ പറഞ്ഞത് കള്ളമാണെങ്കിൽ പുണ്യാളന്മാർ എന്നെ ശിക്ഷിക്കട്ടെ — രണ്ട് ദിവസത്തിൽ എന്റെ മുടിയൊക്കെ കൊഴിഞ്ഞു പോട്ടെ.”
അപ്പോ ആന്റി പെട്ടന്ന് പൊട്ടിച്ചിരിച്ചു.
“എന്റെ ജിനു മോനെ..!!” ആന്റി ചിരി നിര്‍ത്തി വാത്സല്യത്തോടെ പറഞ്ഞിട്ട് വീണ്ടും ചിരിച്ചു. എപ്പോഴത്തേയും പോലെ ഇപ്പോഴും ആന്റിയുടെ ആ ജിനു മോനെ എന്ന പറച്ചില് കേള്‍ക്കാന്‍ ഭയങ്കര സുഖമായിരുന്നു. എന്റെ മനസ്സിൽ ഒരു സന്തോഷവും ആവേശവും കൂടി.
“നി ആവശ്യപ്പെട്ട ശിക്ഷ കൊള്ളാം, ഭയങ്കരപ്പെട്ട ശിക്ഷയായിപ്പോയി.” ആന്റി വീണ്ടും ചിരിച്ചിട്ട് അല്‍പ്പം കഴിഞ്ഞ് ചിരി നിര്‍ത്തി.
“ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്ന് ഇപ്പൊ വിശ്വസമായില്ലേ..?” കുസൃതിയോടെ ഞാൻ ചോദിച്ചു.
“മ് ശെരി, തല്കാലം എന്റെ ജിനു മോനെ ഞാൻ വിശ്വസിക്കാം.” ആന്റി സ്നേഹത്തില്‍ പറഞ്ഞു.
“ഓക്കെ ആന്റി. പിന്നെ, എന്തായിരുന്നു അത്യാവശ്യം..?” തമാശയൊക്കെ മതിയാക്കി ഞാൻ കാര്യമന്വേഷിച്ചു.
“അതുപിന്നെ…,” പെട്ടന്ന് ആന്റിയുടെ സ്വരത്തിൽ ഒരു നാണവും ചെറിയ അസ്വസ്ഥതയും കടന്നുവന്നു. “ജിനു മോനെ, എന്റെ ഒരു ഫ്രണ്ടുണ്ട്. നാടൻ ചികിൽസയിൽ നിന്റെ കഴിവിനെ കുറച്ചൊക്കെ അവള്‍ക്കറിയാം. നിന്റെ അപ്പോയിന്റ്മെന്റ് അവള്‍ക്ക് വേണമെന്ന് പറഞ്ഞു..”
“എന്തിനാ ആന്റി..?”
“അവളുടെ ഭർത്താവിന്റെ ഒരു ബോഡി ഇഷ്യൂ കുറിച്ച് നിന്നോട് ഡിസ്കസ് ചെയ്യാനാ രണ്ട് ദിവസമായി നിന്റെ മൊബൈലില്‍
ഞാൻ ട്രൈ ചെയ്തുകൊണ്ടിരുന്നത്. അവളും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു,”
“ആരാണ് ആ ഫ്രണ്ട്..?എന്താണ് ആ ഫ്രണ്ടിന്റെ ഭർത്താവിന്റെ ബോഡി ഇഷ്യൂ..?”
“അതുപിന്നെ..,” ആന്റി പറയാൻ മടിച്ചു.
“ഇങ്ങനെ മടിക്കാതെ അയാളുടെ ഇഷ്യൂ എന്താണെങ്കിലും പറയ് ആന്റി.”
“അയ്യേ, ഞാൻ പറയില്ല.” ആന്റി പെട്ടന്ന് നാണിച്ച് ചിരിച്ചു.
ആന്റിയുടെ നാണം വച്ച് ഇതെന്തോ സെക്ഷ്വൽ ഇഷ്യൂ ആണെന്ന് മനസ്സിലായി.
“കാര്യം പറയാതെ എങ്ങനെയാ ഇഷ്യൂ എന്താണെന്ന് ഞാൻ അറിയുക..?” ചെറിയ ചിരിയോടെ ഞാൻ ചോദിച്ചു.
“ഒരു കാര്യം ചെയ്യാം ജിനു മോനെ. എങ്ങനെയെങ്കിലും നിന്നോട് സംസാരിക്കണമെന്ന നിര്ബന്ധത്തിലാണവൾ. അതുകൊണ്ട് രാവിലെ അവള് വീണ്ടും ഇങ്ങോട്ട് വരും, എന്നെകൊണ്ട് വീണ്ടും നിന്റെ മൊബൈലില്‍ ട്രൈ ചെയ്യിക്കാനായി. അപ്പൊ ഞാൻ നിനക്ക് കോൾ ചെയ്യാം, പക്ഷേ നീ എടുക്കണം, കേട്ടല്ലോ. ഇഷ്യൂ എന്താണെന്ന് അവൾ തന്നെ നിന്നോട് ഡീറ്റെയിലായി പറയും.” ആന്റി ഭയങ്കര നാണത്തോടെ സംസാരിച്ചു.
“ഓക്കെ, രാവിലെ ആന്റിയുടെ ഫ്രണ്ട് വന്നശേഷം വിളിക്കുമ്പോ എത്ര ബിസിയാണെങ്കിലും ഞാൻ എടുക്കാം, പോരെ.” ഞാൻ കോൾ എടുക്കാമെന്ന് സമ്മതിച്ചു. “പക്ഷേ അയാളുടെ ബോഡി ഇഷ്യൂ லவ എന്താണെന്ന ക്ലൂവെങ്കിലും ആന്റിക്ക് തന്നൂടേ..? അതറിയാതെ എനിക്ക് സമാധാനം കിട്ടില്ല.” ഞാൻ ആന്റിയെ നിര്‍ബന്ധിച്ചു.
